കൊച്ചി: കേരളത്തെ നടുക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലെ ഇരയായ നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും മൂലം കുറച്ചുനാളായി ഇവർ ചികിത്സയിലായിരുന്നു.
മൃതദേഹം നാളെ (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ സംസ്കരിക്കും. 2016 ഏപ്രിൽ 28-നായിരുന്നു രാജേശ്വരിയുടെ മകൾ ജിഷ പെരുമ്പാവൂരിലെ വീടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. മകളുടെ നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിൽ രാജേശ്വരി സജീവമായിരുന്നു. ജിഷയുടെ മരണശേഷം ഏറെക്കാലം ഏകാന്തതയിലും രോഗാവസ്ഥയിലുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ തോൽപ്പിക്കും; ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.ആർ. അബ്ദുൾ ഖാദർ
സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ തോൽപ്പിക്കും; ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.ആർ. അബ്ദുൾ ഖാദർ


രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിലും മുന്‍കൂര്‍ ജാമ്യം; മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു; കര്‍ശന ജാമ്യവ്യവസ്ഥകളുമായി ഹൈക്കോടതി





