കേരള പൊലീസിൽ അസാധാരണ നിയമനം; കായികക്ഷമതാ പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്ഐ പദവി, ഉത്തരവിറക്കി ഡിജിപി; സേനയ്ക്കുള്ളിൽ തന്നെ അതൃപ്തി

തിരുവനന്തപുരം: ഭരണം വിട്ടൊഴിയും മുൻ പ് വേണ്ടപ്പെട്ടവർക്ക് സർക്കാർ സർവീസിൽ വഴിവിട്ട നിയമനം.കേരള പോലീസിലാണ് ഇതുവരെയില്ലാത്ത രീതിയിൽ രണ്ടുപേർക്ക് വഴിവിട്ട നിയമനം നൽകിയിരിക്കുന്നത്.ശരീര സൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ,ചിത്ത രേഷ് നടേശൻ എന്നിവരാണ് എല്ലാ നിയമന മാനദണ്ഡങ്ങളും അട്ടിമറിച്ച് നിയമനം നേടിയിട്ടുള്ളത്. ഇരുവർക്കും നേരിട്ട് എസ്ഐ മാരായി നിയമനം നൽകിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിക്കഴിഞ്ഞു.തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ ഇരുവർക്കും ഒരു വർഷക്കാലത്തെ പരിശീലനം ഉണ്ടായിരിക്കും.അതുകഴിഞ്ഞാൽ എസ്ഐ മാരായി നിയമനം ലഭിക്കും. പോലീസ് ആ

സോഷ്യൽ മീഡിയ സെൻസേഷൻ മോണാലിസ ഭോസ്‌ലെ തമ്പാനൂർ സ്റ്റേഷനിൽ! അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷ; കാമുകൻ ഫർമാനോടൊപ്പം ജീവിക്കാൻ സഹായം തേടി

തിരുവനന്തപുരം: കുംഭമേളയിലെ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മോണാലിസ ഭോസ്‌ലെ അച്ഛനിൽ നിന്ന് സംരക്ഷണം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ പ്രണയത്തെ വീട്ടുകാർ എതിർക്കുന്നുവെന്നും മറ്റൊരു വിവാഹത്തിന് അച്ഛൻ നിർബന്ധിക്കുന്നുവെന്നുമാണ് താരം പരാതിപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ കാമുകൻ ഫർമാനോടൊപ്പമാണ് മോണാലിസ സ്റ്റേഷനിലെത്തിയത്. ഒന്നര വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇൻഡോർ സ്വദേശിയായ മോണാലിസയും ഫർമാനും പ്രണയത്തിലാകുന്നത്. ഇതരമതസ്ഥനായതിനാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.പൂവാറിൽ തന്റെ ആദ്യ സിനിമയായ ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിന്റെ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി കൊച്ചിയിൽ; ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു; കേരളത്തെ ‘കേരളം’ എന്ന് കേന്ദ്രം ഔദ്യോഗികമായി നാമകരണം ചെയ്തെന്ന് മോദി

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത അദ്ദേഹം, എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഔദ്യോഗികമായി തുടക്കം കുറിച്ചു. കേരളത്തനിമയുള്ള മുണ്ടും ഷർട്ടും ധരിച്ചെത്തിയ പ്രധാനമന്ത്രി “കടലിന്റെ മക്കൾക്ക് നമസ്കാരം” എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യപ്രകാരം ‘കേരള’ എന്ന പേര് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റിയതിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രളയകാലത്ത്

13 വർഷമായി കോമയിൽ കഴിഞ്ഞ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി; മകന്റെ ദുരിതം കണ്ടുനിൽക്കാനായില്ല; ഒടുവിൽ ആ പിതാവിന്റെ അപേക്ഷ കോടതി സ്വീകരിച്ചു!

ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുന്ന 33-കാരനായ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ പിൻവലിക്കണമെന്ന പിതാവിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി. വ്യക്തികൾക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പഞ്ചാബ് സ്വദേശിയായ ഹരീഷ് റാണ തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ഗുരുതരമായ അവസ്ഥയിലായത്. തലച്ചോറിനേറ്റ ക്ഷതം കാരണം കഴിഞ്ഞ 13 വർഷമായി അദ്ദേഹം

തിരുവനന്തപുരം സീറ്റ് സിഎംപിക്ക്; സി.പി. ജോൺ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സീറ്റ് സിഎംപിക്ക് വിട്ടുനൽകാൻ യുഡിഎഫിൽ ധാരണയായി. കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി നേതൃത്വത്തെ അറിയിച്ചത്. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. വി.എസ്. ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഹൈക്കമാൻഡ് ഈ തീരുമാനമെടുത്തത്. തിരുവനന്തപുരം സീറ്റിനായി ശരത്ചന്ദ്ര പ്രസാദ് ഡൽഹിയിലെത്തി ദേശീയ നേതാക്കളെ കണ്ട് അവകാശവാദം ഉന്നയിച്ചെങ്കിലും

ട്രംപും റിലയന്‍സും കൈകോര്‍ക്കുന്നു; അമേരിക്കയില്‍ വമ്പന്‍ നിക്ഷേപവുമായി റിലയന്‍സ്;ടെക്‌സസില്‍ 27 ലക്ഷം കോടിയുടെ നിക്ഷേപം

അമേരിക്കൻ ഊർജ്ജ മേഖലയെയും ആഗോള വിപണിയെയും ഒരുപോലെ ഞെട്ടിക്കുന്ന വമ്പൻ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ റിലയൻസ് ഇൻഡസ്ട്രീസ്  അമേരിക്കയിൽ നടത്തുന്ന 300 ബില്യൺ ഡോളറിന്റെ (ഏകദേശം 27.5 ലക്ഷം കോടി രൂപ) നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ പ്രധാന ഷിപ്പിംഗ് ഹബ്ബായ ടെക്സസിലെ പോർട്ട് ഓഫ് ബ്രൗൺസ്വില്ലിലാണ്  ഈ കൂറ്റൻ എണ്ണശുദ്ധീകരണ ശാല വരുന്നത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ അമേരിക്കയിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ പുതിയ റിഫൈനറിയാണിത്.

ദേശീയപാത ഉദ്ഘാടന വിവാദം: മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ കടുത്ത മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ മരുമകനെ ക്ഷണിക്കണമെന്ന് ഒരു ചട്ടവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. “മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും കുടുംബത്തെയുമെല്ലാം വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്? തിരഞ്ഞെടുപ്പിന്

സിപിഎം സംസ്ഥാന സമിതി അംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് തവണ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്.  1951-ൽ ജനിച്ച ഇ എൻ മോഹൻദാസ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ഡിവൈഎഫ്‌ഐയുടെ മലപ്പുറം പ്രഥമ

തിരുവനന്തപുരത്ത് മണ്ണ് നീക്കാൻ കൈക്കൂലി വാങ്ങിയ ജിയോളജി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ .തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസാണ് പിടിയിലായത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമയ്ക്കായിരുന്നു. വസ്തു ഉടമ മണ്ണ്  നീക്കം ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസില്‍

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത 66 ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; മുഖ്യമന്ത്രിയും എം ബി രാജേഷ് ഉൾപ്പടെയുള്ള മന്ത്രിമാരും ചടങ്ങ് ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ന്റെ വിവിധ റീച്ചുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെത്തുടർന്ന് ചടങ്ങ് ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതകളുടെ ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രിയെ മാറ്റിനിർത്തിയത്. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ല. ദേശീയപാത നിർമ്മാണത്തിന്റെ നോഡൽ ഏജൻസിയായ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ്