തിരുവനന്തപുരം: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടര്‍ന്ന് രാജി ഭീഷണി മുഴക്കിയിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിലപാട് മയപ്പെടുത്തി. അദ്ദേഹം കെ.എസ്.യു അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്നാണ് പുതിയ വിവരം. ഇതോടെ അലോഷ്യസിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കി അട്ടിമറി വിജയം നേടാമെന്ന സിപിഎം മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. തൊണ്ടിമുതല്‍ കേസിലെ നിയമക്കുരുക്കുകള്‍ മൂലം ആന്റണി രാജുവിന് ഇത്തവണ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധി മറികടക്കാനാണ് ഇടതുമുന്നണി അലോഷ്യസ് സേവ്യറിലേക്ക് കണ്ണെറിഞ്ഞത്. കോണ്‍ഗ്രസ് വിട്ട് വരുന്ന
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സന്തുലിതവും തന്ത്രപരവുമായ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ അംഗീകാരം ലഭിക്കുന്നു. ബിജെപി സര്‍ക്കാരിന്റെ വിദേശനയത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശിക്കുമ്പോഴും, പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നയതന്ത്രജ്ഞരും എംപിമാരും മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എംപി മനീഷ് തിവാരി രംഗത്തെത്തി. മേഖലയില്‍ സംയമനത്തോടെയുള്ള നിലപാടാണ് ഇന്ത്യ എല്ലായ്പോഴും പാലിച്ചിരുന്നതെന്നും
ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം. ലിജു യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ തള്ളി യുവനേതാവ് അരിത ബാബു തന്നെ രംഗത്തെത്തി. തനിക്ക് സീറ്റ് നൽകാത്തതിൽ യാതൊരു നിരാശയും ഇല്ലെന്നും വ്യക്തികളേക്കാൾ വലുത് പ്രസ്ഥാനമാണെന്നും അരിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സീറ്റ് കിട്ടാത്തതിനാൽ പാർട്ടി വിടുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. “മരണം വരെ കോൺഗ്രസ്” എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു. സ്ഥാനമാനങ്ങൾ മോഹിച്ചല്ല രാഷ്ട്രീയത്തിൽ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ താരങ്ങളെ അണിനിരത്തി പോരാട്ടത്തിനിറങ്ങിയ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നു. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ ഇരുവർക്കും സ്ഥാനാർത്ഥികളായി തുടരാനാവില്ല ഏറ്റുമാനൂരിൽ ട്വന്റി 20 വലിയ പ്രതീക്ഷ വെച്ചുപുലർത്തിയ സ്ഥാനാർത്ഥിയായിരുന്നു വീണാ നായർ. എന്നാൽ വോട്ടർപട്ടികയിൽ പേര് കണ്ടെത്താനാകാത്തതോടെ ഇവരെ മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. പകരക്കാരെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകൾ ട്വന്റി 20 ആരംഭിച്ചു.ലക്ഷ്മിപ്രിയയുടെ വോട്ടിന്റെ
കൊല്ലം: ഗുണ്ടാ ആക്രമണത്തിൽ പട്ടാപപ്പകൽ ഒരാൾ കൊല്ലപ്പെട്ട കരുനാഗപ്പള്ളിയിൽ പോലീസിന്റെ റൂട്ട് മാർച്ച്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ജോലിക്കായെത്തിയ കേന്ദ്രസേനാ അംഗങ്ങളും റൂട്ട് മാർച്ചിൽ പങ്കെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം ഹേമലത, ഡെപ്യൂട്ടി അഡീഷണൽ കമ്മിഷണർ ജെ കെ ദിനിൽ, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ സി ജോൺ, കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. കൊലപാതകത്തെ തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള പരിഭ്രാന്തി അവസാനിപ്പിച്ച് ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളർത്തുകയായിരുന്നു റൂട്ട് മാർച്ചിന്റെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയില്‍ ഉറ്റ സുഹൃത്തും അതിവിശ്വസ്തനുമായ രമേഷ് പിഷാരടിക്കായി വോട്ട് ചോദിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തില്ല. സി.പി.എം ഉന്നത നേതൃത്വത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് മമ്മൂട്ടിയുടെ ഈ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കോണ്‍ഗ്രസ് വേദികളില്‍ താന്‍ സജീവമാകില്ലെന്ന് മമ്മൂട്ടി സി.പി.എം നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായും വിവരമുണ്ട്. രമേഷ് പിഷാരടിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം സിനിമയ്ക്കപ്പുറം കുടുംബപരമാണ്. മമ്മൂട്ടിയുടെ നിഴലായി എല്ലാ വേദികളിലും പിഷാരടി ഉണ്ടാകാറുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പിഷാരടി ചുവടുവെച്ചതോടെ ഈ സൗഹൃദത്തിന്
തിരുവനന്തപുരം: പാചകവാതകം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ആ അവസരം മുതലെടുക്കാനും സാമൂഹ്യദ്രോഹികൾ. ഗ്യാസ് ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പുമായാണ് ഇവരുടെ രംഗപ്രവേശം. ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുകയാണ്. സിലിണ്ടറുകളുടെ ദൗർലഭ്യം മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ കെണിയിലാക്കുന്നത്. ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വാട്സാപ്പ് വഴി ഉപഭോക്താവിനെ ബന്ധപ്പെടും. പിന്നീട് ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു
കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് പാളയത്തില്‍ വീണ്ടും കലാപം. സീറ്റ് നിഷേധിച്ചാല്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി രംഗത്തെത്തി. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് എല്‍ദോസ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി തന്നോട് നീതികേട് കാണിക്കില്ലെന്നാണ് കരുതുന്നതെന്നും അല്ലാത്തപക്ഷം വോട്ടര്‍മാരെ നേരിട്ട് കാണുമെന്നുമാണ് എല്‍ദോസിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം വരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം ഉണ്ടായിരുന്ന എല്‍ദോസിന് പെട്ടെന്ന് തിരിച്ചടിയായത് അദ്ദേഹം പ്രതിയായ ലൈംഗികാതിക്രമക്കേസാണ്. മാര്‍ച്ച് 26-ന് ഈ
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ നിലവിലെ ‘യഥാസ്ഥിതി’ തുടരാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളി നടേശന് ഉടനടി മടങ്ങിയെത്താനാവില്ലെന്ന് ഉറപ്പായി. ഭാരവാഹികളുടെ അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ യോഗത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിലും വരുംദിവസങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകും. വിഷയത്തില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനിടെ സിംഗിള്‍ ബെഞ്ച്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിയപ്പോഴും പോലീസിന്റെ പിഴ ഈടാക്കലിന് കുറവില്ല. നാലു ദിവസത്തിനുള്ളിൽ 3,04,150 രൂപയാണ് റോഡിലെ സീബ്ര ക്രോസിൽ നടത്തിയ നിയമലംഘനങ്ങൾ എന്നപേരിൽ പോലീസ് പിഴയായി ഈടാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 25 മുതൽ 28 വരെയായിരുന്നു പ്രത്യേക പരിശോധന. ‘വൈറ്റ് ലൈൻ ലൈഫ് ലൈൻ’ എന്ന പേരിലായിരുന്നു ഈ പോലീസ് നടപടി. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വ്യാപകമായാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. യാത്രക്കാർ റോഡ് മുറിച്ചു










