കൊച്ചി: സാമ്പത്തിക നേട്ടത്തിനായി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചുവെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ശ്വേത മേനോനെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസ് സി.എസ്. ഡയസ്, സമൂഹത്തിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. സ്ത്രീശാക്തീകരണം എന്നതിനർത്ഥം സ്ത്രീകളെ വിശുദ്ധരാക്കുക എന്നതല്ല. മറിച്ച് അവരുടെ വ്യക്തിത്വത്തെയും അഭിലാഷങ്ങളെയും നേട്ടങ്ങളെയും അന്തസ്സോടെ അംഗീകരിക്കുക എന്നതാണ്. ഒരു സ്ത്രീയുടെ നേട്ടങ്ങളെക്കാളുപരി അവരുടെ പ്രതിച്ഛായയെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത് സമൂഹത്തിന്റെ ബൗദ്ധികമായ ദാരിദ്ര്യത്തെയാണ് വെളിപ്പെടുത്തുന്നത്. യുക്തിപരമായി തോൽപ്പിക്കാൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക തീരുമാനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. സിറ്റിങ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. പുലർച്ചെ 2.30 വരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ നിലപാട് സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരെ അനുവദിക്കില്ലെന്ന മുൻ നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നു. ഇതോടെ കണ്ണൂരിൽ സുധാകരനും കോന്നിയിൽ അടൂർ പ്രകാശും സ്ഥാനാർത്ഥികളാകില്ലെന്ന് ഉറപ്പായി.കണ്ണൂർ മണ്ഡലത്തിൽ സുധാകരന് പകരം ടി.ഒ.
തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനും കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ സുപ്രധാന തീരുമാനമെടുത്തത്. ഇതനുസരിച്ച് 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെയും പിഴത്തുകയിൽ പകുതി മാത്രം അടച്ചാൽ മതിയാകും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ 2026 ഏപ്രിൽ
തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന വി എ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രിയും സി പി എമ്മിന്റെ സമുന്നത നേതാവുമായ വി എസ് അച്ചുതാനന്ദന്റെ മകനാണ് അരുൺകുമാർ. സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥനായ അരുൺകുമാർ അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ ഉൾപ്പെടെയുള്ള മുൻ സിപിഎം നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ ആസ്‌പദമാക്കി തന്റെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് പരാതിക്ക് ആധാരം. ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള
കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിന് പിന്നാലെ ഇന്ന് പെരുമ്പാവൂരിൽ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാൽ ഇവിടത്തെ വോട്ടർപട്ടികയിൽ താരത്തിന്റെ പേരില്ലെന്നാണ് പ്രാഥമിക വിവരം. മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലെ ഫ്ലാറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ വോട്ടർപട്ടിക പരിശോധിച്ചെങ്കിലും അവിടെയും വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം
ന്യൂഡൽഹി: സാധാരണയായി വാഗ്വാദങ്ങൾക്കും ബഹളങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ആവേശം വിതറി. ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് ശ്രദ്ധേയമായത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ ഖാർഗെ രസകരമായി അവതരിപ്പിച്ചു. “അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു,
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം ജില്ലയിലെ പോരാട്ടഭൂമിയില്‍ അപ്രതീക്ഷിത കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്. അഭിമാനപ്പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ യുവതുര്‍ക്കി കെ.എസ്. ശബരീനാഥിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ശബരീനാഥിന് ഇതുസംബന്ധിച്ച കൃത്യമായ നിര്‍ദേശം ലഭിച്ചതായാണ് സൂചന. ജില്ലയിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വന്‍ അഴിച്ചുപണികളാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. തലസ്ഥാന ജില്ലയില്‍ വന്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന കാഴ്ചയാണ് ഈ പട്ടികയില്‍ കാണുന്നത്. കരുത്തുറ്റ
വടകര: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദികളിലും പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ പരിപാടികളിലും സജീവ സാന്നിധ്യമാണ് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ.വടകരയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് റോബിൻ നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് റോബിൻ വ്യക്തമാക്കി. കേരളത്തിന് വേണ്ടി നിരവധി വികസന പദ്ധതികളാണ് അദ്ദേഹം വിഭാവനം ചെയ്തിട്ടുള്ളതെന്നും അതിനായി ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം
കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയക്കാരുടെ ‘കൈവിലങ്ങില്ലാത്ത’ കരുത്തുമായി എക്സൈസ് ലഹരിവേട്ടയ്ക്ക് ഇറങ്ങുന്നു. വോട്ടെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകില്ലെന്ന സാഹചര്യം മുതലെടുത്ത്, ലഹരി ലോകത്തെ വമ്പന്‍ സ്രാവുകളെ വലയിലാക്കാനാണ് നീക്കം. ഇത്തവണ കളി മാറുമെന്ന സൂചന നല്‍കി വില്ലന്മാരെ പൂട്ടാന്‍ എക്സൈസ് പ്രത്യേക സംവിധാനവും സജ്ജമാക്കി കഴിഞ്ഞു. പതിവ് പരിശോധനകള്‍ക്ക് പുറമെ, സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി അവരുടെ ഓരോ നീക്കങ്ങളും എക്സൈസ് റഡാറിലാക്കിയിട്ടുണ്ട്. അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പെട്ട് മുങ്ങിനടക്കുന്ന പ്രതികളെ ഉടന്‍ പിടികൂടാന്‍
ടെഹ്റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി രാജ്യത്തെ അതീവ സുരക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിനല്‍കിയെന്ന കുറ്റത്തിന് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയനായ വ്യക്തിയാണ് കൗറൂഷ് കീവാനി. അമേരിക്കയും ഇസ്രയേലുമായി ഇറാന്‍ നേരിട്ടുള്ള യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ വധശിക്ഷയാണിത്. കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കീവാനി പിടിയിലായത്. യൂറോപ്പിലെ ആറു രാജ്യങ്ങളിലും ടെല്‍ അവീവിലുമായി മൊസാദ് ഏജന്റുമാരില്‍നിന്ന് ഇയാള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് കീവാനിയുടെ വധശിക്ഷ










