സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അടൂരിൽ കോൺഗ്രസിൽ രാജി; നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ പാർട്ടി വിട്ടു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ. അടൂർ നഗരസഭ മുൻ ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബാബു ദിവാകരൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. അദ്ദേഹം തന്റെ രാജിക്കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് കൈമാറി. മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായ നേതാക്കളെ തഴഞ്ഞ് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥികളായി കൊണ്ടുവരാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ബാബു ദിവാകരൻ ആരോപിക്കുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തന്റെ ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണ്ണമായ നിലപാട്

ശബരിമല: മലക്കംമറിഞ്ഞ് പിണറായി സര്‍ക്കാര്‍; യുവതീപ്രവേശനത്തില്‍ പിണറായിക്ക് ‘യു-ടേണ്‍’, സത്യവാങ്മൂലം തിരുത്തുന്നു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ നീക്കം. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വിശ്വാസി സമൂഹത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിക്കുന്ന തരത്തില്‍ പുതിയ നിലപാട് കോടതിയെ അറിയിക്കാനാണ് മന്ത്രിസഭയിലെ ധാരണ. നവോത്ഥാന നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയമായ പിന്‍വാങ്ങല്‍ നടത്തുകയാണെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന 2007-ലെ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ഇതുവരെ കോടതിയില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. പ്രളയകാലത്തും അതിനുശേഷവും യുവതീപ്രവേശനത്തിനായി വാശിപിടിച്ച സര്‍ക്കാര്‍,

സുധാകരനില്ലെങ്കില്‍ വോട്ടില്ല; കണ്ണൂരില്‍ അണികളുടെ ചങ്കുപൊട്ടുന്നു; പോരാട്ടവീര്യവുമായി ‘കെ.എസ്’ സൈന്യം; ഡല്‍ഹിയില്‍ രാഹുല്‍ നയതന്ത്രം വിജയിക്കുമോ? കോണ്‍ഗ്രസില്‍ സുധാകര വികാരം ശക്തം; പെട്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കളം മുറുകുമ്പോള്‍ കണ്ണൂരില്‍ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ വികാരാധീനമായ രംഗങ്ങള്‍. കരുത്തനായ നേതാവ് കെ. സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചില്ലെങ്കില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യില്ലെന്ന കടുത്ത പ്രഖ്യാപനവുമായി അണികള്‍ തെരുവിലിറങ്ങി. എം.പി.മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് ഫോര്‍മുലയില്‍ സുധാകരനെ തളയ്ക്കാനുള്ള നീക്കത്തിനെതിരെ ‘കെ.എസ്. ഫാന്‍സ്’ അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ അശാന്തി പുകയുകയാണ്. കണ്ണൂര്‍ രാജാറോഡ് കവല മുതല്‍ സുധാകരന്റെ വസതി വരെ പ്രതിഷേധത്തിന്റെയും സ്‌നേഹപ്രകടനങ്ങളുടെയും തിരമാലകളാണ്. ‘സുധാകരന്‍ പറഞ്ഞാല്‍ ഏത് പാതാളത്തിലേക്കും

നിർബന്ധിത ആർത്തവ അവധി സ്ത്രീ​ക​ളു​ടെ ക​രി​യ​റി​നെ ബാ​ധി​ച്ചേ​ക്കാം : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി  അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിവേചനത്തിന് വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്വകാര്യ-സർക്കാർ മേഖലകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്ന് തൊഴിലുടമകൾ പിന്മാറാൻ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.

ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പരിഷ്‌കരിച്ചു; കായികതാരങ്ങള്‍ക്ക് 100 മാര്‍ക്ക് വരെ, എന്‍.സി.സി.ക്കും എന്‍.എസ്.എസിനും നേട്ടം; എസ് എസ് എല്‍ സി-ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗ്രേസ് മാര്‍ക്ക്: മാനദണ്ഡങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് മാനദണ്ഡങ്ങളില്‍ സമഗ്രമായ പരിഷ്‌കാരം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പുതിയ ഭേദഗതി ബാധകമാകുക. പഠനത്തിനൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ മികവ് കാട്ടുന്നവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100

ജീവനക്കാരെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി സര്‍ക്കാര്‍; പ്രതിവാര അഞ്ചുദിന ജോലിയില്‍ തീരുമാനമായില്ല; അവധി വെട്ടിക്കുറയ്ക്കലില്‍ ഇടഞ്ഞ് സംഘടനകള്‍; മന്ത്രിസഭാ യോഗം ഫയല്‍ മാറ്റി; പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോ?

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ അഞ്ചുദിന പ്രവൃത്തി ആഴ്ച പ്രഖ്യാപനത്തില്‍ ഇന്നും തീരുമാനമായില്ല. ഇന്ന് (വെള്ളി) ചേര്‍ന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും സര്‍ക്കാരും സര്‍വീസ് സംഘടനകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാകാത്തതിനെത്തുടര്‍ന്ന് ഫയല്‍ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സര്‍ക്കാരിന്റെ ഈ ‘പിന്തിരിപ്പന്‍’ നയം ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശനിയാഴ്ച കൂടി അവധി നല്‍കുന്നതിന് പകരമായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച കര്‍ശന നിബന്ധനകളാണ് വില്ലനായത്. നിലവില്‍

കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഒഡീഷ സംഘത്തലവൻ പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനെ ഒഡീഷയിൽ നിന്നും വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി മഹേന്ദ്ര സിസയാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് വിഴിഞ്ഞത്തെത്തിക്കും. 21 വയസ്സ് മാത്രമേ പ്രായമുള്ളൂ എങ്കിലും കേരളത്തിലേക്ക് കച്ചവടത്തിനായി വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ തലവനാണ് മഹേന്ദ്ര സിസ. കഴിഞ്ഞ ജനുവരി 10ന് വിഴിഞ്ഞം കാരോട്- കഴക്കൂട്ടം ബൈപ്പാസ് റോഡിൽ പയറുംമൂട് പാലത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്ര സിസയുടെ

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ നിയമാനുസൃതമായി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് നികുതി കൊള്ള; ആ കാറുകള്‍ വീണ്ടും സെക്കന്റ് ഹാന്‍ഡായി തിരിച്ചെത്തും; കോടികളുടെ നികുതി വെട്ടിക്കാന്‍ ‘റിവേഴ്‌സ് സ്മഗ്ലിങ്’; ഭൂട്ടാന്‍ വഴി വന്‍ റാക്കറ്റ്; കള്ളം കണ്ടെത്തി ഓപ്പറേഷന്‍ നുംഖൂര്‍

കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് അന്വേഷണത്തില്‍ വിദേശ നിര്‍മ്മിത കാറുകളേക്കാള്‍ ഉപരിയായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ ലക്ഷ്യമിട്ടുള്ള ‘റിവേഴ്സ് സ്മഗ്ലിങ്’ എന്ന തട്ടിപ്പ് രീതി പുറത്ത്. ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മുതലെടുത്ത് കോടികളുടെ നികുതി വെട്ടിപ്പാണ് സംഘടിത റാക്കറ്റുകള്‍ നടത്തുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ നിയമാനുസൃതമായി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. വാഹനം കയറ്റുമതി ചെയ്യുമ്പോള്‍ ജിഎസ്ടി, താരിഫ് ഇനങ്ങളില്‍ 28 മുതല്‍ 35 ശതമാനം

കേന്ദ്ര ഭരണത്തിന്റെ മേന്മകൾ ഉയർത്തിക്കാട്ടി ബിജെപിയുടെ പ്രചരണം; ചുക്കാൻ പിടിക്കാൻ കേന്ദ്ര സമിതി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ പ്രാദേശിക തലത്തിലുള്ള ചുവരെഴുത്തുകൾ, പ്രചരണസാമഗ്രികൾ ഒരുക്കൽ തുടങ്ങിയ ചുമതലകൾ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയായിരിക്കും. കേരള നിയമസഭാ തെ രഞ്ഞെടുപ്പിന് വലിയതോതിലുള്ള പ്രചരണ പരിപാടികളാണ് ബിജെപി കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ളത്. എൽ ഇ ഡി ബോർഡുകൾ ഘടിപ്പിച്ചിട്ടുള്ള പരസ്യവാഹനങ്ങൾ, എൽ ഇ ഡി വാൾബോർഡുകൾ എന്നിവയാണ് ഇതിൽ പ്രധാനം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ആയിരിക്കും പ്രചരണം ഒരുക്കുക.30 ദിവസത്തേക്ക് എന്ന നിലയിലാണ് പരസ്യങ്ങൾ ആസൂത്രണം

‘പറഞ്ഞു പറ്റിച്ചു’; ചതിക്കപ്പെട്ടെന്ന് കെ. സുധാകരന്‍; കണ്ണൂരില്‍ കലാപക്കൊടി; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; നേതൃത്വത്തെ വെല്ലുവിളിച്ച് സുധാകരന്റെ പോസ്റ്റ്

കണ്ണൂര്‍/ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി. സീറ്റ് നല്‍കാമെന്ന് നേരിട്ട് ഉറപ്പുനല്‍കിയ നേതാക്കള്‍ തന്നെ തന്നെ ചതിച്ചെന്ന വികാരത്തിലാണ് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും പാര്‍ലമെന്റ് സമ്മേളനം ഉപേക്ഷിച്ച് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്ന ഘട്ടത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട്