ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രൺവീർ സിംഗ് നായകനായ ‘ധുരന്ധർ ദി റിവഞ്ച്’ (ധുരന്ധർ 2) ബോക്സ് ഓഫീസിൽ പടയോട്ടം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
മാർച്ച് 19 വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം രാജ്യത്തുടനീളമുള്ള 21,728 ഷോകളിൽ നിന്നായി 102.55 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ സ്ഥാപിച്ച ആദ്യദിന കളക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കി ആദിത്യ ധർ ആണ് ധുരന്ധർ 2 രചനയും സഹനിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
റിലീസിന് മുന്നോടിയായി നടത്തിയ പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്നുള്ള 43 കോടി രൂപ കൂടി ചേർത്താൽ ചിത്രത്തിന്റെ ആകെ ആഭ്യന്തര വരുമാനം ഇപ്പോൾ 145.55 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ആഗോളതലത്തിലും സിനിമ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്.
നസീറിനേയും ശിവാജിയേയും ബച്ചനേയും പിന്തുടരും; ഈ തിരക്കഥ എനിക്കായി തുന്നിച്ചേര്‍ത്തതല്ല, സംവിധായകനിലുള്ള ഉറപ്പാണ് പ്രധാനം; ‘വൃഷഭ’യെക്കുറിച്ച് മോഹന്‍ലാല്‍
പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 236.63 കോടി രൂപയാണ് ആദ്യദിനം ലോകമെമ്പാടുനിന്നുമായി ചിത്രം നേടിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണർമാരുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുറപ്പിക്കാൻ ഇതോടെ രൺവീർ സിംഗ് ചിത്രത്തിന് സാധിച്ചു.


‘എന്നും എല്ലാവര്ക്കും നന്മകള് മാത്രം ഉണ്ടാകട്ടെ’ എന്ന് കുറിച്ച ഒരു കടലാസും പേനയും ഭൗതിക ശരീരത്തില്‍ വച്ചു; ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ആ പേനയും പേപ്പറും നെഞ്ചോട് ചേര്‍ത്ത് ശ്രീനിവാസന് മടങ്ങുമ്പോള്‍





