തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു. 89 വയസ്സ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഭൗതികദേഹം കവടിയാറുള്ള വസതിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ വന്നതിനുശേഷമായിരിക്കും സംസ്കാരം തീരുമാനിക്കുക. ഐപിഎസ് 1960 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് ഡോ. പി ജെ.അലക്സാണ്ടർ. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും പോലീസ് സൂപ്രണ്ടായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.
കോളിളക്കം സൃഷ്ടിച്ച ഹംസ വധക്കേസ് അന്വേഷിച്ചത് അലക്സണ്ടറുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്സംഘമായിരുന്നു. കള്ളക്കടത്തുകാരനായ ഹംസ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഒട്ടേറെ നിർണായക പദവികൾ അലക്സാണ്ടർ വഹിച്ചിരുന്നു. ഓമന ജേക്കബ് ആണ് അലക്സാണ്ടറുടെ ഭാര്യ. ഈ ദമ്പതികൾ മൂന്ന് മക്കളുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് അലക്സാണ്ടർ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡൊണാൾഡ് ട്രംപ് ചൈനയിലേക്ക്; ഒൻപത് വർഷത്തിന് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ചൈനീസ് മണ്ണിൽ





