ഓൺലൈൻ തട്ടിപ്പ് കേസ്: കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. രാഗേഷ് പ്രസിഡന്റായ ‘ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’യുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണ് നടപടി. തമിഴ്നാട് സ്വദേശിയായ ഒരാളാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ഈ തുക രാഗേഷിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് സൈബർ പോലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് തമിഴ്നാട് പോലീസ് കണ്ണൂരിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ലേബർ ബാങ്ക് വെൽഫെയർ

ഓസ്കാർ വേദിയിൽ പുതിയ ചരിത്രമെഴുതി ഓട്ടം ഡ്യൂറാൾഡ് അർകാപാവ്; മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത

ലോസാഞ്ചലസ്: ലോക സിനിമാ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് 98-ാമത് അക്കാദമി അവാർഡ് വേദി. 2026-ലെ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത എന്ന റെക്കോർഡ് ‘സിന്നേഴ്സ്’ (Sinners) എന്ന ചിത്രത്തിന്റെ ഛായാഗ്രാഹക ഓട്ടം ഡ്യൂറാൾഡ് അർകാപാവ് സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കറുത്ത വർഗക്കാരി കൂടിയാണ് ഡ്യൂറാൾഡ്. മുൻപ് ‘ബ്ലാക്ക് പാന്തർ: വക്കാൻഡ ഫോറെവർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഇവർ, റയാൻ കൂഗ്ലറുമായുള്ള കൂട്ടുകെട്ടിലൂടെയാണ്

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വെള്ളാപ്പള്ളി;’മഠാധിപതിയായി ഇരിക്കാൻ യോഗ്യനല്ല’; ജി. സുധാകരൻ മിടുക്കനായ നേതാവെന്നും പ്രശംസ

ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സച്ചിദാനന്ദൻ മഠാധിപതി സ്ഥാനത്തിരുന്ന് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം ആ പദവിക്ക് യോഗ്യനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.രാഷ്ട്രീയ സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദൻ ആരാണെന്നും അദ്ദേഹം ഒരു പമ്പര വിഡ്ഢിയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സ്ഥാനാർത്ഥി പട്ടിക നൽകിയത് സച്ചിദാനന്ദന്റെ സ്വന്തം നിലയ്ക്കാണെന്ന് മഠം സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഠത്തിലിരുന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നും “അൽപൻ” എന്നാണ് അദ്ദേഹത്തെ

തമിഴ്‌നാട് ശൈലിയിലുള്ള ബിരിയാണിയും അല്‍ഫാമും കൊണ്ട് പാലക്കാട്ടുകാരുടെ വയറു നിറച്ച റസാഖ്; പാലാക്കാട്ടെ സിപിഎം സ്വതന്ത്രന്‍ എന്‍.എം.ആര്‍ ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖ്

പാലക്കാട്: പാലക്കാടന്‍ മണ്ണിലെ ബിരിയാണി ചെമ്പിലെ ‘രുചി’ വോട്ടാക്കി മാറ്റാന്‍ സി.പി.എം. നഗരത്തിന് സുപരിചിതനായ എന്‍.എം.ആര്‍ ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം പിടിക്കാനാണ് ചുവപ്പ് പാര്‍ട്ടിയുടെ നീക്കം. തമിഴ്‌നാട് ശൈലിയിലുള്ള ബിരിയാണിയും അല്‍ഫാമും കൊണ്ട് പാലക്കാട്ടുകാരുടെ വയറു നിറച്ച റസാഖ്, ഇത്തവണ ബാലറ്റ് പെട്ടി നിറയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. മുസ്ലിം ലീഗ് പാളയത്തില്‍ നിന്ന് കാലുമാറി ചുവപ്പന്‍ ചേരിയിലെത്തിയ റസാഖിന്റെ പേര് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്

ദുബായ് വിമാനത്താവളം അടച്ചു; തിരുവനന്തപുരത്ത് നിന്ന് പോയ എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്നാണിത്. വിമാനം ദുബായിൽ എത്തുന്നതിന് മുൻപ്തന്നെ പാതിവഴിയിൽ തിരികെ വരികയായിരുന്നു. യാത്രക്കാരെ വിവിധ ഹോട്ടലുകളിൽ താമസിപ്പിക്കാൻ എമിറേറ്റ്സ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളെ തുടർന്ന് അടച്ച ദുബായ് വിമാനത്താവളം ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷ. ദുബായിലേക്ക് മാത്രമല്ല ദുബായ് വഴി വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരും തിരുവനന്തപുരത്ത് കുടുങ്ങിയിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിലെ എണ്ണ സംഭരണിയ്ക്ക് ഇറാന്റെ ആക്രമണത്തിൽ തീപിടിത്തം

ഓസ്കാർ 2026: ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രം; പുരസ്‌കാരപ്പട്ടിക ഇതാ

ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡുകളിൽ പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another) മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. പ്രധാന വിഭാഗങ്ങളിലടക്കം ഒന്നിലധികം അവാർഡുകൾ നേടി ഈ ചിത്രം ഈ വർഷത്തെ ഓസ്കാർ വേദിയിൽ ആധിപത്യം സ്ഥാപിച്ചു. പ്രധാന പുരസ്‌കാരങ്ങൾ മികച്ച ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ (One Battle After Another) മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (ചിത്രം: വൺ

അമ്പലപ്പുഴയില്‍ ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; പോരാട്ടം മുറുകുന്നു

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ മന്ത്രി ജി. സുധാകരന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനെ സുധാകരന്‍ അനുകൂലിച്ചു എന്ന നിലയില്‍ നേരത്തെ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ നീങ്ങിയതോടെയാണ് യുഡിഎഫ് ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്. താന്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ പിണറായി സര്‍ക്കാരിനും സിപിഎമ്മിന്റെ നിലവിലെ ശൈലിക്കും എതിരാണെന്ന സുധാകരന്റെ വിശദീകരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും

കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ച: അന്വേഷണം രണ്ട് ‘അതിവിശ്വസ്തരിലേക്ക്’; പാങ്ങോട് ആനക്കൊമ്പ് കേസിന്റെ ഗതിയാകുമോ? ആശങ്കയില്‍ പോലീസ്

Kowdair palace

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അന്വേഷണം രണ്ട് സുപ്രധാന ജീവനക്കാരിലേക്ക് നീളുന്നു. കൊട്ടാരത്തിലെ പ്രമുഖ വ്യക്തിയുടെ അതീവ വിശ്വസ്തരായ ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ പരിശോധനകള്‍ നടത്തുന്നത്. 150-ഓളം മുറികളുള്ള കൊട്ടാരത്തില്‍ അശ്വതി തിരുനാളിന്റെ കിടപ്പുമുറിയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിലെ പ്രത്യേക അറയും കൃത്യമായി അറിയുന്നവര്‍ക്ക് മാത്രമേ ഇത്തരമൊരു മോഷണം നടത്താന്‍ കഴിയൂ എന്ന ഉറച്ച നിഗമനത്തിലാണ് പോലീസ്. സംശയനിഴലിലുള്ള രണ്ട് ജീവനക്കാര്‍ കൊട്ടാരത്തിലെ ദൈനംദിന കാര്യങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളിലും വലിയ

പിണറായിക്ക് 78 സീറ്റുമായി എഡിജിപി വിജയന്റെ റിപ്പോര്‍ട്ട്; ‘ഹാട്രിക്’ അത്ര എളുപ്പമല്ലേ? തിരുത്തലുകളുടെ അനിവാര്യതയോ ഇന്റലിജന്‍സ് മുന്നറിയിപ്പ്?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി പി. വിജയന്റെ രഹസ്യ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും, എല്‍.ഡി.എഫ് ഹാട്രിക് വിജയം സ്വന്തമാക്കുമെങ്കിലും സീറ്റുകള്‍ 78-ല്‍ ഒതുങ്ങുമെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. സാധാരണഗതിയില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കാറില്ലെന്നിരിക്കെ, ഈ 78 എന്ന മാന്ത്രിക സംഖ്യ സി.പി.എം കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ അഴിമതി ആരോപണങ്ങളും ഭരണരംഗത്തെ മെല്ലെപ്പോക്കും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നാണ്

ആറന്മുളയിലെ ‘ഉരുക്കുവനിത’യായി വീണാ ജോര്‍ജ്; പത്മകുമാറിനെ വെട്ടിയൊതുക്കി സിപിഎമ്മില്‍ സ്വാധീനം ഉറപ്പിക്കുന്നു; ഭര്‍ത്താവിന്റെ വിലക്കും പത്മകുമാറിന്റെ വെല്ലുവിളിയും അതിജീവിച്ച് വീണയുടെ പടയോട്ടം

പത്തനംതിട്ട: ആറന്മുളയിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മിന്റെ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി മന്ത്രി വീണാ ജോര്‍ജ് മാറുന്നു. മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് പുറത്താക്കിയതോടെ പത്തനംതിട്ട സിപിഎമ്മിലെ കരുത്തയായ വനിതാ നേതാവായി വീണ സ്വയം അടയാളപ്പെടുത്തുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയെന്ന ലേബലുള്ള പത്മകുമാറിനെ വോട്ടെടുപ്പിന് മുമ്പ് തന്നെ പുറത്താക്കണമെന്ന് വീണ ഉറച്ച നിലപാടെടുത്തതോടെ പാര്‍ട്ടിക്ക് വഴങ്ങേണ്ടി വന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഇത്തവണ മാറിനില്‍ക്കണമെന്ന് വീണയുടെ ഭര്‍ത്താവ് തന്നെ സിപിഎം നേതൃത്വത്തോട്