സഞ്ജു സാംസണെ ആദരിച്ച് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; സ്നേഹസമ്മാനമായി സച്ചിന്റെ ആത്മകഥയും

ലോകഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബഹുമാനപ്പെട്ട ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആദരിച്ചു.

സഞ്ജുവിനെ പൊന്നാട അണിയിച്ച് സ്വീകരിച്ച ഗവർണ്ണർ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കസവ് മുണ്ടും പത്മനാഭസ്വാമി വിഗ്രഹവും സമ്മാനമായി നൽകിയാണ് സ്വീകരിച്ചത് . ഇതിനു പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ (“Playing It My Way”) എന്ന ആത്മകഥയും ഗവർണ്ണർ അദ്ദേഹത്തിന് സമ്മാനിച്ചു.

കായിക രംഗത്തെ സഞ്ജുവിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച ഗവർണ്ണർ താരത്തിന് വരുംകാലങ്ങളിൽ കൂടുതൽ തിളങ്ങാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

T20 ലോകകപ്പിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ സഞ്ജു സാംസൺ നിർണായക പങ്ക് വഹിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ടൂർണമെന്റിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസ് നേടിയ സാംസൺ, 27 ഫോറുകളും 24 സിക്സറുകളും നേടി, ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ വേട്ടക്കാരനായി മാറുകയും ചെയ്തിരുന്നു. 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.