ന്യൂ ഡൽഹി: ഭാരതീയ ജനതാ പാർട്ടി പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 144 ( ആകെ 294 സീറ്റുകൾ) സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. ബിജെപിയുടെ പ്രമുഖ നേതാക്കളായ സുവേന്ദു അധികാരിയും ദിലീപ് ഘോഷും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻപ് മമത ബാനർജി പ്രതിനിധീകരിച്ച ഭവാനിപൂരിൽ നിന്നും നന്ദിഗ്രാമിൽ നിന്നുമാണ് സുവേന്ദു അധികാരി ജനവിധി തേടുന്നത്. ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഖരഗ്‌പൂർ സദറിൽ നിന്ന്
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ അട്ടിമറി ലക്ഷ്യമിട്ട് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പ്രമുഖരെയും മണ്ഡലത്തില്‍ വേരോട്ടമുള്ളവരെയും കളത്തിലിറക്കി രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്താനാണ് പാര്‍ട്ടി നീക്കം. കൊടുങ്ങല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനായിരുന്ന ഡോ. വര്‍ഗീസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളിനെയും പിറവത്ത് ജിബി അബ്രാഹത്തെയും റാന്നിയില്‍ തോമസ് കെ. സാമുവലിനെയുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്റി20 സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ അഡ്വ.
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 2000 ബെഡ് സൗകര്യമുള്ള കൂറ്റൻ ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലായിരുന്നു ആക്രമണം. സംഭവത്തിൽ 250-ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം പാകിസ്താൻ തള്ളി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളെയും അവർക്ക് പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി പറഞ്ഞു. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയൻമാരെ
Crime, Crime HD
ജിം സന്തോഷ് കൊല്ലപ്പെട്ട ദിവസം തന്നെ അനീറിനെ വവ്വാക്കാവില്‍ വെച്ച് അതുലും സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹുസൈനെ വീടുകയറി ആക്രമിച്ചു; ഈ പരിക്കുകള്‍ക്ക് പകരം വീട്ടാന്‍ അനീറും ഹുസൈനും തക്കം പാര്‍ത്തിരുന്നു; വെട്ടിനുറുക്കിയത് കൃത്യമായ പ്ലാനിംഗില്‍; അലുവ അതുലിനെ തീര്‍ത്ത പകയുടെ കഥ
കരുനാഗപ്പള്ളി: ഗുണ്ടാപ്പകയും വര്‍ഷങ്ങള്‍ നീണ്ട പകപോക്കലുകളും ഒടുവില്‍ അലുവ അതുലിന്റെ ജീവനെടുത്തുവെന്ന് വ്യക്തം. പുതിയകാവില്‍ നടന്ന ഈ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വെട്ടിപ്പരിക്കേല്‍പ്പിക്കലുകളുടെയും വീടുകയറി ആക്രമണങ്ങളുടെയും പ്രതികാര കഥയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേസിലെ പത്ത് പ്രതികളെയും പോലീസ് ഇതിനകം വലയിലാക്കി കഴിഞ്ഞു. ജിം സന്തോഷ് കൊലക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട അതുല്‍. എന്നാല്‍ ഈ കൊലപാതകത്തിന് പിന്നില്‍ ജിം സന്തോഷ് വധം മാത്രമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ അനീറിനെയും ഹുസൈനെയും മുന്‍പ് അതുലിന്റെ നേതൃത്വത്തിലുള്ള
Uncategorized
അതുലിനെ കൊല്ലാന്‍ പൊലീസിന്റെ സഹായം ലഭിക്കുമെന്ന് അനീര്‍ മുന്‍പേ പറഞ്ഞിരുന്നു; സംഭവിച്ചത് അതുതന്നെ! കൊലയാളികള്‍ക്ക് ഓരോ ചലനവും ചോര്‍ത്തി നല്‍കി പൊലീസ്; ഇടതുസീറ്റിലിരുന്ന അതുലിനെ ഉന്നംവെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ചു; അലുവ അതുല്‍ വധത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം; സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന തുടങ്ങി
കരുനാഗപ്പള്ളി: ഓച്ചിറ മഠത്തില്‍ക്കാരായ്മ സ്വദേശി അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുലിന്റെ നീക്കങ്ങള്‍ ഓരോന്നും കൊലയാളി സംഘത്തിന് കൃത്യമായി ചോര്‍ത്തി നല്‍കിയത് പൊലീസുകാരനാണെന്നും ഗുണ്ടകളും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വധഗൂഢാലോചനയില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തി. പോലീസിന് വീഴ്ചയുണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം. കൊലയാളികള്‍ക്ക് അതുലിന്റെ ഓരോ ചലനവും കൃത്യമായി ലഭിച്ചിരുന്നുവെന്നതാണ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന പദവിയില്‍ തനിക്കുണ്ടാകാവുന്ന ഏകാവകാശം സഹോദരിയുടെ വരവോടെ നഷ്ടപ്പെടുമെന്ന ഭയം ചാണ്ടി ഉമ്മനെ സമ്മര്‍ദ്ദ തന്ത്രങ്ങളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. എ ഗ്രൂപ്പിന്റെ ഏക മുഖമായി മാറാന്‍ ചാണ്ടി ഉമ്മന്‍ ആഗ്രഹിക്കുമ്പോള്‍, മറിയ ഉമ്മന്‍ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് തന്റെ രാഷ്ട്രീയ പ്രസക്തി കുറയ്ക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇതേത്തുടര്‍ന്നാണ് ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മതിയെന്ന ആദര്‍ശത്തിന്റെ പേരില്‍ സഹോദരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചാണ്ടി ഉമ്മന്‍ എതിര്‍ക്കുന്നത്. താന്‍ പുതുപ്പള്ളി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്തെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് നൽകുന്ന ആദരവും ഒത്തുചേർന്ന് കേരള ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് ഇന്ന് തുടക്കമായി. ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ കൈവരിച്ച ഐതിഹാസിക വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണെ കേരളത്തിന്റെ മണ്ണിൽ വെച്ച് സമുചിതമായി ആദരിക്കുന്നത് കാണാൻ ആയിരക്കണക്കിന് കായിക പ്രേമികളാണ് മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ഈ ചരിത്ര മുഹൂർത്തത്തിൽ കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന മംഗലപുരം ക്രിക്കറ്റ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതോടെ എൻ.ഡി.എ മുന്നണിയിൽ തങ്ങൾ ആദ്യഘട്ട 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് പാർട്ടി നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്. കായംകുളം മണ്ഡലത്തിൽ തമ്പി മേട്ടുതറയാണ് പോരാട്ടത്തിനിറങ്ങുന്നത്. കുട്ടനാട്ടിൽ സന്തോഷ് ശാന്തിയും അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസും സ്ഥാനാർത്ഥികളാകും. കോട്ടയം മണ്ഡലത്തിൽ പി. അനിൽ കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ ഇവരാണ്, കടുത്തുരുത്തിയിൽ സുരേഷ് ഇട്ടിക്കുക്കുന്നേൽ ഉടുമ്പൻചോലയിൽ അഡ്വ. സംഗീത വിശ്വനാഥൻ കുന്നംകുളത്തു രജിൽ കെ.ആർ നെന്മാറയിൽ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പെരുമാറ്റചട്ടം നിലവിൽ വരുന്നതിനു മിനിറ്റുകൾക്ക് മുമ്പ് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)സിൻഡിക്കേറ്റിലേക്ക് സർക്കാറിന്റെ നമ്മനിർദ്ദേശം.കുസാറ്റ് സിൻഡിക്കേറ്റിലെ രണ്ട് സിപിഎം അംഗങ്ങളെ രാജിവെയ്പ്പിച്ച് പകരം രണ്ടുപേരെ പുതുതായി നാമ നിർദ്ദേശം ചെയ്യുകയായിരുന്നു സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഅവധി ദിവസമായ ഞായറാഴ്ച വൈകിട്ട് 3. 52നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രഖ്യാപിക്കുന്നതിനായുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ആരംഭിക്കുന്നതിനു മൂന്നു മിനിറ്റിനു മുമ്പ് സർവ്വകലാശാലക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. സിറ്റിങ് എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇരുവരും സര്‍ക്കാരില്‍ നിന്ന് ‘നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്’ കൈപ്പറ്റിയതായാണ് സൂചന. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞു. കെ. സുധാകരന്‍ ഗസ്റ്റ് ഹൗസ് കുടിശികകള്‍ അടച്ചുതീര്‍ത്തതായും നാളെ ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വി.ഡി.










