തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ എല്ലാ ജനവിഭാഗങ്ങളെയും പ്രീണിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ തത്വത്തിലുള്ള തീരുമാനമാണ് ഇന്ന് ചേർന്ന് മന്ത്രിസഭായോഗം കൈകൊണ്ടിട്ടുള്ളത്. പെന്തകോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള എസ് സി സി സി, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ മറ്റു പ്രധാന തീരുമാനങ്ങൾ. സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്സൈസ് വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (സ്റ്റേറ്റ് എൻ സി ബി ) എന്ന ഏജൻസി രൂപീകരിക്കും.
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശക്തമായി നേരിടുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് (എസ് എം എസ്) യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനായി 41 പുതിയ തസ്തികകള്‍ അധികമായി സൃഷ്ടിക്കും. പാലക്കാട് അഗളി – 16, മാനന്തവാടി – 14, കാസര്‍ഗോഡ് – 11 എന്നിങ്ങനെയാണ് തസ്തികകള്‍ രൂപീകരിക്കുക.
പുതിയതായി ഒരു എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന് ആരംഭിക്കും. ഇൻസ്പെക്ടർ – 1, സബ് ഇൻസ്പെക്ടർ – 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ – 6, സീനിയർ സിവിൽ പോലീസ് ഓഫീസർ – 5, സിവിൽ പോലീസ് ഓഫീസർ – 7 എന്നിങ്ങനെ 25 തസ്തികകൾ സൃഷ്ടിക്കും.
ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ കേരള സിവില്‍ പൊലീസ് കേഡറിലേക്ക് താല്‍ക്കാലികമായി പുനര്‍വിന്യാസം ചെയ്യും. സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി കെ ജി സനല്‍കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 214 കരാര്‍-ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറിന് കെഎസആര്‍ടിസി സേവനത്തിലേക്ക് സ്ഥിരമായി ഉള്‍ക്കൊള്ളിച്ച് ചെയര്മാന് ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
സിറിയക് ജോര്‍ജ്ജ് മാമ്പലത്തിന് കേരള അഗ്രോ മിഷിനറി കോര്പ്പറേഷന് ലിമിറ്റഡില്‍ മനേജിംഗ് ഡയറക്ടറായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും നിയമനം നല്‍കും. ഇൻഫോപാർക്ക്സ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുശാന്ത് കുരുന്തിലിന്റെ സേവനകാലാവധി 2026ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം പിടിക്കാന്‍ തരൂര്‍ വരണം; കനഗോലുവിന്റെ നിര്‍ദ്ദേശത്തോട് അടുക്കാതെ തരൂര്‍; ഹൈക്കമാണ്ട് സമ്മര്‍ദ്ദം തുടരും; വിശ്വപൗരന് നിയമസഭയിലേക്ക് മത്സരിക്കുമോ? അനിശ്ചിതത്വം തുടരുന്നു





