കരൂർ ദുരന്തം: സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം തേടി നടൻ വിജയ്

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയോട് കൂടുതൽ സമയം തേടി നടൻ വിജയ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ 15 ദിവസത്തെ സാവകാശം വേണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് സിബിഐ വിജയ്ക്ക് സമൻസ് അയച്ചത്. നിലവിൽ തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് താരം അറിയിച്ചത്. വിജയിന്റെ

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട നാല് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വിചാരണ കോടതിയുടെ വിധിയിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സുപ്രധാന തെളിവുകൾ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നും വിധി പക്ഷപാതപരമാണെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം. അപ്പീൽ

20 ലോകകപ്പിൽ ചരിത്രവിജയം നേടിയ ലോകചാമ്പ്യന്മാർക്ക് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ.

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ പുരുഷ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യയ്ക്ക് സ്വന്തമായി.ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ ആണ്

കേന്ദ്രത്തിന്റെ ‘ഫാക്ട് ചെക്ക് യൂണിറ്റ്’: നിയമസാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ ‘ഫാക്ട് ചെക്ക് യൂണിറ്റുകൾ’ സ്ഥാപിക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. ഐടി ഭേദഗതി നിയമപ്രകാരം കൊണ്ടുവന്ന ഈ സംവിധാനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു. ഏപ്രിൽ മാസത്തിൽ കേസിൽ അന്തിമ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ഫാക്ട് ചെക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നത് പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും നേരിട്ട് ബാധിക്കുമെന്നതിനാൽ ഇത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. അതുവരെ യൂണിറ്റുകൾ വിജ്ഞാപനം ചെയ്യുന്നതിനായി സുപ്രീംകോടതി

രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രതിസന്ധി രൂക്ഷമാകുന്നു; വില വർദ്ധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; വാണിജ്യ സിലിണ്ടർ വിതരണത്തിൽ കടുത്ത നിയന്ത്രണം

ദില്ലി: രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉടലെടുക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ  തീരുമാനിച്ചു. ക്രൂഡ് ഓയിൽ വില വർദ്ധനയും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വില ഉയർത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഏത് നിമിഷവും വില വർദ്ധന പ്രാബല്യത്തിൽ വന്നേക്കും. പ്രതിസന്ധി രൂക്ഷമായതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐഒസി നിർത്തിവെച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും വ്യവസായ സ്ഥാപനങ്ങളിലും വിതരണം തടസ്സപ്പെട്ടതായാണ്

മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ്! ജീവനക്കാർക്ക് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. ക്ഷാമബത്ത  അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ മൊബൈലിലേക്ക് സന്ദേശമയച്ചതിൽ സ്വകാര്യതാ ലംഘനമില്ലെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സന്ദേശമയച്ചത് നല്ല ഭരണനിർവ്വഹണത്തിന്റെ ഭാഗമായേ കാണാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ ‘സ്പാർക്കിൽ’ നിന്നാണ് വിവരങ്ങൾ ചോർത്തിയതെന്നും

ബാലഗോപാലിന്റെ ഫോണിലൂടെ ബിന്ദു മേനോനുമായി സംസാരിച്ച ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞു; ‘എനിക്ക് നീയും നിനക്ക് ഞാനും മാത്രമേയുള്ളൂ’ എന്ന് വൈകാരികമായി പ്രതികരിച്ച് മന്ത്രി; ആ പ്രശ്‌നം പരിഹരിച്ചത് ‘ഗുരുവായൂര്‍ നയതന്ത്രം’!

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാല്‍ നടത്തിയ അസാധാരണ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാല്‍. ഗുരുവായൂര്‍ ആറാട്ട് ചടങ്ങുകള്‍ക്ക് പിന്നാലെ പാലക്കാട്ടെ ബിന്ദു മേനോന്റെ വീട്ടിലെത്തിയ ബാലഗോപാല്‍ നടത്തിയ ഇടപെടലുകളാണ് മന്ത്രിയുടെ കുടുംബജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും കടുത്ത പ്രതിസന്ധിക്ക് വിരാമമിട്ടത്. ബാലഗോപാലിന്റെ ഫോണിലൂടെ ബിന്ദു മേനോനുമായി സംസാരിച്ച ഗണേഷ് കുമാര്‍, തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളില്‍ മാപ്പുപറയുകയും ‘എനിക്ക്

മന്ത്രി മാപ്പു പറഞ്ഞു; ഭാര്യയോട് ഫോണില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍; ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; വിവാഹ മോചനമില്ല, രാജി ഒഴിവാക്കാന്‍ മാപ്പു പറച്ചില്‍

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഒത്തുതീര്‍പ്പായി. ഭാര്യ ഉന്നയിച്ച പരാതികളില്‍ ഗണേഷ് കുമാര്‍ തെറ്റുതിരുത്തി മാപ്പുപറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് വിരാമമായത്. ഇരുവരും വിവാഹ മോചനത്തിലേക്ക് പോകില്ലെന്നും, ഇതൊരു കുടുംബ പ്രശ്‌നം മാത്രമായി കണ്ട് രമ്യമായി പരിഹരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തിന്മേലുണ്ടായിരുന്ന പ്രതിസന്ധി നീങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ് ബി വിലയിരുത്തുന്നു. ഭാര്യ പരസ്യമായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിക്കുമെന്നും, ഗണേഷിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും നേരത്തെ

ബിന്ദു പരാതി കൊടുത്താല്‍ ജാമ്യമില്ലാ കേസ് ഉറപ്പ്; ഗണേഷ് കുമാറിന് കുരുക്കായി ബിന്ദു മേനോന്റെ വെളിപ്പെടുത്തല്‍; വിവാഹ മോചനക്കേസ് നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കലും വേണ്ടി വരും; 5000 പ്രണയം വെട്ടിലാക്കിയത് ഇടതിനെ

കൊട്ടാരക്കര: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍ രാഷ്ട്രീയ വിവാദത്തിലേക്ക്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ അധിക്ഷേപിച്ച മന്ത്രിയുടെ നടപടിയില്‍ ബിന്ദു മേനോന്‍ കടുത്ത അമര്‍ഷത്തിലാണ്. ബിന്ദു 112-ല്‍ വിളിച്ച് പോലീസ് സഹായം തേടിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘വട്ട് മൂത്താല്‍ ആര്‍ക്കും പരാതി പറയാം’ എന്ന മന്ത്രിയുടെ പരിഹാസമാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുന്നത്. തന്റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ശ്രമിച്ചുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമുള്ള ബിന്ദു മേനോന്റെ വെളിപ്പെടുത്തല്‍ ഗൗരവകരമായ നിയമപ്രശ്‌നങ്ങളിലേക്കാണ്

വിഴിഞ്ഞത്തെ വിസ്മയം ലോകം കീഴടക്കി! സച്ചിന്‍ തൊട്ടു; സഞ്ജു ഉദിച്ചു! കിവീസ് പടയെ തരിപ്പണമാക്കി മലയാളി മുത്ത്; ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടനായകനോ?

തിരുവനന്തപുരം: അറബിക്കടലിന്റെ ആഴങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്ന ആ നക്ഷത്രം ഇന്ന് ലോകക്രിക്കറ്റിന്റെ ആകാശത്ത് സൂര്യനെപ്പോലെ ജ്വലിച്ചു നില്‍ക്കുന്നു. സഞ്ജു വിശ്വനാഥ് സാംസണ്‍ എന്ന പേര് ഇന്ന് വെറുമൊരു പേരല്ല, കോടിക്കണക്കിന് ഭാരതീയരുടെ ആവേശമാണ്, അഭിമാനമാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കിവീസ് പടയെ ചുരുട്ടിക്കെട്ടി ഇന്ത്യ ലോകകിരീടം നിലനിര്‍ത്തുമ്പോള്‍, അഹമ്മദാബാദിലെ ലക്ഷക്കണക്കിന് ആരാധകര്‍ ആര്‍ത്തലച്ചു വിളിച്ചത് ഒരേയൊരു പേര് മാത്രം- ‘സഞ്ജു… സഞ്ജു…!’. സഞ്ജുവിനെ ഇന്ത്യന്‍ 20-20 ടീമിന്റെ ക്യാപ്ടനാകുമെന്നാണ് സൂചന. വിമര്‍ശകരുടെ പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങി, നീതി