തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് കൂടുമാറ്റം. സിറ്റിംഗ് എംഎല്‍എയായ സി.സി. മുകുന്ദന് സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനില്‍’ വെച്ച് ഉച്ചയോടെയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതോടെ, സാങ്കേതികമായിട്ടാണെങ്കിലും കേരള നിയമസഭയില്‍ ബിജെപിക്ക് വീണ്ടും ഒരു ജനപ്രതിനിധിയെ ലഭിച്ചിരിക്കുകയാണ്.
നാട്ടിക നിയസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സി.സി. മുകുന്ദന് തന്നെ മത്സരിക്കും. ഒരു സിറ്റിംഗ് എംഎല്‍എയെ തന്നെ രംഗത്തിറക്കാന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിയമസഭ ഇനി ചേരില്ലെങ്കിലും, മുകുന്ദന്റെ ഈ നീക്കം മത്സരരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നണി മാറ്റത്തിന് വഴിയൊരുക്കിയത് സിപിഐയിലെ ആഭ്യന്തര കലഹങ്ങളാണ്. നാട്ടികയില്‍ സി.സി. മുകുന്ദനെ മാറ്റി മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഐയുടെ തീരുമാനം മുകുന്ദനെ ചൊടിപ്പിച്ചു.
പേയ്മെന്റ് സീറ്റ് വിവാദം: ഗീതാ ഗോപിക്ക് നല്‍കിയത് പേയ്മെന്റ് സീറ്റാണെന്ന് മുകുന്ദന് ആരോപിച്ചു. പാര്‍ട്ടിക്കായി പണം പിരിച്ചു നല്കാന് കഴിയാത്തതിനാലാണ് തന്നെ തഴഞ്ഞതെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. പുറത്താക്കലും ചര്‍ച്ചകളും: പരസ്യ വിമര്‍ശനത്തിന് പിന്നാലെ സിപിഐ മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉറപ്പൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി അദ്ദേഹം കാവി അണിയാന്‍ തീരുമാനിച്ചത്.
ഒരു തവണ മാത്രം മത്സരിച്ച മറ്റ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വീണ്ടും അവസരം നല്കിയപ്പോള്, തന്നോടും തൃശ്ശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനോടും സിപിഐ വിവേചനം കാണിച്ചുവെന്ന വികാരമാണ് മുകുന്ദന് പങ്കുവെക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയോ എന്ന ചോദ്യവും ഈ കൂടുമാറ്റത്തോടെ ഉയരുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വെല്ലുവിളിയായ ‘ഡിജിറ്റല്‍ സൈലന്‍സിനെ’ മറി കടന്ന ദി ‘കാര്‍ത്തിക് ഇഫക്ട്’: സോഷ്യല്‍ മീഡിയയെ സമര്‍ത്ഥമായി ഉപയോഗിച്ചു; രാജ്യത്തെ എല്ലാ പോലീസുകാര്‍ക്കും സന്ദേശമെത്തിച്ചു; ഫോണില്ലാത്ത കരമനയിലെ 14കാരിയെ ഹൈദരാബാദില്‍ കണ്ടെത്തിയത് എങ്ങനെ? കേരളത്തിന് ആശ്വാസമേകി ആ വാര്‍ത്ത എത്തിയ കഥ




