കോഴിക്കോട്: എൻ സി പി യിൽ ഭിന്നത രൂക്ഷം. എ കെ ശശീന്ദ്രനെതിരെ പി സി ചാക്കോ, ചാക്കോയ്ക്കെതിരെ ശശീന്ദ്രൻ. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷം. പാർട്ടിയുടെ നിലവിലെ നിയമസഭാംഗങ്ങളായ എ കെ ശശീന്ദ്രനും തോമസ് കെ തോമസും പരസ്പരം പോരടിക്കുകയാണ് ഇപ്പോൾ. പാർട്ടിക്ക് ഇടതുമുന്നണി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഒന്നായ എലത്തൂരിൽ നിലവിലെ എംഎൽഎയും മന്ത്രിയുമായ എ കെ ശശീന്ദ്രന് വീണ്ടും മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാൽ ഒരു കാരണവശാലും ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട്.
1946 ജനുവരി 29ന് ജനിച്ച ശശീന്ദ്രന് ഇപ്പോൾ 80 വയസ്സ് പ്രായമുണ്ട്. നിലവിൽ വനം വകുപ്പ് മന്ത്രിയായ അദ്ദേഹം മുൻപ് 2016 മുതൽ 2017 വരെയും 2018 മുതൽ 2021 വരെയും ഗതാഗത വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചിരുന്നു.
കണ്ണൂർ സ്വദേശിയായ ശശീന്ദ്രൻ പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ നിന്നും 1980 ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് എടക്കാട് മണ്ഡലത്തിൽ നിന്നും 1982 ലും ബാലുശ്ശേരിയിൽ നിന്ന് 2006 ലും എലത്തൂരിൽ നിന്നും 2016ലും 2021ലും തിരഞ്ഞെടുക്കപ്പെട്ടു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശശീന്ദ്രൻ മത്സരത്തിൽ നിന്നും സ്വയം മാറിനിൽക്കണമെന്നാണ് പാർട്ടി നേതാവ് പിസി ചാക്കോയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. പാർട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസും ഈ പക്ഷത്തോടൊപ്പമാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ നിന്നും സ്വയം മാറുന്ന പ്രശ്നമില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്. വേണമെങ്കിൽ പാർട്ടിക്ക് തന്റെ സ്ഥാനാർഥിത്വം നിഷേധിക്കാം എന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ശശീന്ദ്രൻ. മന്ത്രിസ്ഥാനത്തുനിന്നും ശശീന്ദ്രനെ മാറ്റാൻ എതിർപക്ഷം നടത്തിയ നീക്കങ്ങൾ പരാജയപ്പെടുത്തുന്നതിന് ശശീന്ദ്രൻ ഉപയോഗിച്ചത് ഈ ബന്ധമായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇടതുമുന്നണിയില്‍ വന്‍ വിള്ളല്‍? മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് ജോസ് കെ. മാണിയും ശ്രേയാംസ് കുമാറും വിട്ടുനിന്നു; കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്ക് എന്ന വയര്‍ലസ് മീഡിയാ റിപ്പോര്‍ട്ട് ശരിവച്ച് നീക്കങ്ങള്‍; കേരളത്തിലെ മുന്നണി രാഷ്ട്രീയം വീണ്ടും മാറ്റങ്ങളിലേക്കോ?




