വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ അന്തരിച്ചത്.
കഴിഞ്ഞ 18-ാം തീയതിയാണ് ഷൈൻ റോഡിൽ കുഴഞ്ഞുവീണത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് പെട്ടെന്ന് തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും, യുവാവിന് സൂര്യാഘാതം ഏറ്റതാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും, ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആ വർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. അമിതമായ ക്ഷീണം, തലകറക്കം, ചർമ്മത്തിൽ പൊള്ളൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.കഠിനമായ ചൂട് തുടരുന്നതിനാൽ പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ധരിക്കാനും, നേരിട്ട് വെയിൽ ഏൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.