തൊടുപുഴ: അരനൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. തന്റെ തട്ടകമായ തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതെന്നും എന്നാൽ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് ഇത്തവണ 8 സീറ്റുകളാണ് ലഭിച്ചത്. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം ഇത്തവണ കാഞ്ഞങ്ങാട് മണ്ഡലമാണ് പാർട്ടിക്ക്
ന്യൂഡല്‍ഹി: നിയമസഭാ പോരാട്ടത്തിന് കളംനിറഞ്ഞ് കോണ്‍ഗ്രസ്. 19 സിറ്റിങ് എംഎല്‍എമാരടക്കം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയില്‍ നിന്ന് വെട്ടി മാറ്റിയത് അണികളെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. മത്സരമോഹവുമായി കെ. സുധാകരനും അടൂര്‍ പ്രകാശും സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും എംപിമാരെയൊന്നും ആദ്യഘട്ടത്തില്‍ പരിഗണിച്ചിട്ടില്ല. അതേസമയം, ഇവര്‍ കണ്ണുവെച്ച കണ്ണൂര്‍, കോന്നി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് കരുതലോടെ നീങ്ങുകയാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍
Exclusive, Latest News, Latest News HD
മെറിന്‍ ജോസഫ് കോഴിക്കോട് കമ്മീഷണര്‍; ജയദേവ് പോലീസ് ആസ്ഥാനത്തേക്ക്; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല; ഐ.എ.എസ്, ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഞെട്ടി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കേരളത്തിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ നേരിട്ടിടപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ വീണ്ടും മാറ്റം. മെറിന്‍ ജോസഫ് കോഴിക്കോട് കമ്മീഷണറാകും. ജയദേവിനെ പോലീസ് ആസ്ഥാനത്തേക്കും നിയമിച്ചു. രണ്ടു ഐ പി എസ് ഉദ്യോഗസ്ഥരെ യും ഒരു ഐ എ എസ് ഉദ്യോഗസ്ഥനെയും രണ്ട് കെ എ എസ് ഉദ്യോഗസ്ഥരെയുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റി നിയമിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് സര്‍ക്കാരിനും ഞെട്ടലായി. പത്ത് കൊല്ലത്തിനിടെ ആദ്യമായാണ് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം : കേരളത്തിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ നേരിട്ടിടപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. രണ്ടു ഐ പി എസ് ഉദ്യോഗസ്ഥരെ യും ഒരു ഐ എ എസ് ഉദ്യോഗസ്ഥനെയും രണ്ട് കെ എ എസ് ഉദ്യോഗസ്ഥരെയുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റി നിയമിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഡി ഐ ജി മാരായ നാരായണനെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായിട്ടും തോംസണ്‍ ജോസിനെ തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി യായും നിയമിക്കാനാണ്
കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂ എന്ന വിവാദ ഉത്തരവ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പിൻവലിച്ചു. ഇതോടെ ഔട്ട്‌ലെറ്റുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും യുപിഐയ്ക്കും പുറമെ ഇനി മുതൽ പണമായും (Cash) മദ്യത്തിന് വില നൽകാം. പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. സാങ്കേതിക തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ ഡിജിറ്റൽ പേയ്‌മെന്റ് നടത്താൻ കഴിയാത്ത ഉപഭോക്താക്കൾക്ക്
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ വെറുതേവിട്ട സുപ്രീം കോടതി ഉത്തരവിനെതിരെ പരാതിക്കാരി പുനഃപരിശോധനാ ഹർജി നൽകി. വനംവകുപ്പിലെ മുൻ ഉന്നത ഉദ്യോഗസ്ഥയായ അതിജീവിതയാണ് ഹർജിയുമായി വീണ്ടും പരമോന്നത കോടതിയെ സമീപിച്ചത്. കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. 1999-ൽ വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ, ഔദ്യോഗിക ചർച്ചയ്ക്കെന്ന വ്യാജേന ഡി.എഫ്.ഒ ആയിരുന്ന പരാതിക്കാരിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നതാണ് കേസ്.വിചാരണക്കോടതി പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ
കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തൊണ്ടിമുതല്‍ കേസില്‍ തനിക്കെതിരെയുള്ള ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് അദ്ദേഹം പുറത്താകുമെന്ന് ഉറപ്പായി. തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രധാന ആവശ്യം. ശിക്ഷ മരവിപ്പിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍,
തൊടുപുഴ: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്മാറുന്നു. തൊടുപുഴയുടെ മണ്ണില്‍ തനിക്ക് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫിനെ ഇറക്കി രാഷ്ട്രീയത്തിലെ ‘തലമുറമാറ്റത്തിന്’ ജോസഫ് ഔദ്യോഗികമായി പച്ചക്കൊടി കാട്ടി. ഇതോടെ കേരളത്തിലെ ഒട്ടുമിക്ക കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളും സ്ഥാപക നേതാക്കളില്‍ നിന്ന് മക്കളിലേക്ക് അധികാരം കൈമാറുന്ന കാഴ്ചയാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. അപു ജോണ്‍ ജോസഫ് തൊടുപുഴയിലേക്ക്; പട്ടിക ഇന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക
കൊല്ലം: ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ അലുവ അതുലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ പോലീസ് നടപടികൾ ശക്തമാക്കുമ്പോഴും പോലീസിനെ വെല്ലുവിളിച്ചു ഗുണ്ടാ സംഘാംഗങ്ങൾ. അതുലിന്റെ കൊലക്കത്തിക്കിരയായ ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ ഒന്നാം ചരമവാർഷികം പ്രമാണിച്ചു കരുനാഗപ്പള്ളിയിൽ ഇന്നലെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് പോലീസിന് നേരെയുള്ള വെല്ലുവിളി. കരുനാഗപ്പള്ളിയും പരിസരപ്രദേശങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കെ പ്രത്യക്ഷപ്പെട്ട ഈ ഫ്ലക്സ് ബോർഡ് പോലീസിനെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഫ്ലക്സ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ പോലീസ് നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഫ്ലക്സ് വെച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേര് വെട്ടി. 31 മണ്ഡലങ്ങളിലെ പട്ടികയ്ക്ക് എ.ഐ.സി.സി അംഗീകാരം നല്‍കിയപ്പോള്‍ പെരുമ്പാവൂരില്‍ നിന്നും എല്‍ദോസിനെ ഒഴിവാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എല്‍ദോസിനെതിരെ നിലവിലുള്ള ക്രിമിനല്‍ കേസുകളും പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുമാണ് സീറ്റ് നിഷേധത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് സൂചന. അധ്യാപിക നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് എല്‍ദോസിന് വലിയ തിരിച്ചടിയായി. ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കണമെന്ന










