വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വിധിക്കെതിരെ സ്റ്റേ നേടാനുള്ള നീക്കം പൊളിഞ്ഞു; കേസ് ചീഫ് ജസ്റ്റിസ് വ്യാഴാഴ്ചത്തേക്ക് മാറ്റി; വാദമില്ലാതെ സ്റ്റേ നേടാനുള്ള ശ്രമം പാളി; എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി അതിവേഗം തിരിച്ചെത്താനുള്ള വെള്ളാപ്പള്ളിയുടെ മോഹം പൊലിഞ്ഞു

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിയമപോരാട്ടത്തില്‍ തിരിച്ചടി. എതിര്‍കക്ഷികള്‍ അറിയാതെ കേസ് ലിസ്റ്റ് ചെയ്യിപ്പിക്കാനും, വാദം കേള്‍ക്കാതെ തന്നെ അനുകൂലമായ സ്റ്റേ ഉത്തരവ് സമ്പാദിക്കാനുമുള്ള നീക്കം കോടതിയില്‍ പാളി. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വരാനിരിക്കുന്ന വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു. സാധാരണ നടപടിക്രമങ്ങള്‍ മറികടന്ന് എതിര്‍കക്ഷികളെ അറിയിക്കാതെ കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യിപ്പിക്കാനായിരുന്നു വെള്ളാപ്പള്ളി പക്ഷത്തിന്റെ ശ്രമം. ഇതുവഴി കോടതിയില്‍ നിന്ന് പെട്ടെന്ന് ഒരു സ്റ്റേ ഉത്തരവ് നേടിയെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടി.

കണ്ണൂരില്‍ സുധാകരനായി വീണ്ടും ഫ്‌ലക്‌സ് യുദ്ധം; ‘പടനായകന്‍ വരുന്നു’ എന്ന് അണികള്‍; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ‘ഹൈ വോള്‍ട്ടേജ്’ നാടകം; കെ.സി. വേണുഗോപാലുമായി സുധാകരന്‍ തുറന്ന പോരിന്?

കണ്ണൂര്‍/ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കെ. സുധാകരന്‍ അനുകൂലികള്‍. കണ്ണൂര്‍ തളാപ്പ് റോഡിലെ ഡി.സി.സി ഓഫീസിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും സുധാകരന്റെ കൂറ്റന്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ എത്തുന്നു’ എന്ന വാചകങ്ങളാണ് ഫ്‌ലക്‌സിലുള്ളത്. സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ വികാരമായി പടരുന്നതിന്റെ സൂചനയാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം സുധാകരന്‍, എം.കെ. രാഘവന്‍,

വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍; വിധി പ്രസ്താവിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി; ശിക്ഷ മറ്റെന്നാള്‍ വിധിക്കും

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇനി കേള്‍ക്കും. പ്രോസിക്യൂഷന്‍ ചുമത്തിയ കൊലക്കേസ് അടക്കം തെളിഞ്ഞു. ശിക്ഷ മറ്റെന്നാള്‍ വിധിക്കും. പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. രണ്ടരക്കൊല്ലത്തിന് ശേഷമാണ് വിധി വരുന്നത്. 2023 മേയ് 10-ന് പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ഡോ. വന്ദന

‘നമ്മുക്ക് നിലയും വിലയുമൊന്നുമില്ല’; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ അതൃപ്തി പരസ്യമാക്കി സുധാകരന്‍; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം; എംപിമാര്‍ക്ക് മത്സര ഇളവ് നല്‍കുമോ?രാഹുലിന്റെ നിലപാട് നിര്‍ണ്ണായകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന്‍ എം.പി. ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുധാകരന്‍ തന്റെ കടുത്ത അതൃപ്തി പരസ്യമാക്കിയത്. ‘നമ്മുക്ക് നിലയും വിലയുമൊന്നുമില്ല, ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല’ എന്ന സുധാകരന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു അഗ്‌നിപര്‍വ്വതം പുകയുന്നതിന്റെ സൂചനയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുധാകരനെ കാത്ത് വലിയൊരു മാധ്യമപ്പടയുണ്ടായിരുന്നു. എന്നാല്‍ സാധാരണ എം.പിമാര്‍ ഉപയോഗിക്കുന്ന വിഐപി ഗേറ്റ് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ

ശബരിമല കൊള്ളയില്‍ തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി സ്റ്റേ ചെയ്തു; എസ്.ഐ.ടി അപ്പീലില്‍ നോട്ടീസ്; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കും; സര്‍ക്കാരിനും എസ് ഐ ടിയ്ക്കും താല്‍കാലിക ആശ്വാസം

കൊച്ചി: വിവാദമായ പീഡനക്കേസില്‍ പ്രതിയായ തന്ത്രിക്കെതിരെ തെളിവില്ലെന്ന കീഴ്‌ക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നീക്കം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന നടപടി. തന്ത്രിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കോടതി തന്ത്രിക്ക് നോട്ടീസ് അയച്ചു. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതിയുടെ നിരീക്ഷണം വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് എസ്.ഐ.ടി ഹൈക്കോടതിയില്‍ വാദിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലായിരിക്കെ ഇത്തരമൊരു പരാമര്‍ശം നടത്തിയത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഈ വാദം

ദുബായ് വിമാനത്താവളം തുറന്നു; തിരുവനന്തപുരത്ത് കുടുങ്ങിയ യാത്രക്കാർ മടങ്ങി

തിരുവനന്തപുരം: ദുബായ് വിമാനത്താവളം അപ്രതീക്ഷിതമായി അടച്ചത് കാരണം പകുതി വഴിയിൽ മടങ്ങേണ്ടി വന്ന യാത്രക്കാരെ എമിറേറ്റ്സ് അധികൃതർ തിരികെ ദുബായിലെത്തിച്ചു. ഇന്ന് പുലർച്ചെ  പ്രത്യേക വിമാനത്തിലാണ്  യാത്രക്കാരെ എത്തിച്ചത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനമാണ് ദുബായ് വിമാനത്താവളം അടച്ചതിന് തുടർന്ന് തിരുവനന്തപുരത്ത് തിരിച്ചിറക്കിയത്. വിമാനം ദുബായിൽ എത്തുന്നതിന് മുൻപ്തന്നെ പാതിവഴിയിൽ തിരികെ വരികയായിരുന്നു. യാത്ര അനിശ്ചിതത്വ ത്തിലായതിനാൽ യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളെ തുടർന്ന് അടച്ച ദുബായ് വിമാനത്താവളം

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഇപ്പോള്‍ പേരില്‍ മാത്രമായി ഒതുങ്ങി’; വി.എസ്സിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ഇനി മലമ്പുഴയില്‍ ‘കൈപ്പത്തി’യേന്തും; കോണ്‍ഗ്രസ് പ്രവേശനം സ്ഥിരീകരിച്ച് എ. സുരേഷ്; സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനം

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കൊടുവില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസില്‍ ചേരുന്നു. സി.പി.എമ്മിന്റെ കോട്ടയായ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുരേഷ് മത്സരരംഗത്തിറങ്ങും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചാലുടന്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് സുരേഷ് കോണ്‍ഗ്രസിലേക്കുള്ള തന്റെ മാറ്റത്തെ ന്യായീകരിച്ചത്. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഇപ്പോള്‍ പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇടതുപക്ഷ മൂല്യങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുപോയി. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരും

സഞ്ജു സാംസണെ ആദരിച്ച് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; സ്നേഹസമ്മാനമായി സച്ചിന്റെ ആത്മകഥയും

ലോകഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബഹുമാനപ്പെട്ട ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആദരിച്ചു. സഞ്ജുവിനെ പൊന്നാട അണിയിച്ച് സ്വീകരിച്ച ഗവർണ്ണർ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കസവ് മുണ്ടും പത്മനാഭസ്വാമി വിഗ്രഹവും സമ്മാനമായി നൽകിയാണ് സ്വീകരിച്ചത് . ഇതിനു പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ (“Playing It My Way”) എന്ന ആത്മകഥയും ഗവർണ്ണർ അദ്ദേഹത്തിന് സമ്മാനിച്ചു. കായിക രംഗത്തെ സഞ്ജുവിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച

ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടമായി: വെന്റിലേറ്ററിനുള്ളില്‍ നിന്ന് തീപടര്‍ന്നു; 33 രോഗികളെയും മാറ്റി; ഒഴിവായത് വന്‍ ദുരന്തം; ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ഉണ്ടായത് വന്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഒന്നാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് സംഭവം. ഐസിയുവില്‍ ഉണ്ടായിരുന്ന ഒരു വെന്റിലേറ്ററിനുള്ളില്‍ നിന്നാണ് തീപടര്‍ന്നത്. വെന്റിലേറ്റര്‍ കത്തി ഒരു കട്ടിലിലേക്ക് തീ പടര്‍ന്നെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ്  പ്രാഥമിക സൂചന. വെന്റിലേറ്ററില്‍ നിന്ന് തീപടരുന്നത് കണ്ട ഉടന്‍ തന്നെ ഐസിയുവിലെ ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചു. ഇത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം: ഐസിയുവില്‍ നിന്ന് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സര്‍ജിക്കല്‍ ഐസിയുവിലാണ് സംഭവം. പുക പടര്‍ന്നതിനെത്തുടര്‍ന്ന് രോഗികളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഐസിയുവിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. ചെങ്കല്‍ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ ഐസിയുവില്‍