ചെന്നൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തി. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സ് ടീമിനൊപ്പം ചേർന്നു. ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം നാട്ടിൽ അവധി ആഘോഷിച്ച താരം ഇന്നലെയാണ് ചെന്നൈയിലെത്തി ടീം ക്യാമ്പിൽ റിപ്പോർട്ട് ചെയ്തത്. സിഎസ്കെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ ‘ചേട്ടൻ ഇൻ ചെന്നൈ’ എന്ന കുറിപ്പോടെ സഞ്ജുവിന്റെ വരവ് ആഘോഷമാക്കി.
ഇംഗ്ലണ്ടിനെ ‘സഞ്ജു’ തകര്‍ത്തു; ബേത്തല്‍ ഞെട്ടിച്ചു, ബുംറ തീര്‍ത്തു; ഇന്ത്യ ലോകകപ്പ് ഫൈനലില്‍
രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. ഇതിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ രാജസ്ഥാനിലേക്ക് പോയി. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിൽ ഒന്നാണിത്.2026 ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു നിർണ്ണായക പങ്കുവഹിച്ചിരുന്നു. ടൂർണമെന്റിലുടനീളം 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ഫൈനലിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ നേടിയ അർദ്ധ സെഞ്ച്വറികളോടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ചെന്നൈയിലെത്തിയ സഞ്ജു ഐക്കൺ താരം എം.എസ്. ധോണിയുമായി ദീർഘനേരം സംസാരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ കഴിയുന്നത് വലിയ അവസരമാണെന്ന് സഞ്ജു പ്രതികരിച്ചു.
വാക്കുപാലിച്ച് ഹാർദിക് പാണ്ഡ്യ; വാംഖഡെയിലെ ഗ്രൗണ്ട് ജീവനക്കാർക്ക് 1.10 കോടി രൂപയുടെ സമ്മാനം
സിഎസ്കെയിൽ ഓപ്പണറായോ മൂന്നാം നമ്പറിലോ സഞ്ജു ബാറ്റ് ചെയ്യാനാണ് സാധ്യത. ഋതുരാജ് ഗെയ്ക്വാദ് നായകനായി തുടരുമ്പോൾ, സഞ്ജു വിക്കറ്റ് കീപ്പിംഗ് ചുമതല കൂടി ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ധോണിക്ക് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമാകും.മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎല്ലിൽ ചെന്നൈയുടെ ആദ്യ മത്സരം സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ്. മാർച്ച് 30-ന് ഗുവാഹത്തിയിൽ നടക്കുന്ന ഈ പോരാട്ടത്തിൽ സഞ്ജുവിന്റെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.







