തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ഏറെ ഊഹാപോഹ ങ്ങൾക്കൊടുവിൽ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്.
ആറന്മുള കുമ്മനം രാജശേഖരൻകുണ്ടറ ഡോ. റോബിൻ രാധാകൃഷ്ണൻ,ഗുരുവായൂർബി. ഗോപാലകൃഷ്ണൻ ,ധർമ്മടം കെ.രഞ്ജിത്ത് ,നാട്ടിക സി.സി. മുകുന്ദൻ, കൊല്ലം ഡോ. പ്രതാപ്,തൃത്താല വി. ഉണ്ണികൃഷ്ണൻ തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നീ രണ്ട് സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിൽ കെ. സുധാകരന്റെയും തിരുവനന്തപുരത്ത് ആന്റണി രാജുവിന്റെയും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അവിടുത്തെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം മാത്രം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ തീരുമാനം.നേരത്തെ തന്നെ ബിജെപി അംഗത്വമെടുത്ത റോബിൻ രാധാകൃഷ്ണൻ മോദിജിയാണ് തന്റെ പ്രചോദനമെന്ന് വ്യക്തമാക്കിയിരുന്നു. കുണ്ടറയിൽ റോബിന്റെ സാന്നിധ്യം യുവാക്കൾക്കിടയിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസിഡന്റ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ജനറൽ സെക്രട്ടറി





