പാലക്കാട്: പാലക്കാടന്‍ മണ്ണിലെ ബിരിയാണി ചെമ്പിലെ ‘രുചി’ വോട്ടാക്കി മാറ്റാന്‍ സി.പി.എം. നഗരത്തിന് സുപരിചിതനായ എന്‍.എം.ആര് ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം പിടിക്കാനാണ് ചുവപ്പ് പാര്‍ട്ടിയുടെ നീക്കം. തമിഴ്നാട് ശൈലിയിലുള്ള ബിരിയാണിയും അല്‍ഫാമും കൊണ്ട് പാലക്കാട്ടുകാരുടെ വയറു നിറച്ച റസാഖ്, ഇത്തവണ ബാലറ്റ് പെട്ടി നിറയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. മുസ്ലിം ലീഗ് പാളയത്തില്‍ നിന്ന് കാലുമാറി ചുവപ്പന്‍ ചേരിയിലെത്തിയ റസാഖിന്റെ പേര് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.
പാലക്കാട്ടെ 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സി.പി.എം ഈ വ്യവസായിയെ കളത്തിലിറക്കുന്നത്. എന്നാല്‍, യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ റസാഖിന് കഴിഞ്ഞാല്‍ അത് ബി.ജെ.പിക്ക് ഗുണകരമാകുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനോട് ഇ. ശ്രീധരന് നേരിയ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലത്തില്‍, ഇത്തവണ ശോഭാ സുരേന്ദ്രന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ പോരാട്ടം പ്രവചനാതീതമാകും.
യു.ഡി.എഫ് പാളയത്തില്‍ നിന്ന് നടന് രമേശ് പിഷാരടിയുടെ പേരാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായതോടെ പിഷാരടി എത്തുന്നതിലൂടെ യുവവോട്ടുകള്‍ പിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഷാഫി പറമ്പില്‍ മുസ്ലിം മേഖലകളില്‍ ഉണ്ടാക്കിയ ആധിപത്യം തകര്‍ക്കാന്‍ റസാഖിനെ ഇറക്കുന്നതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടാനാണ്.
നഗരത്തിലെ പ്രമുഖ വ്യവസായികളായ ടോപ് ഇന്‍ ടൗണ്‍ ഉടമ രാജുവിനെയും നിഖില്‍ കൊടിയത്തൂരിനെയും സി.പി.എം പരിഗണിച്ചിരുന്നു. എന്നാല്‍, എന്‍.എം.ആര് എന്ന ബ്രാന്‍ഡ് വാല്യുവും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള സ്വാധീനവും റസാഖിന് മുന്‍തൂക്കം നല്കി. ബിരിയാണി രുചിയില്‍ പാലക്കാടന്‍ മനസ്സ് കീഴടക്കിയ റസാഖിന് രാഷ്ട്രീയ പോരാട്ടത്തില്‍ ‘ദം’ പിടിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിജയക്കൊടി പാറിച്ച് ഒരു സാധാരണക്കാരി; മാതൃകയാവുന്ന നിശ്ചയദാര്‍ഢ്യം; പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ





