കരുനാഗപ്പള്ളി: ആദ്യനിമിഷങ്ങളില്‍ അപകടമാണെന്നു കരുതി. അതുലിന്റെ കാര്‍ കുഴിയിലേക്ക് വീണയുടനെ പിന്നാലെ വന്ന കാറില്‍നിന്ന് വടിവാളുമായി നാലുപേര്‍ പുറത്തുചാടി. കണ്ടുനിന്നവര്‍ പകച്ചുനില്‍ക്കെ, കാര്‍ തകര്‍ത്ത് അതുലിനെ അവര്‍ വളഞ്ഞിട്ട് വെട്ടി. മരണമുറപ്പാക്കിയ ശേഷം അതേ കാറില്‍ത്തന്നെ അക്രമിസംഘം പാഞ്ഞുപോയി. എല്ലാം വെറും അഞ്ചുമിനിറ്റിനുള്ളില്‍ അവസാനിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ടിറങ്ങിയ അതുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച്, നഗരം വിടുംമുന്‍പേ കൊലപ്പെടുത്തിയ ആസൂത്രിത നീക്കത്തില്‍ എട്ടു പ്രതികളും ഇപ്പോള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ജിം സന്തോഷ് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ അലുവ
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ പുറത്തുകടന്നതോടെ രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഏകദേശം 92,700 ടണ്‍ പാചകവാതകവുമായി ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകള്‍ മാര്‍ച്ച് 16-ഓടെ ഗുജറാത്ത് തീരത്തെത്തും. ഇതോടെ ആഴ്ചകളായി അടുക്കളകള്‍ പുകയാതെയും ഹോട്ടലുകള്‍ അടഞ്ഞും കിടക്കുന്ന ദുരവസ്ഥയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ എഴുപത് ശതമാനം ഹോട്ടലുകളും പൂട്ടുകയാണ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് പ്രതിസന്ധി രൂക്ഷം. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടല്‍
കരുനാഗപ്പള്ളി: കൊലക്കേസ് പ്രതി അലുവാ അതുലിനെ ദേശീയപാതയില്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ നാലു പ്രതികള്‍ പിടിയില്‍. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരും ഇവര്‍ക്ക് സഹായം നല്‍കിയ മൂന്ന് കൂട്ടാളികളുമാണ് കൊല്ലം സിറ്റി പൊലീസിന്റെ വലയിലായത്. ഹരിയാന രജിസ്ട്രേഷന്‍ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ശനിയാഴ്ച പകല്‍ 11.15-ഓടെ പുതിയകാവിലായിരുന്നു സിനിമാ സ്‌റ്റൈല്‍ കൊലപാതകം. കാറില്‍ സഞ്ചരിക്കുകയായിരുന്ന അതുലിനെ പിന്നാലെയെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അതുലിനെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന വമ്പൻ പ്രഖ്യാപനവുമായി ഇടത് സർക്കാർ. ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടാത്തവർക്കും ചികിത്സ ഉറപ്പാക്കുന്ന ‘മിസ്സിംഗ് മിഡിൽ’ വിഭാഗത്തിനായുള്ള പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവിറങ്ങി. എന്നാൽ, പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും നടത്തിപ്പും അടുത്ത സർക്കാരിന്റെ തലയിലാകുമെന്നിരിക്കെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇതൊരു പ്രധാന ആയുധമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. നിലവിൽ കാസ്പ് (KASP), കാരുണ്യ, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതിന്റെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, ഡോ. എസ്.എസ്. ലാല്‍ എന്നിവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതിലാണ് മഠത്തിന് വലിയ അതൃപ്തിയുള്ളത്. ഇവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്ന് മഠത്തിലെ ഉന്നത കേന്ദ്രങ്ങള്‍ നേരിട്ട് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടാകാത്തതാണ് മഠത്തെ ചൊടിപ്പിച്ചത്. അടൂര്‍ പ്രകാശിനെ കോന്നിയിലും എസ് എസ് ലാലിനെ വര്‍ക്കലയിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു
ന്യൂഡല്‍ഹി: കാലാകാലങ്ങളായി തുടരുന്ന മതാചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് കോടതികള്‍ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടണമെന്ന് കേരളം പറയുമ്പോള്‍ അത് വിഎസ് സര്‍ക്കാരിന്റെ നിലപാടിലേക്കുള്ള തിരിച്ചു പോക്ക്. ശബരിമലയിലെ മുന്‍കാല അനുഭവങ്ങളും സ്ത്രീകളായ ഭക്തരുടെ പ്രതികരണങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഫലത്തില്‍ ഇതൊരു തിരിച്ചു പോക്ക് തന്നെയാണ്. മുമ്പ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തെ പൂര്‍ണ്ണമായും അനുകൂലിച്ചിരുന്നു. നവോത്ഥാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിരിക്കുകയാണ് എന്ന് വ്യക്തം.
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന മുൻനിലപാട് തിരുത്തി സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മതാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് മനുഷ്യയുക്തിക്ക് അനുസരിച്ചല്ലെന്നും മതപണ്ഡിതരുമായി ആലോചിച്ചായിരിക്കണം ഇത്തരം കാര്യങ്ങളിൽ വിധി പറയേണ്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. ശബരിമലയിലെ സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ല. നരബലി പോലെയുള്ള അതിക്രൂരമായ ആചാരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കോടതികൾ ഇടപെടേണ്ടതുള്ളൂ.വിശ്വാസത്തെ യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തിലല്ല പരിശോധിക്കേണ്ടത്. ഒരു വിശ്വാസം
തിരുവനന്തപുരം: കേരളത്തിൽ പാചകവാതക വിതരണത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ പ്രത്യേക ‘വാർ റൂം’ പ്രവർത്തനം തുടങ്ങി. പ്രതിസന്ധി മുതലെടുത്ത് നടത്തുന്ന കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സിലിണ്ടറുകളുടെ ലഭ്യതയും വിതരണവും സൂക്ഷ്മമായി നിരീക്ഷിക്കാൻ സിവിൽ സപ്ലൈസ് ആസ്ഥാനത്ത് വാർ റൂം സജ്ജമാക്കി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാന ഐ.പി.എസ് തലപ്പത്ത് സുപ്രധാന അഴിച്ചുപണി നടത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ നിയമനത്തിനായി കാത്തിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബെവ്കോ) ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി (സി.എം.ഡി) നിയമിച്ചു. നിലവില്‍ ബെവ്കോ എം.ഡിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയാക്കി മാറ്റിയാണ് പുതിയ നിയമനം. പൊതുഭരണ വകുപ്പാണ് (ജി.എ.ഡി) ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എം.ആര്‍ അജിത് കുമാറിനെ എക്സൈസ്
തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചു 39 ഇൻസ്‌പെക്ടർ എസ് ഇച്ച് ഒ മാർക്ക് വീണ്ടും മാറ്റം.ആറ് സബ് ഇൻസ്‌പെക്ടർമാർക്ക് ഇൻസ്‌പെക്ടർമാരായി ഉദ്യോഗക്കയറ്റവുമുണ്ട്. എസ് ഐ മാരായ സഹിൽ എം, നന്ദകുമാർ കെ, ജോബി കെ ജെ, രജീവൻ കെ, ഇ എം സജീർ, ബിജു കെ ആർ എന്നിവർക്കാണ് ഇൻസ്‌പെക്ടർമാരായി ഉദ്യോഗക്കയറ്റം ലഭിച്ചിട്ടുള്ളത്. എസ് എച്ച് ഒ മാരുടെ സ്ഥലംമാറ്റ പട്ടിക ഇതോടൊപ്പം.










