ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവ് നിലവിലുള്ള 25 ദിവസത്തിൽ നിന്നും 45 ദിവസമായി ഉയർത്തി . വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. പുതിയ 45 ദിവസത്തെ നിയന്ത്രണം നിലവിൽ ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ബാധകമാകുക. നഗരങ്ങളിൽ നിലവിലുള്ള 25 ദിവസത്തെ കാലാവധി മാറ്റമില്ലാതെ തുടരും. പശ്ചിമേഷ്യയിലെ സംഘർഷം മൂലം പാചകവാതക ഇറക്കുമതി തടസ്സപ്പെട്ടതും
ആലപ്പുഴ: അംഗത്വം പുതുക്കാതെ സ്വയം പടിയിറങ്ങി പാര്‍ട്ടിയുടെ അച്ചടക്ക നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട് ജി. സുധാകരന്‍. സി.പി.എമ്മിന് പുറത്താക്കാന്‍ അവസരം നല്‍കാതെ, സംഘടനയുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിച്ച ശേഷമാണ് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ‘പാര്‍ട്ടി പുറത്താക്കിയവന്‍’ എന്ന പേരുദോഷം ഒഴിവാക്കി, അന്തസ്സോടെയുള്ള മടക്കമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഈ നീക്കത്തിലൂടെ സുധാകരന് സാധിച്ചു. കോണ്‍ഗ്രസ് വേദികളിലടക്കം സമീപകാലത്ത് അദ്ദേഹം നടത്തിയ സാന്നിധ്യം സി.പി.എമ്മുമായുള്ള അകല്‍ച്ചയുടെ വ്യക്തമായ സൂചനയായിരുന്നു. അംഗത്വം പുതുക്കേണ്ട കാലാവധി മനഃപൂര്‍വ്വം
തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോണാലിസ ഭോസ്ലെയുടെ വിവാഹത്തെച്ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ പൊളിയുന്നു. മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ദമ്പതികള്‍ പുറത്തുവിട്ടു. ലവ് ജിഹാദ് ആരോപണങ്ങളെയും പ്രായത്തെച്ചൊല്ലിയുള്ള ദുഷ്പ്രചാരണങ്ങളെയും തള്ളിക്കൊണ്ട് ഇരുവരും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി. മോണാലിസ ജനിച്ചത് 2008 ജനുവരി ഒന്നിനാണെന്ന് വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. ഇതനുസരിച്ച് വിവാഹസമയത്ത് മോണാലിസയ്ക്ക് 18 വയസ്സും രണ്ട് മാസവും പ്രായമുണ്ട്. നിയമപരമായി വിവാഹപ്രായം പൂര്‍ത്തിയായ
ആലപ്പുഴ: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന കെ.ആര്‍. ഗൗരിയമ്മയ്ക്കും എം.വി. രാഘവനും ശേഷം സി.പി.എം. വിടുന്ന ഏറ്റവും തലപ്പൊക്കമുള്ള നേതാവായി ജി. സുധാകരന്‍ മാറുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ കനലുകള്‍ ആലപ്പുഴയില്‍ വീണ്ടും ആളിപ്പടരുമ്പോള്‍, പതിറ്റാണ്ടുകളായി ജില്ലയില്‍ പാര്‍ട്ടിയുടെ അവസാനവാക്കായിരുന്ന സുധാകരന്‍ പുറത്തേയ്ക്കുള്ള വഴിയിലാണ്. ഇതോടെ ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറുമെന്നുറപ്പായി. വിപ്ലവവീര്യം തുടിക്കുന്ന ആലപ്പുഴയുടെ മണ്ണില്‍ ദീര്‍ഘകാലം സഖാക്കള്‍ നെഞ്ചേറ്റിയ നേതാവ് പാര്‍ട്ടി പടിയിറങ്ങുന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ വെല്ലുവിളിയാണ്. അമ്പലപ്പുഴ ഏരിയ
ആലപ്പുഴ: തന്നെ ‘വര്‍ഗ്ഗവഞ്ചകന്‍’ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി സി.പി.എം മുന്‍ നേതാവ് ജി. സുധാകരന്‍. തന്റെ സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വം ഉയര്‍ത്തിക്കാട്ടി തന്നെ വേട്ടയാടാന്‍ നോക്കേണ്ടെന്നും, കഷ്ടപ്പാടിന്റെ കാലത്ത് പാര്‍ട്ടിയല്ല കുടുംബമാണ് കൂടെ നിന്നതെന്നും സുധാകരന്‍ തുറന്നടിച്ചു. ഭുവനേശ്വരന്‍ കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ലെന്നും കേസ് നടത്താന്‍ വീട്ടിലെ ആഞ്ഞിലി മരം വെട്ടിവില്ലേണ്ടി വന്നുവെന്നുമുള്ള സുധാകരന്റെ വെളിപ്പെടുത്തല്‍ സി.പി.എം കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഗൗരിയമ്മയ്ക്കും എം.വി രാഘവനും ശേഷം ആലപ്പുഴയുടെ മണ്ണില്‍ നിന്ന് ഒരു നേതാവ് പുറത്തേക്ക് പോകുമ്പോള്‍ അത്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളില്‍ ഒന്നായ അഞ്ചുദിവസത്തെ പ്രവര്‍ത്തിദിനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സജീവമായ ആലോചനയില്‍. ഇത് സംബന്ധിച്ച അതിവേഗ ഫയല്‍ നീക്കങ്ങളാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. അതേസമയം, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ സര്‍വീസ് സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ സി.പി.എം. അനുകൂല സംഘടനകള്‍ക്കുണ്ടായ അപ്രതീക്ഷിത പരാജയം ഭരണപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ തിരിച്ചടി ജീവനക്കാര്‍ക്കിടയിലെ ശക്തമായ അതൃപ്തിയുടെ പ്രതിഫലനമായാണ് സര്‍ക്കാര്‍
തിരുവനന്തപുരം: ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഗുരുദേവ ദര്‍ശനം സാക്ഷിയാക്കി കുംഭമേളയിലെ വൈറല്‍ താരം മോണാലിസ ഭോസ്ലെയും മുഹമ്മദ് ഫര്‍മാനും വിവാഹിതരായി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഈ മതേതര വിവാഹം. എല്ലാ മതസ്ഥര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുള്ള ക്ഷേത്രത്തിന്റെ വിശാലമായ നിലപാടാണ് ഉത്തരേന്ത്യന്‍ ദമ്പതികള്‍ക്ക് തുണയായത്. മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണം ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളി. 2008 ജനുവരി ഒന്നിനാണ് താന്‍ ജനിച്ചതെന്നും നിലവില്‍ 18 വയസ്സ് പൂര്‍ത്തിയായെന്നും വ്യക്തമാക്കുന്ന
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടും. കടുത്ത ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ (ആർ സി സി )സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമനത്തിൽ ചീഫ് നേഴ്സിങ് ഓഫീസർ ആർ ശ്രീലേഖയുടെ ഭാഗത്ത്നിന്നും ഗുരുതരമായ ക്രമക്കേടുണ്ടായതായി അന്വേഷണ റിപ്പോർട്ട്. ശ്രീലേഖക്കെതിരേ കടുത്ത അച്ചടക്ക നടപടി വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. 2025 ജൂലൈ 15ന്റെ വിജ്ഞാപന പ്രകാരം കരാർ വ്യവസ്ഥയിൽ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നതിനായി നടത്തിയ എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ക്രമക്കേടുണ്ടെന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട സമിതിയുടെ റിപ്പോർട്ടിൽ 2025 ഒക്ടോബർ 10ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പൊതു അവധി ദിനങ്ങൾ റദ്ദാക്കണമെന്നും അറിവും വിജ്ഞാനവും സാമ്പാദിക്കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റണമെന്നുമാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ, അംഗങ്ങളായ കെ.കെ.ഷാജു ഡോ.എഫ്. വിൽസൺ എന്നിവരുടെ ഫുൾ ബഞ്ചിന്റെ ഉത്തരവ്. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെയും കുറിച്ച് പഠിപ്പിക്കണം. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് കുട്ടികളെ










