കൊട്ടാരത്തിലെ അന്തേവാസികളെയും ജീവനക്കാരെയും മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ‘ആര്‍ക്കും ഒന്നും അറിയില്ല’ ; രണ്ടുകോടിയുടെ വജ്രം ‘അമൂല്യ വസ്തുക്കള്‍’ ആവിയായി; കവടിയാര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറിയത് പാങ്ങോട് മോഡലിലോ? ചോദ്യം ചെയ്യല്‍ പ്രഹസനം; സര്‍വ്വത്ര പുകമറ

തിരുവനന്തപുരം: അതീവ സുരക്ഷാ വലയത്തിലുള്ള കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന രണ്ടുകോടിയുടെ വജ്ര കവര്‍ച്ചാക്കേസ് അക്ഷരാര്‍ത്ഥത്തില്‍ വഴിമുട്ടി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയുടെ അലമാരയില്‍ നിന്ന് പുരാതന സ്വര്‍ണ്ണശേഖരവും വജ്രാഭരണങ്ങളും അപ്രത്യക്ഷമായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളിലേക്ക് വിരല്‍ചൂണ്ടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊട്ടാരത്തിലെ അന്തേവാസികളെയും ജീവനക്കാരെയും മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ‘ആര്‍ക്കും ഒന്നും അറിയില്ല’ എന്ന മൊഴിയില്‍ അന്വേഷണം തട്ടിനില്‍ക്കുകയാണ്. നിലവില്‍ രണ്ടുപേരെ പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ കൃത്യമായ തെളിവുകളില്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നു. അതീവ സുരക്ഷയുള്ള പാങ്ങോട് സൈനിക

ആരായിരുന്നു അലി ലാരിജാനി? ‘ഇറാന്റെ കെന്നഡിമാരിലെ’ പ്രമുഖന്റെ രാഷ്ട്രീയ യാത്ര

who was ali larijani

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ ഭരണചക്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന അലി ലാരിജാനി കൊല്ലപ്പെട്ട വാർത്ത അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായിരുന്ന അദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ, വിദേശ നയ രൂപീകരണത്തിൽ അവസാന വാക്കായിരുന്നു. 1958 ജൂൺ 3-ന് ഇറാഖിലെ നജാഫിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ലാരിജാനിയെയും സഹോദരങ്ങളെയും “ഇറാന്റെ കെന്നഡിമാർ” എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ഇറാന്റെ ജുഡീഷ്യറി തലവനായിരുന്ന

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈയ്ക്ക് ഗുരുതര പരിക്ക്

മലപ്പുറം: പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനാണ് ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഇടതുകൈയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ പരപ്പനങ്ങാടി കുപ്പി വളവിൽ വെച്ചായിരുന്നു സംഭവം. പ്രദേശത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അക്രമാസക്തനായി നിന്ന ഒരാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു സിഐയും സംഘവും. മാനസിക പ്രശ്നമുള്ള വ്യക്തിയാണ് അക്രമിയെന്നാണ് പ്രാഥമിക വിവരം. പോലീസിനെ കണ്ടതോടെ കൂടുതൽ അക്രമാസക്തനായ ഇയാൾ കൈവശമുണ്ടായിരുന്ന പൊട്ടിയ

പിണറായിസത്തിന് മങ്ങലേല്‍ക്കുന്നു; ഗോവിന്ദനിസത്തിനെതിരെ കണ്ണൂരില്‍ പടയൊരുക്കം: സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി കലാപം മൂര്‍ച്ഛിക്കുന്നു; കണ്ണൂരില്‍ എന്തും സംഭവിക്കാം

തിരുവനന്തപുരം: ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ഉശിരന്‍ ടാഗ് ലൈനുമായി ഹാട്രിക് വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സി.പി.എമ്മിന് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അപ്രതീക്ഷിത പ്രഹരം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്വത്തിന് (പിണറായിസം) പോറലേറ്റതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ കര്‍ക്കശ ശൈലി (ഗോവിന്ദനിസം) മുതിര്‍ന്ന നേതാക്കളെപ്പോലും ചൊടിപ്പിക്കുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ നിന്നുതന്നെ വിമതസ്വരങ്ങള്‍ ഇരമ്പുന്നത് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ

സര്‍ക്കാരിന്റെ അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന്‍ ഇടിത്തീയായി; പിണറായി സര്‍ക്കാരിന്റെ പട്ടികയ്ക്ക് ചെക്ക്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുതല്‍ തദ്ദേശ ഓംബുഡ്സ്മാന്‍ വരെ നീളുന്ന സര്‍ക്കാര്‍ ശുപാര്‍ശകള്‍ അവതാളത്തില്‍

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങും മുന്‍പ് സ്വന്തക്കാരെ സുപ്രധാന തസ്തികകളില്‍ തിരുകിക്കയറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കനത്ത പൂട്ടിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുതല്‍ തദ്ദേശ ഓംബുഡ്സ്മാന്‍ വരെ നീളുന്ന സര്‍ക്കാര്‍ ശുപാര്‍ശകളാണ് രാജ്ഭവനില്‍ കുടുങ്ങിയത്. പി.എസ്.സി അംഗങ്ങളായും വിവരാവകാശ കമ്മിഷണറായും തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള പിണറായിയുടെ അവസാന അടവും പാളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഗവര്‍ണര്‍ ഒപ്പിടാത്ത ഈ നിയമനങ്ങളെല്ലാം ഇനി അനിശ്ചിതത്വത്തിലാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ

സുധാകരനെ തൊട്ടാല്‍ കളി മാറും; കെ.സി. വന്നിട്ടും വഴങ്ങാതെ ‘കണ്ണൂരിലെ സിംഹം’; സണ്ണി ജോസഫും കുടുക്കില്‍, കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് കണ്ണൂരിലെ ‘സുധാകര പ്രഭാവം’. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് നിലനില്‍ക്കെ, തന്റെ തട്ടകമായ കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന ഉറച്ച നിലപാടില്‍ കെ. സുധാകരന്‍ ഉറച്ചുനില്‍ക്കുന്നത് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരിട്ടെത്തി അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും സുധാകരന്‍ വഴങ്ങാത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കണ്ണൂരില്‍ സുധാകരനെ തഴയാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാത്രി വൈകിയും ജില്ലയുടെ

തിരുവനന്തപുരം സീറ്റ് എൽ ഡി എഫിൽ പ്രതിസന്ധി ; ആന്റണി രാജുവിന് മത്സരിക്കാനാവില്ലെന്ന് ഉറപ്പായതോടെ സീറ്റ് ഏറ്റെടുക്കാൻ സി പി എം ; വിട്ടുനൽകില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ്

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതി വിധി തിരിച്ചടിയായതോടെ, ആന്റണി രാജുവിന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ തർക്കം രൂക്ഷമായി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചുമാറ്റി തെളിവ് നശിപ്പിച്ചുവെന്ന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. വിചാരണ നേരിടണമെന്ന ഉത്തരവ് വന്നതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിയമപരമായ അർഹത അദ്ദേഹത്തിന് നഷ്ടമായി. 1994-ൽ നടന്ന ഈ കേസിൽ

അലി ലാരിജാനിയെ വധിച്ച് ഇസ്രയേൽ! മരണം സ്ഥിരീകരിച്ച് ഇറാൻ; ടെൽ അവീവിൽ മിസൈൽ മഴ തീർത്ത് തിരിച്ചടിച്ച് ഇറാൻ

ടെഹ്‌റാൻ/ടെൽ അവീവ്: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇറാൻ തന്നെയാണ് ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ലാരിജാനിയുടെ മകനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാനിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന രണ്ടാമത്തെ നേതാവാണ് ലാരിജാനി. ബസിജ്  പാരാമിലിട്ടറി സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ലാരിജാനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10

ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; യോഗേഷ് ഗുപ്ത ഐ.പി.എസിന് കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ പദവി; കേരളത്തിന്റെ ‘സൂപ്പര്‍ കോപ്പ്’ എന്‍ഫോഴ്‌സ്‌മെന്റ് തലവനാകും; ദി റിയല്‍ കിംഗ് ആകാന്‍ യോഗേഷ്

ന്യൂഡല്‍ഹി: കേരള കേഡറിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തത്തുല്യ പദവിയിലേക്ക് ഉയര്‍ത്തി. 1993 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കേന്ദ്ര ഡയറക്ടര്‍ ജനറല്‍ പദവിയിലുള്ള തസ്തികകളില്‍ നിയമിക്കുന്നതിനുള്ള അംഗീകാരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര കാബിനറ്റ് നിയമന സമിതി തീരുമാനിച്ചു. 2026 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവിലാണ് കേന്ദ്രം ഈ സുപ്രധാന തീരുമാനം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളിലോ വകുപ്പുകളിലോ ഇനി മുതല്‍ ഇദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ റാങ്കില്‍

ട്വന്റി20 സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; സർപ്രൈസ് പേരുകളുമായി സാബു എം ജേക്കബ്

കൊച്ചി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ട്വന്റി20 പാർട്ടി ഔദ്യോഗികമായി പുറത്തുവിട്ടു. സിനിമാ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് പാർട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. പ്രമുഖ നടിമാരായ വീണ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ തിരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കുമെന്ന് പാർട്ടി അറിയിച്ചു. വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും, അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ നിന്നും, ജനവിധി തേടും. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ സജീവമായ നടി ലക്ഷ്മി