അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ‘ട്വിസ്റ്റ്’; സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍; ‘എ.കെ ഇഫക്റ്റില്‍’ കലിയടങ്ങി കണ്ണൂര്‍ സിംഹം

തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വന്‍ വഴിത്തിരിവ്. പാര്‍ട്ടിയോട് വിടപറഞ്ഞ് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങിയ കെ. സുധാകരന്‍, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്ന് മത്സരരംഗത്തിറങ്ങാന്‍ സമ്മതിച്ചു. ഇതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടകളില്‍ ആവേശം അണപൊട്ടി. ‘എ.കെ. മാജിക്’ ഒരിക്കല്‍ കൂടി ഫലം കണ്ടതോടെ വലിയൊരു പിളര്‍പ്പില്‍ നിന്നും പൊട്ടിത്തെറിയില്‍ നിന്നും കോണ്‍ഗ്രസ് തലനാരിഴയ്ക്ക് രക്ഷപെട്ടു. സുധാകരന്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചതോടെ രമേശ്

അലി ലാറിജാനിയുടെ വധം: കനത്ത വില നൽകേണ്ടി വരുമെന്ന് മുജ്തബ ഖമനേയി; യുദ്ധം പുതിയ തലത്തിലേക്ക്

ടെഹ്റാൻ: ഇസ്രയേൽ-യുഎസ് സംയുക്താക്രമണത്തിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ ലോകത്തിന് കനത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ലാറിജാനിയുടെ മരണത്തിന് ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹത്തിന്റെ രക്തത്തിന് അപരാധികൾ ഉടൻ മറുപടി പറയേണ്ടി വരുമെന്നും മുജ്തബ വ്യക്തമാക്കി. നേതൃനിരയിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചെങ്കിലും തങ്ങളുടെ യുദ്ധനടപടികളിൽ മാറ്റമുണ്ടാകില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.  ഇറാനിലെ മതനേതൃത്വത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനും ഇടയിലുള്ള പ്രധാന കണ്ണിയായിരുന്നു അലി ലാറിജാനി.

ചരിത്രം ആവര്‍ത്തിക്കുമോ? കുറുപ്പിന് വേണ്ടി ജോണ്‍, ഇനി ജോണിന് വേണ്ടി കുറുപ്പ്; സിപിഎമ്മിനെ അലോസരപ്പെടുത്തി ‘ചങ്ങനാശേരി സംഗമം’; സുരേഷ് കുറുപ്പും യുഡിഎഫിലേക്കോ?

കോട്ടയം: തെരഞ്ഞെടുപ്പ് ഗോദയില്‍ മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുമ്പോഴും, രാഷ്ട്രീയത്തിനതീതമായ സുഹൃദ്ബന്ധത്തിന്റെ പുതുഗാഥ രചിക്കുകയാണ് സി.പി.എം നേതാവ് സുരേഷ് കുറുപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണും. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി. ജോണിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫോട്ടോഷൂട്ടിനാണ് സഹായിയായി സുരേഷ് കുറുപ്പ് നേരിട്ടെത്തിയത്. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് കുറുപ്പ് തന്റെ ഉറ്റ സുഹൃത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. 1984-ല്‍ സുരേഷ് കുറുപ്പ് കോട്ടയത്ത് നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക്

ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന് ചരിത്രവിജയം; 99.93% വോട്ടുകൾ നേടി ഭരണത്തുടർച്ച

ഉത്തര കൊറിയ: ഉത്തര കൊറിയയിൽ കഴിഞ്ഞ മാർച്ച് 15-ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയും സഖ്യകക്ഷികളും ചേർന്ന് ചരിത്രവിജയം കുറിച്ചു. ആകെ റിപ്പോർട്ട് ചെയ്ത പോളിംഗിൽ 99.93 ശതമാനം വോട്ടുകൾ നേടിയാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരം ഉറപ്പിച്ചത്. സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ ആകെയുള്ള 687 സീറ്റുകളിലും ഇത്തവണ കിമ്മിന്റെ പാർട്ടി വിജയിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വോട്ടർമാരിൽ 99.99 ശതമാനം

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്; കുമ്മനം രാജശേഖരൻ ആറന്മുളയിൽ; കുണ്ടറയിൽ ‘ബിഗ് ബോസ്’ താരംഡോ. റോബിൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ഏറെ ഊഹാപോഹ ങ്ങൾക്കൊടുവിൽ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്.  ആറന്മുള കുമ്മനം രാജശേഖരൻകുണ്ടറ ഡോ. റോബിൻ രാധാകൃഷ്ണൻ,ഗുരുവായൂർബി. ഗോപാലകൃഷ്ണൻ ,ധർമ്മടം കെ.രഞ്ജിത്ത് ,നാട്ടിക സി.സി. മുകുന്ദൻ, കൊല്ലം ഡോ. പ്രതാപ്,തൃത്താല  വി. ഉണ്ണികൃഷ്ണൻ

മുഖ്യമന്ത്രിയുടെ മൂന്നാം ഊഴമെന്ന സ്വപ്നംവിഫലമാകും; കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും ജി. സുധാകരൻ; സി‌പി‌എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സി‌പി‌എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. തന്നെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ചരിത്രത്തിലെ രജതരേഖയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മൂന്നാം പിണറായി സർക്കാർ എന്ന സ്വപ്നം വിഫലമാകുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ തനിക്ക് വേണ്ടി ആത്മാർത്ഥമായും നിസ്വാർത്ഥമായും പ്രവർത്തിക്കുന്നു. അപവാദപ്രചരണങ്ങൾക്കിടയിൽ ആശ്വാസവചനങ്ങളുമായി എത്തിയ യുഡിഎഫിന്റെ നിലപാട് ബുദ്ധിപൂർവ്വമാണെന്നും അതിന് എക്കാലവും കടപ്പാടുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. സി‌പി‌എം നേതൃത്വം

സീറ്റൊഴിയുന്ന രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ‘വ്യത്യസ്തന്മാര്‍’; മകന് വേണ്ടി ജോസഫ്, തോല്‍വി ഭയന്ന് മന്ത്രി; യുവരക്തത്തിനായി വഴിമാറി ബാബുവും കൃഷ്ണന്‍കുട്ടിയും മാതൃക; കേരള രാഷ്ട്രീയത്തില്‍ ഇങ്ങനേയും ചിലരുണ്ട്

യുവരക്തത്തിനായി വഴിമാറി മുതിർന്നവർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഗോദയുണര്‍ന്നതോടെ ഒരു സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍, ‘സ്ഥാനാര്‍ത്ഥിത്വം എനിക്ക് വേണ്ടേ വേണ്ട’ എന്ന് കൈകൂപ്പി പറയുന്ന ചില ‘അപൂര്‍വ്വ ജന്മങ്ങള്‍’ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുന്നു. ഒറ്റനോട്ടത്തില്‍ എല്ലാവരും ത്യാഗികളാണെന്ന് തോന്നുമെങ്കിലും, ഈ പിന്മാറ്റങ്ങള്‍ക്ക് പിന്നിലെ ജാതകം പരിശോധിച്ചാല്‍ സംഗതി വേറെയാണ്. പി.ജെ. ജോസഫ്, കെ. ബാബു, കെ. കൃഷ്ണന്‍കുട്ടി, വി. അബ്ദുറഹ്‌മാന്‍ എന്നിവരാണ് ഇത്തവണ മത്സരരംഗത്ത് നിന്ന് സ്വയം മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ഇതില്‍ യഥാര്‍ത്ഥ മാതൃകയാകുന്നവരും, പുത്രവാത്സല്യത്തില്‍

വിഘടനവാദികൾക്ക് ആയുധപരിശീലനം: അമേരിക്കൻ പൗരനടക്കം 7 വിദേശികൾ എൻഐഎ പിടിയിൽ

ന്യൂ ഡൽഹി: മിസോറം അതിർത്തി വഴി മ്യാൻമറിലേക്ക് കടന്ന് വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധപരിശീലനവും സാങ്കേതിക സഹായവും നൽകിയ സംഭവത്തിൽ അമേരിക്കൻ പൗരനടക്കം ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തു. മർത്യു ആരോൺ വാൻ ഡൈക് എന്ന അമേരിക്കൻ പൗരനും ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാൻകിവ് മരിയൻ, ഹോൺചാരുക് മാക്സിം, കാമിൻസ്കി വിക്ടർ എന്നീ ആറ് യുക്രെയ്ൻ സ്വദേശികളുമാണ് പിടിയിലായത്. 2026 ഫെബ്രുവരിയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, നിയന്ത്രിത

ഗള്‍ഫ് തീഗോളമാകുന്നു; എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ മഴ; ഇന്ധനവില കുതിച്ചുയരും; പ്രവാസികള്‍ കടുത്ത ആശങ്കയില്‍; പാചക വാതകം കിട്ടാക്കനിയാകും; കേരളം ദുരത്തിലേക്കോ?

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫിലെ തന്ത്രപ്രധാനമായ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങിയതോടെ ഗള്‍ഫ് മേഖല യുദ്ധക്കളമായി മാറി. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണ-പ്രകൃതിവാതക പ്ലാന്റുകള്‍ക്ക് നേരെയാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 109 ഡോളറിന് മുകളിലെത്തി. ഇന്ധനവില കുതിച്ചുയരുന്നത് ഇന്ത്യയിലടക്കം വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റായ ഖത്തറിലെ

സുധാകരന്‍ മൗനം വെടിയും; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എംപി സ്ഥാനം രാജിവെച്ചേക്കും; ബിജെപി പിന്തുണയോടെ ‘വിസ്മയ’മാകാന്‍ കരുനീക്കം; ഹൈക്കമാന്‍ഡിന്റെ പിടിവാശിയില്‍ ഞെട്ടി അണികള്‍; ഉച്ചയ്ക്ക് 12ന് നിര്‍ണ്ണായക വാര്‍ത്താസമ്മേളനം; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി

കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി കെ. സുധാകരന്റെ നിര്‍ണ്ണായക നീക്കം. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ കടുത്ത അതൃപ്തിയിലുള്ള സുധാകരന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. എംപി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകള്‍ സുധാകരന്‍ തേടുന്നതായാണ് സൂചന. ബിജെപി പിന്തുണയുള്ള സ്വതന്ത്രനായി സുധാകരന്‍ കളംപിടിച്ചാല്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിസ്മയമായി അത് മാറാന്‍ ഇടയുണ്ട്. ഡല്‍ഹിയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചകളില്‍ സുധാകരന് വേണ്ടി സംസ്ഥാന