പെറു: പ്രശസ്ത മലയാളി ട്രാവൽ വ്ലോഗർ മഹീൻ ആമസോൺ വനത്തിനുള്ളിൽ വെച്ച് അപകടത്തിൽപ്പെട്ടോ എന്ന കാര്യത്തിൽ ആശങ്കയേറുന്നു. പെറുവിലെ ആമസോൺ വനത്തിലൂടെ സ്വന്തമായി നിർമ്മിച്ച ചങ്ങാടത്തിൽ യാത്ര തുടങ്ങിയതിന് പിന്നാലെ മഹീനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രയുടെ രണ്ടാം ദിവസം മഹീൻ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. പെറുവിലെ കാബോ പന്തോജയിൽ നിന്ന് ആരംഭിച്ച് ഇക്വിറ്റോസിൽ അവസാനിക്കുന്ന വിധത്തിലാണ് യാത്ര പ്ലാൻ ചെയ്തിരുന്നത്.ഏകദേശം 350 കിലോമീറ്റർ ദൂരം 15 മുതൽ 20
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും പട്ടികയില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ശ്രീലേഖയാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിജയ സാധ്യതയുള്ള സീറ്റായാണ് ഇതിനെ
ന്യൂഡൽഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ പ്രമുഖ എഴുത്തുകാരൻ എൻ. പ്രഭാകരൻ രചിച്ച ‘മായാമനുഷ്യർ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. മലയാളം ഉൾപ്പെടെ 24 ഇന്ത്യൻ ഭാഷകളിലെ മികച്ച കൃതികൾക്കുള്ള അവാർഡുകളാണ് അക്കാദമി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം അല്പം നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് നടന്നത്. ജൂറി നിശ്ചയിച്ച പട്ടിക നേരത്തെ പുറത്തുവന്നിരുന്നെങ്കിലും അവസാന നിമിഷം പ്രഖ്യാപനം മാറ്റിവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ജൂറി ആദ്യം തിരഞ്ഞെടുത്ത പേരുകളിൽ മാറ്റം വരുത്താതെ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആര്‍എസ്പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പിടിമുറുക്കുന്നു. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ ജനവിധി തേടുമ്പോള്‍, സീറ്റ് നിര്‍ണ്ണയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് എ.എ. അസീസാണ് അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇരവിപുരം മണ്ഡലത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ശക്തമായ തര്‍ക്കം നിലനിന്നിരുന്നു. ഇരവിപുരത്ത് തന്റെ മകനെ മത്സരിപ്പിക്കാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നടത്തിയ
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ വിവരം മറച്ചുവെച്ചത് രാജകുടുംബാംഗങ്ങൾ: നാണം കെട്ടത് കേരള പോലീസും. കവടിയാർ രാജകൊട്ടാരത്തിൽനിന്നും രണ്ടുകോടി രൂപയോളം വിലവരുന്ന പവിഴവും വജ്രവും മറ്റു കല്ലുകളുമടങ്ങുന്ന സ്വർണ്ണാ ഭരണഭരണങ്ങൾ മോഷണം പോയി എന്ന വിവരം കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസിന് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനും നവംബർ ഒന്നിനും ഇടയ്ക്കുള്ള ഏതോ ദിവസമാണ് ഇവ മോഷണം പോയതെന്നാണ് കരുതുന്നത്. കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ്
തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് കൂടുമാറ്റം. സിറ്റിംഗ് എംഎല്‍എയായ സി.സി. മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനില്‍’ വെച്ച് ഉച്ചയോടെയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതോടെ, സാങ്കേതികമായിട്ടാണെങ്കിലും കേരള നിയമസഭയില്‍ ബിജെപിക്ക് വീണ്ടും ഒരു ജനപ്രതിനിധിയെ ലഭിച്ചിരിക്കുകയാണ്. നാട്ടിക നിയസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സി.സി. മുകുന്ദന്‍ തന്നെ മത്സരിക്കും. ഒരു സിറ്റിംഗ് എംഎല്‍എയെ തന്നെ രംഗത്തിറക്കാന്‍ സാധിച്ചത് ബിജെപിയുടെ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ കുറ്റപത്രത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കുടുംബം സമർപ്പിച്ച ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നിർണ്ണായക ഉത്തരവ്. കേസിൽ ഭാഗികമായ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി, മെയ് 30-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി. ഫോൺ വിവരങ്ങൾ: കേസിലെ ഒന്നാം പ്രതിയായ പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോണിന്റെ കോൾ ഡാറ്റാ റെക്കോർഡുകൾ ശേഖരിക്കാനും പരിശോധിക്കാനും കോടതി ഉത്തരവിട്ടു. നേരത്തെ പോലീസ് നൽകിയ റിപ്പോർട്ടിൽ ചുരുങ്ങിയ
ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സിപിഎം വിമതൻ ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. അരനൂറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെയും അവരെ അപമാനിച്ചുമാണ് നേതൃത്വം തീരുമാനമെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.അമ്പലപ്പുഴയിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ പാവപ്പെട്ട കോൺഗ്രസുകാരെ മറന്നുകൊണ്ട് ജി. സുധാകരനെ പിന്തുണയ്ക്കുന്നത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം പ്രാദേശിക നേതൃത്വത്തെയോ
ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി – ശരദ്ചന്ദ്ര പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് ഝാ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ തോമസ് കെ. തോമസിന് അയച്ച ഔദ്യോഗിക കത്തിലാണ് മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മന്ത്രി എ. കെ. ശശീന്ദ്രന്‍ സിറ്റിംഗ് സീറ്റായ എലത്തൂരില്‍ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. കുട്ടനാട്ടില്‍ നിലവിലെ എംഎല്‍എയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് കെ. തോമസ് തന്നെയാകും പാര്‍ട്ടിക്കായി
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിവിട്ട് സിപിഎമ്മിലേക്ക് പോയ നേതാക്കൾ കടുത്ത നിരാശയിലും അത്രിപ്ത്തിയിലും ആണ്. ഈ നിയമസഭാ തെ രഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാൻ സിപിഎം സീറ്റ് നൽകാത്തതാണ് ഇതിന് കാരണം. ഒന്നും രണ്ടുമല്ല, സംസ്ഥാന തലത്തിലുള്ള ഒരു ഡെസനോളം നേതാക്കളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കോൺഗ്രസ് കൂടാരംവിട്ട് സിപിഎം പാളയത്തിലേക്ക് ചേക്കേറിയത്.ഇവരിൽ ചിലരെങ്കിലും ഇത്തവണ നിയമസഭയിലേയ്ക്ക് സീറ്റ് പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയവരിൽ ഏറ്റവും പ്രമുഖൻ പ്രൊഫ. കെ വി തോമസ് തന്നെ. കോൺഗ്രസിന്റെ ലേബലിൽ കേന്ദ്രമന്ത്രിയും










