ഇന്ധനവിലയിൽ വർധന; പ്രീമിയം പെട്രോളിന് വില കൂട്ടി; സാധാരണ പെട്രോളിനും ഡീസലിനും മാറ്റമില്ല , ഇറാൻ-ഇസ്രയേൽ സംഘർഷം തിരിച്ചടിയാകുന്നു

ന്യൂഡൽഹി: പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവിലയിലും വർധന. പ്രമുഖ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ നിലവിൽ വരും. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല. ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിക്കുന്നതിനും ചരക്ക് ഗതാഗത ചെലവ് ഉയർത്തുന്നതിനും

ഗുരുവായൂരിൽ വോട്ട് ചോദിച്ചത് വർഗീയത പറഞ്ഞോ? ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; “50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല”; വീഡിയോ വിവാദത്തിൽ

തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെഎസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ പോലുമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.എൽഡിഎഫും യുഡിഎഫും മുസ്ലീം സ്ഥാനാർത്ഥികളെ മാത്രമേ

ആലപ്പുഴയും കണ്ണൂരും പാര്‍ട്ടിക്ക് വല്ലാത്ത വേരുള്ള സ്ഥലങ്ങളാണ്; ഏതെങ്കിലും വ്യക്തികള്‍ വഴിമാറി നടന്നാല്‍ പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല; വിട്ടുവീഴ്ചയില്ലാത്ത വികസനം, വര്‍ഗീയതയോട് സന്ധിയില്ല; സുധാകരനെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; പിണറായി തിരഞ്ഞെടുപ്പ് നയം പറയുമ്പോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വതലസ്പര്‍ശിയായ വികസനം ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകള്‍ മുതല്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ വരെ മുഖ്യമന്ത്രി അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ഞങ്ങള്‍ ഒരു വര്‍ഗീയതയെയും ചാരിനില്‍ക്കുന്നില്ലെന്നും ഒന്നിനെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സ്വഭാവമുള്ള സംഘടന തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍ മുസ്ലിം സമുദായത്തിന് എതിരെയല്ല, മറിച്ച് മുസ്ലിം ലീഗിനെതിരെയുള്ളതാണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ

ബോളിവുഡിൽ വിസ്മയമായി രൺവീർ സിംഗ്; റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ 2’ മുന്നേറ്റം

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രൺവീർ സിംഗ് നായകനായ ‘ധുരന്ധർ ദി റിവഞ്ച്’ (ധുരന്ധർ 2) ബോക്സ് ഓഫീസിൽ പടയോട്ടം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. മാർച്ച് 19 വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം രാജ്യത്തുടനീളമുള്ള 21,728 ഷോകളിൽ നിന്നായി 102.55 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ സ്ഥാപിച്ച ആദ്യദിന കളക്ഷൻ

മോദിയേയും രാജീവ് ചന്ദ്രശേഖറിനേയും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വിമര്‍ശിക്കുന്ന ആളിന്റെ പിആര്‍ ഏജന്‍സിയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചുമതല; ഇടത് ആഭിമുഖ്യമുള്ള വ്യക്തി ബിജെപി ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിയന്ത്രിക്കുന്നു; പിന്നില്‍ കോഴിക്കോട്ടെ മുതിര്‍ന്ന നേതാവെന്ന് ആരോപണം; ബിജെപിയില്‍ ‘പിആര്‍’ വിവാദം; കേന്ദ്ര പ്രഭാരിമാര്‍ക്ക് പരാതി; പരിശോധിക്കാന്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുന്ന ബിജെപിയില്‍ അപ്രതീക്ഷിതമായി ‘പിആര്‍’ വിവാദം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തിയുടെ ഏജന്‍സിക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചുമതല നല്‍കിയിരിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന ആരോപണം. ഇടത് ആഭിമുഖ്യമുള്ള വ്യക്തി ബിജെപി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഐടി സെല്‍ ഗ്രൂപ്പുകളിലും ഇടത് ചായ്വുള്ള പിആര്‍ ഏജന്‍സി

അടുക്കളയില്‍ വിരുന്നെത്തിയ അത്ഭുതം; മുറ്റത്തെ കുഴല്‍ക്കിണറില്‍ നിന്ന് പ്രകൃതിവാതകം; 15 വര്‍ഷമായി രത്‌നമ്മയുടെ വീട്ടില്‍ ഗ്യാസ് സൗജന്യം; ആറാട്ടു പുഴയിലെ അത്ഭുതക്കഥ

ആലപ്പുഴ: ആറാട്ടുവഴിയിലെ ‘കാര്‍ത്തിക’ വീട്ടില്‍ അടുപ്പ് പുകയുന്നത് മുറ്റത്തെ കുഴല്‍ക്കിണറില്‍ നിന്നുള്ള പ്രകൃതിവാതകത്തില്‍. ആറാട്ടുവഴി സിഖ് ജംഗ്ഷന് സമീപം രമേശന്‍-രത്‌നമ്മ ദമ്പതികളുടെ വീട്ടില്‍ കഴിഞ്ഞ 15 വര്‍ഷമായി ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിശ്രമമാണ്. ഒരു രൂപ പോലും ചെലവില്ലാതെ പ്രകൃതി കനിഞ്ഞുനല്‍കുന്ന ഇന്ധനമുപയോഗിച്ചാണ് ഇവിടെ പാചകം നടക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷവും പാചകവാതക ക്ഷാമവും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും ഈ വീട് ഗ്യാസില്‍ യഥേഷ്ടം പാചകം ചെയ്യുകായണ്. 2011 നവംബര്‍ ഏഴിനാണ് രത്‌നമ്മയുടെ കുടുംബത്തിന് ഈ അപ്രതീക്ഷിത സൗഭാഗ്യം

ചേട്ടൻ ഇൻ ചെന്നൈ’; സിഎസ്‌കെ ക്യാമ്പിലെത്തി സഞ്ജു സാംസൺ; ധോണിക്കൊപ്പം പരിശീലനം

ചെന്നൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തി. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനൊപ്പം ചേർന്നു. ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം നാട്ടിൽ അവധി ആഘോഷിച്ച താരം ഇന്നലെയാണ് ചെന്നൈയിലെത്തി ടീം ക്യാമ്പിൽ റിപ്പോർട്ട് ചെയ്തത്. സിഎസ്‌കെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ ‘ചേട്ടൻ ഇൻ ചെന്നൈ’  എന്ന കുറിപ്പോടെ സഞ്ജുവിന്റെ വരവ് ആഘോഷമാക്കി. രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ

മമ്മൂട്ടിക്കമ്പനിയുടെ മറവില്‍  തട്ടിപ്പ്. അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില്‍ വന്‍ തട്ടിപ്പ്. വിതരണ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായ അച്ചായന്‍സ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണരംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജന്‍സികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ( ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ അച്ചായന്‍സ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് അറിയിച്ചു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ( ദുബായ്) പ്രതിനിധികളായ ട്രൂത്ത്

വേട്ടക്കാരന്‍ ഇതാ ഓടിയൊളിക്കുന്നു; പീഡനക്കേസില്‍ കുടുങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് അലന്‍ മാത്യു മുങ്ങി; തിരയാന്‍ പ്രത്യേക സംഘം; സി.പി.എമ്മിന് പ്രഹരം

റാന്നി: സി.പി.എമ്മിന് പ്രതിസന്ധിയായി റാന്നിയിലെ പ്രമുഖ യുവനേതാവിനെതിരെയുള്ള പീഡനാരോപണം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ അലന്‍ മാത്യുവിനെതിരെ ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ഗുരുതരമായ പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ പത്തനംതിട്ട രാഷ്ട്രീയത്തില്‍ പുകിലുയരുന്നു. അതിജീവിത ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ പോലീസ് എഫ്.ഐ.ആര്‍ ഇട്ടതിന് പിന്നാലെ അലന്‍ മാത്യു മുങ്ങുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ പത്തനംതിട്ട എസ്.പി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാനമായ പീഡനാരോപണം ഉന്നയിച്ച് തെരുവില്‍ ചീമുട്ടയെറിയുകയും പ്രതിഷേധം നയിക്കുകയും ചെയ്ത സി.പി.എമ്മിനും

കേരളം പിടിക്കാൻ ബിജെപിയുടെ വമ്പൻ പ്ലാൻ! പ്രധാനമന്ത്രിയും അമിത് ഷായും രണ്ടു തവണ കേരളത്തിലെത്തും ; പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം ബിജെപി മുഖ്യമന്ത്രിമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കരുത്ത് തെളിയിക്കാൻ കേന്ദ്ര നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അണിനിരത്തി ബിജെപിയുടെ വമ്പൻ പ്രചാരണ പരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ വീതം കേരളത്തിൽ പ്രചാരണത്തിനെത്തും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ സംസ്ഥാനത്ത് പര്യടനം നടത്തും. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ ആവേശം നിറയ്ക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് എത്തുന്നത്. തിരുവനന്തപുരം സെൻട്രൽ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്