ശ്യാമളയെ ജയരാജന്മാര്‍ ‘രക്ഷിക്കും’? തളിപ്പറമ്പില്‍ ഗോവിന്ദന്റെ ‘ജയരാജ’ പരീക്ഷണം; ശൈലജയെ കാക്കാന്‍ പേരാവൂരില്‍ പടക്കുതിരകള്‍!

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്‌നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ അങ്കത്തിനിറങ്ങുമ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുകയുന്നത് കനത്ത പോരാട്ടത്തിന്റെ കനലുകള്‍. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ‘കുടുംബാധിപത്യ’ ആരോപണം ശക്തമായതോടെ, ഈ പ്രതിഷേധക്കനല്‍ കെടുത്താന്‍ ‘ജയരാജന്മാരെ’ തന്നെ രംഗത്തിറക്കി ഗോവിന്ദന്‍ മാസ്റ്റര്‍ പുതിയ കരുനീക്കം നടത്തുകയാണ്. പി. ജയരാജനും എം.വി. ജയരാജനും ഒരേസമയം തളിപ്പറമ്പില്‍ കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളയെ പണ്ട്

കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും? എംപിമാര്‍ക്കും മത്സരമോഹം; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ അന്തിമ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മത്സരിപ്പിക്കുന്നത് ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ഇതോടൊപ്പം സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയായിട്ടുണ്ട്. സിറ്റിങ് എംപിമാരായ കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എംപിമാരെ കൂട്ടത്തോടെ മത്സരിപ്പിക്കുന്നത് ഉപതെരഞ്ഞെടുപ്പുകള്‍ക്ക്

പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരും; പക്ഷേ യോഗങ്ങള്‍ക്ക് വരേണ്ടെന്ന് സിപിഎം ‘പരോക്ഷ’ വിലക്ക്

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ കടുത്ത നടപടികള്‍ ഉടന്‍ വേണ്ടെന്ന തീരുമാനത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം. പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തല്‍ക്കാലം തുടരുമെങ്കിലും, പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സംസ്ഥാന നേതൃത്വം പരോക്ഷ നിര്‍ദ്ദേശം നല്‍കി. കേസില്‍ അന്തിമ തീരുമാനം വരുന്നത് വരെ പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗികമായി തുടരും. പെട്ടെന്നുള്ള പുറത്താക്കല്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യുമെന്ന ഭയമാണ്

ഗണേഷിന്റെ ഉറപ്പിലും ‘വിശ്വാസമില്ലാതെ’ സിപിഎം; വിവാദ ചിത്രങ്ങള്‍ പുറത്താകാതിരിക്കാന്‍ ബാലഗോപാല്‍ പ്രത്യേക കരുതല്‍ എടുക്കും; മുഖ്യമന്ത്രിയുടെ അന്ത്യശാസനത്തില്‍ കളംമാറി; ബിന്ദു മേനോന്‍ ആ ചിത്രങ്ങള്‍ പുറത്തു വിടുമോ?

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും സര്‍ക്കാരിനും സിപിഎമ്മിനും ആശങ്ക ഒഴിയുന്നില്ല. ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന്റെ പക്കലുള്ള ചില നിര്‍ണായക ചിത്രങ്ങള്‍ പുറത്തു വന്നാല്‍ അത് സര്‍ക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നത്. ഈ ചിത്രങ്ങള്‍ പുറത്തുവിടില്ലെന്ന് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെങ്കിലും സിപിഎം നേതൃത്വത്തിന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമില്ല. വാളകത്തെ വീട്ടില്‍ നിന്ന് ബിന്ദു മേനോന്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണ് ചര്‍ച്ചാവിഷയം. ഇവ പുറത്തുപോയാല്‍ രാഷ്ട്രീയമായി വലിയ

ശബരിമല: വിശ്വാസികളുടെ വികാരം മാനിക്കാന്‍ സര്‍ക്കാര്‍; ദേവസ്വം ബോര്‍ഡിന്റെ ചുവടുപിടിച്ച് സത്യവാങ്മൂലം തിരുത്തിയേക്കും, അന്തിമ തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍; പിണറായി തെറ്റു തിരുത്തും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാടില്‍ സര്‍ക്കാരിന് കടുത്ത ആശയക്കുഴപ്പം. യുവതീപ്രവേശനത്തെ സൈദ്ധാന്തികമായി എതിര്‍ക്കാതെ തന്നെ, പ്രായോഗിക തലത്തില്‍ വിശ്വാസികളുടെ വികാരം മാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ സിപിഎമ്മോ സര്‍ക്കാരോ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് മാര്‍ച്ച് 14-നകം അറിയിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍

അടൂരിൽ സ്ഥാനാർത്ഥിയുടെ പേരിൽ വിവാദം; പ്രിജി ‘ശശിധരൻ’ എങ്ങനെ ‘കണ്ണൻ’ ആയി?

പത്തനംതിട്ട: അടൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേരിലെ പോര് മുറുകുന്നു. സിപിഐക്ക് അനുവദിച്ചിട്ടുള്ള ഈ സീറ്റിൽ പാർട്ടിയുടെ യുവ വനിതാ നേതാവായ പ്രിജി കണ്ണൻ മത്സരിക്കുമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രഖ്യാപനം. പ്രിജി കണ്ണൻ എന്ന പേരാണ് ഇപ്പോഴത്തെ പോരിന് കാരണം. അടൂരിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ പ്രിജി ‘കണ്ണൻ’ പ്രിജി ‘ശശിധരൻ’ ആയിരുന്നു.  രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല പ്രിജി. 2020 -25 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു അവർ. ഇപ്പോൾനടന്ന തദ്ദേശ സ്വയം ഭരണ

മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് ഫോൺപേ തട്ടിപ്പ്: ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ചിത്രംവെച്ച് പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിൽ  മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് “നിങ്ങളുടെ ഫോണിൽ ഫോൺ പെയ് ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകിയാണ് ഈ തട്ടിപ്പെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ഫോൺ പെയ് ആപ്പ് സ്വയം

കേരള മന്ത്രിസഭാ തീരുമാനങ്ങൾ: പെന്തക്കോസ്ത് സഭകൾക്ക് ക്രൈസ്തവ പദവി; പുതിയ നിയമനങ്ങൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ എല്ലാ ജനവിഭാഗങ്ങളെയും പ്രീണിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ തത്വത്തിലുള്ള തീരുമാനമാണ് ഇന്ന് ചേർന്ന് മന്ത്രിസഭായോഗം കൈകൊണ്ടിട്ടുള്ളത്. പെന്തകോസ്‌ത്‌ ക്രൈസ്‌തവർ ഉൾപ്പെടെയുള്ള എസ് സി സി സി, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ  ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഇന്ന് ചേർന്ന  മന്ത്രിസഭായോഗത്തിന്റെ മറ്റു

കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ചവര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മൗനം കൗതുകകരം; ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയ അഗ്നിപരീക്ഷകള്‍ അവസാനിക്കുന്നില്ല 

തിരുവനന്തപുരം: കുടുംബപ്രശ്‌നങ്ങളില്‍ നാടകീയമായ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തിയെങ്കിലും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയ അഗ്‌നിപരീക്ഷകള്‍ അവസാനിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിന് ഗണേഷിന്റെ ഭാര്യ നല്‍കിയ അഭിമുഖം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍ വ്യക്തമാക്കുമ്പോഴും, അഭിമുഖത്തിലെ സൂചനകള്‍ ഗണേഷിന് വരുംദിവസങ്ങളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ചവര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മൗനവും കൗതുകകരമാണ്. അന്ന് ഗണേഷിന്റെ രാജിക്കായി മുറവിളി കൂട്ടിയ

തൃശൂര്‍ സിപിഐയില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് അന്ത്യം; സി.സി. മുകുന്ദനെ പുറത്താക്കിയതും ആ വിഭാഗീയതയുടെ ഭാഗം; സിപിഐയുടെ തൃശൂര്‍ ഘടകത്തില്‍ വെട്ടിനിരത്തല്‍ പൂര്‍ണ്ണം

തൃശൂര്‍: സിപിഐയിലെ ഉള്‍പ്പാര്‍ട്ടി പോരിനൊടുവില്‍ അവസാനത്തെ കണ്ണിയേയും അറുത്തുമാറ്റി തൃശൂരില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ അന്ത്യം കുറിച്ച് ഔദ്യോഗിക നേതൃത്വം. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് നാട്ടിക എംഎല്‍എ സി.സി. മുകുന്ദനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെ തൃശൂരിലെ ഇസ്മായില്‍ പക്ഷ വെട്ടിനിരത്തല്‍ പൂര്‍ണ്ണമായി. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ നാട്ടികയില്‍ വിമതനായി മത്സരിക്കാന്‍ ഉറച്ച സി.സി. മുകുന്ദന് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. നാട്ടികയിലെ കേവലമൊരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കമല്ല സി.സി. മുകുന്ദന്റെ പുറത്താക്കലില്‍