എഡിജിപി ഓഫീസിൽ തേനീച്ചകളുടെ ‘കൂട്ട ആക്രമണം’; പോലീസുകാർ ഉൾപ്പെടെ 7 പേർക്ക് കുത്തേറ്റു!

തിരുവനന്തപുരം: തേനീച്ചയ്ക്ക് എന്ത് എഡിജിപി, എന്ത് പോലീസ്. തേനീച്ച അതിന്റെ സ്ഥിരം സ്വഭാവം എടുത്തപ്പോൾ നാല് പോലീസുകാർ ഉൾപ്പെടെ 7 പേർക്ക് കുത്തേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലായിരുന്നു തേനീച്ചകളുടെ കൂട്ടആക്രമണം. ഇന്നലെ സന്ധ്യയോടെ ആയിരുന്നു സംഭവം. പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെഓഫീസ്. തേനീച്ചയുടെ കുത്തേറ്റവരിൽ മൂന്നുപേർ വഴിയാത്രക്കാരാണ്. ഇതിലൊരു സ്ത്രീയും ഉണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. എഡിജിപിയുടെ ഓഫീസിന്റെ പുറംചുവരിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂടാണ് പ്രശ്നമായയത്.

യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ണ്ണം; കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനം. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ് നേരിട്ട് കൈപ്പത്തി ചിഹ്നത്തില്‍ അങ്കത്തിനിറങ്ങുമ്പോള്‍, മൂന്നിടത്ത് സ്വതന്ത്രരെ ഇറക്കി കളം പിടിക്കാനാണ് നീക്കം. ഇതോടെ കോണ്‍ഗ്രസ് പാളയത്തില്‍ മൊത്തം 95 സീറ്റുകള്‍ ഉറപ്പിച്ചു. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് ഇത്തവണ 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അടിയൊഴുക്കുകള്‍ പ്രവചനാതീതമായ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെ പിണക്കാതെയുള്ള തന്ത്രപരമായ നീക്കമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഡല്‍ഹിയില്‍ വെളിപ്പെടുത്തിയത്. മുന്നണിക്കുള്ളില്‍ സീറ്റുകള്‍

25-ാം വയസ്സില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റ്; രാഘവ ഇഫക്ടില്‍ യുഡിഎഫ്; ഒടുവില്‍ സിപി ജോണിന് നീതി; ഭരണ സിരാകേന്ദ്രത്തിന്റെ എംഎല്‍എയാകുമോ ഈ നവചിന്തകളുടെ വക്താവ്?

തിരുവനന്തപുരം: ഒടുവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സിപി ജോണിന്. നീതി നിഷേധം ജോണിനുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്. ‘എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു,’ സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ നിലപാട് വ്യക്തമാക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് മുന്നണി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളോട് ഇടതുമുന്നണി കാണിച്ച സമീപനം തന്നെ വേദനിപ്പിച്ചുവെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനമനസ്സുകളില്‍ നിന്നും പടിയിറങ്ങുന്നതിന്റെ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു; കേരളത്തിൽ 108 പേർ

ന്യൂ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വിവിധയിടങ്ങളിലെ ഉപതിരഞ്ഞെടുപ്പും സുതാര്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഈ നിരീക്ഷകരുടെ സേവനം ലഭ്യമാകും. ഭയരഹിതമായും സ്വാധീനങ്ങൾക്ക് വഴങ്ങാതെയും ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ നീക്കം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കമ്മീഷന്റെ ‘കണ്ണും കാതും’

“ഞാൻ കംഫർട്ടബിളാണ്, സീറ്റ് ചോദിച്ചിട്ടില്ല”; എലത്തൂർ വാർത്തകൾ തള്ളി എം.കെ. രാഘവൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി കോഴിക്കോട് എംപി എം.കെ. രാഘവൻ. നിലവിലെ എംപി സ്ഥാനത്തിൽ താൻ പൂർണ്ണ തൃപ്തനാണെന്നും നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് ചോദിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഘവന്റെ പ്രതികരണം.  എംപി എന്ന നിലയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധി ബാക്കിയുണ്ട്. ആ പദവിയിൽ താൻ സന്തുഷ്ടനാണ്. എലത്തൂർ മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യം

എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരില്‍ ഗോപകുമാറിനെ നിര്‍ത്തിയത് സിപിഎമ്മുമായുള്ള ‘അഡ്ജസ്റ്റ്മെന്റ്’ എന്ന് ആരോപണം;  സന്ദീപ് വചസ്പതിയെയോ ശ്രീധരന്‍പിള്ളയെയോ പ്രതീക്ഷിച്ച ഇടത്താണ് ഈ അപ്രതീക്ഷിത നീക്കം; ബിജെപിയില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയില്‍

കൊല്ലം: നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പുകഞ്ഞ അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ ഗ്രൂപ്പുകളെ പൂര്‍ണ്ണമായും നിഷ്പ്രഭമാക്കി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതാണ് പാര്‍ട്ടിക്കുള്ളില്‍ വലിയ കലഹത്തിന് വഴിവെച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ഒരു ‘ഈവന്റ് മാനേജ്മെന്റ്’ ശൈലിയില്‍ പാര്‍ട്ടി മുന്നോട്ടുപോകുന്നതിനെതിരെ ആര്‍എസ്എസ് നേതൃത്വത്തിനും കേന്ദ്രത്തിനും പരാതികള്‍ പ്രവഹിക്കുകയാണ്. കുമ്മനം രാജശേഖരന്‍, പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ് തുടങ്ങിയ വമ്പന്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്

കണ്ണൂരിൽ മത്സരിക്കാൻ ഉറച്ച് കെ. സുധാകരൻ; ‘നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്’ വാങ്ങാൻ സ്റ്റാഫംഗങ്ങൾ കേരളാ ഹൗസിൽ; അനുനയിപ്പിക്കാൻ ചെന്നിത്തല

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കെ. സുധാകരൻ. ഇതിന്റെ ഭാഗമായി ഡൽഹിയിലെ കേരളാ ഹൗസിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ആവശ്യമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ അദ്ദേഹം നിർദ്ദേശം നൽകി. സുധാകരന്റെ സ്റ്റാഫ് അംഗങ്ങൾ കേരളാ ഹൗസിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ട്.  എ.ഐ.സി.സി പുറത്തിറക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കം. ഇതിനായി കണ്ണൂരിലെ പ്രാദേശിക തലത്തിൽ ചെറിയ ഗ്രൂപ്പുകളായി യോഗങ്ങൾ വിളിച്ചുചേർക്കാൻ അദ്ദേഹം

കെ സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കും; കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; കണ്ണൂരിലെ ആ ഭീഷണി ഒഴിവാക്കാന്‍ ഇളവ്; സുധാകരന്റെ കടുംപിടിത്തത്തില്‍ കോളടിക്കുന്നത് അടൂരിനും

ന്യൂഡല്‍ഹി: കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എംപിമാരെ തന്നെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തത്വത്തില്‍ തീരുമാനമെടുത്തതോടെ കെ. സുധാകരനും അടൂര്‍ പ്രകാശിനും പ്രത്യേക ഇളവ് ലഭിക്കുമെന്ന് ഉറപ്പായി. കണ്ണൂരില്‍ സുധാകരന്‍ ഉയര്‍ത്തിയ കടുത്ത ഭീഷണിയും സമ്മര്‍ദ്ദവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡത്തില്‍ സുധാകരന് വേണ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതോടെ അതിന്റെ ഗുണം അടൂര്‍ പ്രകാശിനും ലഭിക്കുന്ന സാഹചര്യമാണുള്ളത്. കണ്ണൂര്‍ സീറ്റിനായി സുധാകരന്‍ നടത്തിയ കടുംപിടിത്തം ഫലത്തില്‍ അടൂര്‍ പ്രകാശിന്

പാലക്കാട് പോരാട്ടത്തിന് രമേഷ് പിഷാരടി; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പ്രചാരണത്തിലേക്ക്; സ്വന്തം മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് വലിയ ഭാഗ്യം

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ തിരഞ്ഞെടുപ്പ് നിലപാടുകൾ വ്യക്തമാക്കി രമേഷ് പിഷാരടി. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നാടായ കുഴൽമന്ദം ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പാലക്കാട് നിലനിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ ജനം അന്തിമ തീരുമാനമെടുക്കും. എല്ലാ കാലത്തും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാനാണ്ലക്ഷ്യമിടുന്നത്.സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ

സീറ്റ് നിഷേധം: അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടി വിടുന്നു; സിപിഎം സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയുള്ള മുതിർന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിട്ട് ഇടതുപക്ഷത്തേക്ക് നീങ്ങുന്നതായാണ് ഏറ്റവും പുതിയ സൂചനകൾ. രണ്ടത്താണിയെ സി‌പി‌ഐ‌എം നേതൃത്വം നേരിട്ട് സമീപിച്ചതായും മത്സരരംഗത്തേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് രണ്ടത്താണി തന്റെ പ്രതിഷേധം അറിയിച്ചത്. പഴയകാലത്ത് എല്ലാവരെയും അംഗീകരിച്ചുകൊണ്ടായിരുന്നു പാണക്കാട് ശിഹാബ് തങ്ങൾ പട്ടിക തയ്യാറാക്കിയിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിന്നീട് ഈ പോസ്റ്റ്