കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് പമ്പയാറ്റില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി ആറന്മുള പോലീസ്. തെക്കേമല കുറുന്താര്‍ സ്വദേശി രാജേഷിനെയാണ് പോലീസ് സംഘം പുഴയില്‍ നീന്തിച്ചെന്ന് കീഴ്‌പ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ കോഴഞ്ചേരിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കോഴഞ്ചേരി പുതിയ പാലത്തിന് സമീപം താമസിക്കുന്ന പ്രസന്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച് നാല് പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആറന്മുള എസ്ഐ ആഷില്‍ രവിയുടെ നേതൃത്വത്തിലുള്ള
Exclusive, Exclusive HD
പരാതി നല്‍കാതെ രഹസ്യമായി അന്വേഷണം വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യം സിറ്റി പോലീസ് കമ്മീഷണര്‍ നിരസിച്ചു; രണ്ടു മാസം മുമ്പ് അനൗദ്യോഗികമായി എല്ലാം പോലീസിനെ അറിയിച്ചു. കള്ളനെ കണ്ടെത്താന്‍ എഫ് ഐ ആര്‍ വേണമെന്ന കാര്‍ത്തിക് നിലപാടില്‍ കേസായി; കവടിയാര്‍ കൊട്ടാര മോഷണം പുറത്തറിഞ്ഞത് ഇങ്ങനെ; വെല്‍ഡണ്‍ കാര്‍ത്തിക് ഐപിഎസ്
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ അമൂല്യമായ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസും രാജകുടുംബവും തമ്മിലുള്ള അനിശ്ചിതത്വത്തിനൊടുവില്‍ വഴിത്തിരിവ്. പരാതി നല്‍കാതെ രഹസ്യമായി അന്വേഷണം വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് തള്ളിയതോടെയാണ് അഞ്ച് മാസത്തിന് ശേഷം മോഷണത്തില്‍ കേസെടുക്കാന്‍ കുടുംബം തയ്യാറായത്. കഴിഞ്ഞ നവംബറില്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞെങ്കിലും വിഷയം പുറംലോകം അറിയാതിരിക്കാന്‍ അതീവ ജാഗ്രതയാണ് കൊട്ടാരം പുലര്‍ത്തിയത്. രണ്ട് മാസം മുമ്പ് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊട്ടാരം വിവരം അറിയിച്ചിരുന്നു.
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും പോരാട്ടച്ചൂടിലേക്ക്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. 2021-ല്‍ ഭരണവിരുദ്ധ വികാരം അതിജീവിച്ച് ചരിത്രപരമായ തുടര്‍ഭരണം നേടിയ എല്‍ഡിഎഫിന് ഇത്തവണത്തെ പോരാട്ടം അത്യന്തം നിര്‍ണ്ണായകമാണ്. പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വത്തില്‍ ‘ഹാട്രിക്’ വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫും, തൃശ്ശൂരിലെ വിജയത്തോടെ കേരളത്തില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ എന്‍ഡിഎയും കച്ചമുറുക്കുമ്പോള്‍ പോരാട്ടം
കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന സുധാകരന്‍ കടങ്കഥയ്ക്ക് ഒടുവില്‍ പരിഹാരമാകുന്നു. കണ്ണൂര്‍ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരന്‍ എം.പിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നുവെന്നാണ് സൂചന. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കര്‍ശന നിലപാടില്‍ സുധാകരന് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ നേതൃത്വം തയ്യാറായതോടെയാണ് പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങിയത്. കെ. സുധാകരന്റെ ജനപ്രീതിയും അണികള്‍ക്കിടയിലുള്ള സ്വാധീനവും കണക്കിലെടുത്ത് അദ്ദേഹത്തിന് മത്സരിക്കാന്‍ പ്രത്യേക അനുമതി നല്‍കാമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് പകരമായി മുഖ്യമന്ത്രി പിണറായി
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുറത്തുവിടും. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഇത്തവണയും ഒറ്റഘട്ടമായി
Entertaiment, Entertainment HD
ബാഹുബലി പഠിച്ചത് എലഞ്ഞി ടെക്‌നിക്കല്‍ സ്‌കൂളില്‍! തന്റെ മകനെയും ആ സ്‌കൂളില്‍ ചേര്‍ത്തിരുന്നെങ്കില്‍ അവന്‍ വെറും ഭല്ലാലദേവനല്ല, പകരം ഒരു ‘എഞ്ചിനീയര്‍ ഭല്ലാലദേവന്‍’ ആയേനെ എന്ന് വിലപിക്കുന്ന അച്ഛന്‍; ശിവകാമിയ്ക്കും ചിലത് പറയാനുണ്ട്! ഓരോരോ പരസ്യങ്ങള്‍; ഇത് എലഞ്ഞി സ്‌കൂളിന്റെ ഈ ‘ബാഹുബലി പരീക്ഷണം’
കൊച്ചി: ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയുമെല്ലാം മലയാളത്തില്‍ സംസാരിക്കുന്നു; അതും എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന് വേണ്ടി! എലഞ്ഞി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ പുത്തന്‍ പരസ്യ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാഹുബലി സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി സ്‌കൂളിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ഈ ‘സ്പൂഫ്’ വീഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. എഐ സാങ്കേതിക വിദ്യയിലാണ് ഈ പരസ്യ നിര്‍മ്മാണം. ബാഹുബലി വിചിത്രമായ യന്ത്രങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കയ്യടി നേടുന്നത് കണ്ടു അമ്പരക്കുന്ന ഭല്ലാലദേവനെയാണ്
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും തിരികെ എത്തിക്കാനുള്ള നിർണായക നീക്കങ്ങൾ വിജയകരമായി തുടരുന്നു. ആകെ കുടുങ്ങിയ 28 കപ്പലുകളിൽ 6 എണ്ണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും സജീവ ഇടപെടലിലൂടെ ഇതിനോടകം ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു. ബാക്കിയുള്ള 22 ഇന്ത്യൻ കപ്പലുകൾക്കും മടങ്ങാൻ ഇറാൻ ഭരണകൂടം ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായാകും യാത്ര തിരിക്കുക എന്നുള്ളതാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കപ്പലുകളും ഹോർമുസ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതികളെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിലൂടെ പോലീസ് വലയിലാക്കി. കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള കൊലയാളി സംഘത്തിന്റെ പ്ലാന്‍ റോഡുകള്‍ ബ്ലോക്ക് ചെയ്ത് പോലീസ് പൊളിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മുണ്ടക്കയം മുരിക്കുംവയലില്‍ വെച്ചാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ പിടിയിലായത്. ഇതോടെ കേസിലെ എട്ടു പ്രതികളും പോലീസിന്റെ പിടിയിലായി. പോലീസിനെ വെട്ടിച്ച് കാറില്‍ തമിഴ്‌നാട് ലക്ഷ്യമാക്കി പാഞ്ഞ പ്രതികള്‍ രാത്രി പത്തരയോടെ എരുമേലി വഴി
തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന കവടിയാര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ അതീവ സുരക്ഷാമേഖലയില്‍ വന്‍ മോഷണം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വണ്ണാഭരണങ്ങളും വജ്രശേഖരവുമാണ് അജ്ഞാതന്‍ കവര്‍ന്നത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടന്നത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനും നവംബര്‍ ഒന്നിനും ഇടയിലുള്ള കാലയളവിലാണ് കൊട്ടാരക്കെട്ടിനുള്ളില്‍ മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തമ്പുരാട്ടിയുടെ കിടപ്പുമുറിയിലുള്ള ഇരുമ്പ്
ഡൽഹി: രാജ്യത്തെ 125 കോടി മൊബൈൽ വരിക്കാരിൽ 90 ശതമാനത്തോളം വരുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പഞ്ചാബിൽ നിന്നുള്ള എംപി രാഘവ് ചദ്ദ രാജ്യ സഭയിൽ ശക്തമായി പ്രതികരിച്ചു. റീചാർജ് കാലാവധി കഴിഞ്ഞാലുടൻ ഔട്ട്ഗോയിംഗ് കോളുകൾക്കൊപ്പം ഇൻകമിംഗ് സൗകര്യവും നിർത്തലാക്കുന്ന ടെലികോം കമ്പനികളുടെ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞാൽ ഒരാളെ ഫോണിൽ ബന്ധപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥ വരുന്നത് ബാങ്ക് ഒടിപികൾ ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങളെ ബാധിക്കുമെന്നും, അടിയന്തര സാഹചര്യങ്ങളിൽ ഇത്










