തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിവിട്ട് സിപിഎമ്മിലേക്ക് പോയ നേതാക്കൾ കടുത്ത നിരാശയിലും അത്രിപ്ത്തിയിലും ആണ്. ഈ നിയമസഭാ തെ രഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാൻ സിപിഎം സീറ്റ് നൽകാത്തതാണ് ഇതിന് കാരണം.
ഒന്നും രണ്ടുമല്ല, സംസ്ഥാന തലത്തിലുള്ള ഒരു ഡെസനോളം നേതാക്കളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കോൺഗ്രസ് കൂടാരംവിട്ട് സിപിഎം പാളയത്തിലേക്ക് ചേക്കേറിയത്.ഇവരിൽ ചിലരെങ്കിലും ഇത്തവണ നിയമസഭയിലേയ്ക്ക് സീറ്റ് പ്രതീക്ഷിച്ചിരുന്നു.
കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയവരിൽ ഏറ്റവും പ്രമുഖൻ പ്രൊഫ. കെ വി തോമസ് തന്നെ. കോൺഗ്രസിന്റെ ലേബലിൽ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയ അദ്ദേഹം കോൺഗ്രസ് ലേബലിൽ 5 തവണ ലോകസഭയിലേക്കും 2പ്രാവശ്യം നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ കെ വി തോമസിനെ മന്ത്രി പദവിയോടെ സംസ്ഥാന സർക്കാർ കേരളത്തിന്റെ ഡൽഹി പ്രതിനിധിയായ നിയമിച്ചിരിക്കുകയായിരുന്നു. കളംമാറിയ തോമസ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ മത്സരിക്കുന്നതിന് സീറ്റ് പ്രതീക്ഷിച്ചിരുന്നു എന്നതാണ് വസ്തുത.
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ കെ പി അനിൽകുമാർ, സി റോസക്കുട്ടി,പി എസ് പ്രശാന്ത്,ഫിലിപ്പോസ് തോമസ്,ഷാഹിദാ കമാൽ, ഡോ. പി സരിൻ, ബാബു ജോർജ്, എ രാമസ്വാമി. സജി ജോർജ്, സതികുമാർ തുടങ്ങിയവരുടെ സ്ഥിതിയും ഏതാണ്ട് ഇതുപോലെതന്നെ. ഇതിൽ ചിലർക്കൊക്കെ കഴിഞ്ഞ രണ്ട് ഭരണത്തിൽ ചില സ്ഥാനമാനങ്ങൾ നൽകിയിരുന്നുവെങ്കിലും നിയമസഭാ സീറ്റിന്റെ കാര്യം വന്നപ്പോൾ പൂർണമായും തഴയുകയായിരുന്നു.
കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകാതെ മറ്റു പാർട്ടികളിലേക്ക് പോയവരുടെ സ്ഥിതിയും ഇതിന് സമാനമാണ്. ലതികാ സുഭാഷ് എവിടെയും എത്താതെ നിൽക്കുകയാണിപ്പോൾ. കോൺഗ്രസ്സിൽ നിന്നും എൻ സി പി യിലേക്ക് ചേക്കേറിയ ലതിക സുഭാഷിന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടി സീറ്റ് നൽകിയത്. ദയനീയമായി തോൽക്കുകയും ചെയ്തു.
സീറ്റ് ലഭിക്കാത്തപ്പോൾ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തവരാണ് ഇവരെല്ലാം തന്നെ. ലതിക സുഭാഷ് കെപിസിസി ഓഫീസിനു മുന്നിൽ പരസ്യമായി തല മൊട്ടയടിച്ചാണ് തന്റെ പ്രതിഷേധം അന്ന് പ്രകടിപ്പിച്ചത്.എന്നാൽ സിപിഎമ്മിലും എൽഡിഎഫിലും എത്തിയതോടെ പരസ്യമായി പ്രതികരിക്കാൻ പോലും അവർക്ക് കഴിയുന്നില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ നേതാക്കളിൽ ഭൂരിപക്ഷവും രാഷ്ട്രീയ വിസ്മൃതിയിലാകാനാണ് സാധ്യത.


മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം വിഫലമാകും; സി.പി.എമ്മിനെതിരെ ജി. സുധാകരൻ
ലോക്കല്‍-ഏര്യാ തലങ്ങളില്‍ ഒരു നീതിയും ജില്ലാ സെക്രട്ടറിക്ക് മറ്റൊരു നീതിയും! സിപിഎമ്മില്‍ ‘ജോയ്’ വിപ്ലവം; സെക്രട്ടറിമാര്‍ക്ക് മത്സരിക്കാന്‍ ഇരട്ടനീതിയോ? വഞ്ചിയൂര്‍ ബാബുവിനും ചാല സുന്ദറിനും പോയ അധികാരം ജോയിക്ക് മാത്രം എന്തിന്?





