കൊച്ചി: എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേസില്‍ നിലവിലെ ‘യഥാസ്ഥിതി’ തുടരാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളി നടേശന് ഉടനടി മടങ്ങിയെത്താനാവില്ലെന്ന് ഉറപ്പായി. ഭാരവാഹികളുടെ അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ യോഗത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിലും വരുംദിവസങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകും.
വിഷയത്തില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനിടെ സിംഗിള്‍ ബെഞ്ച് വിധിക്ക് ഇടക്കാല സ്റ്റേ നല്കി തങ്ങളെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് വെള്ളാപ്പള്ളി പക്ഷം ശക്തമായി വാദിച്ചെങ്കിലും ഡിവിഷന് ബെഞ്ച് ഇത് അംഗീകരിച്ചില്ല. സിംഗിള്‍ ബെഞ്ച് വിധിയില്‍ അടിയന്തരമായി ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്ന വിലയിരുത്തലുണ്ട്. ഏതായാലും ഇത് കോടതി അംഗീകരിച്ചില്ല.
എസ്.എന്‍.ഡി.പി സംരക്ഷണ സമിതിക്ക് വേണ്ടി പ്രശസ്ത നിയമവിദഗ്ധന് ഡോ. മോഹന്‍ ഗോപാല്‍, അഡ്വ. പി.ബി. കൃഷ്ണന്, അഡ്വ. കൃഷ്ണനുണ്ണി, അഡ്വ. ഡി. അനില്‍ എന്നിവര്‍ ഹാജരായി. സംരക്ഷണ സമിതിയുടെ നീണ്ടകാലത്തെ നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമായ ഘട്ടമാണിതെന്ന് ചെയര്മാന് അഡ്വ. എസ്. ചന്ദ്രസേനന് പ്രതികരിച്ചു. എസ് എന്‍ ഡി പിയിലെ തിരഞ്ഞെടുപ്പ ്കേസും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസില്‍ വിധി വന്നാല്‍ വെള്ളാപ്പള്ളിയ്ക്ക് കരുക്ക് മുറുകും.
ദശകങ്ങളായി യോഗം ഭരണത്തില്‍ തുടരുന്ന വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും കോടതിയില്‍ നിന്നേറ്റ ഈ തിരിച്ചടി രാഷ്ട്രീയമായും സംഘടനാപരമായും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സമുദായ സമവാക്യങ്ങളിലും ഈ വിധി മാറ്റങ്ങള്‍ വരുത്തിയേക്കും. അയോഗ്യത സംബന്ധിച്ച അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ യോഗത്തിന്റെ ഔദ്യോഗിക പദവികള്‍ ഉപയോഗിക്കുന്നതിനും വെള്ളാപ്പള്ളിക്ക് തടസ്സമുണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ







