കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാത്രി അരിനല്ലൂരിലെ മകളുടെ വീട്ടിൽ വച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലെ കട്ടിലിൽ ഇട്ടിരുന്ന പുതപ്പ് നിലത്ത് വീണുകിടക്കുന്നത് കണ്ട് അതെടുക്കാൻ ശ്രമിക്കുന്നതിനിടെ അണലി കടിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിൽ കഴിയവേ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു
 രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർ വെളിച്ചം കരുതണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.