തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടയൊരുക്കം സജീവമാകുമ്പോള്‍ അനന്തപുരിയിലെ രാഷ്ട്രീയ ശ്രദ്ധ കവടിയാര്‍ കൊട്ടാരത്തിലേക്ക്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയെ കളത്തിലിറക്കാന്‍ ബി.ജെ.പി. ചുവടുവെക്കുന്നതിനിടെ, ഇതേ നീക്കവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദിത്യ വര്‍മ്മ പൂര്‍ണ്ണമായും തള്ളിക്കളയാത്തത് മുന്നണികളുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആദിത്യ വര്‍മ്മ വ്യക്തമാക്കി. ‘മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. പൊതുരംഗത്തെ മത്സരങ്ങളോട് അത്ര വലിയ ഉത്സാഹമില്ലെന്നത് സത്യമാണ്. എങ്കിലും ജനാധിപത്യം എന്നത് പോസിറ്റീവായ കാര്യമാണ്. മത്സരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാം’- ആദിത്യ വര്‍മ്മയുടെ വാക്കുകളില്‍ രാഷ്ട്രീയ പ്രവേശത്തിനുള്ള വാതിലുകള്‍ പാതി തുറന്നുകിടക്കുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി അംഗമാണ് ആദിത്യ വര്‍മ്മ. ബിജെപിയുമായാണ് കൂടുതല്‍ അടുപ്പം ആദിത്യ വര്‍മ്മ കാണിക്കുന്നത്. എന്നാല്‍ പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുത്തിട്ടുമില്ല.
സൈബറിടത്തില്‍ രാജകുടുംബത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും അടക്കം മറുപടി നല്കി കൈയ്യടി വാങ്ങിയ വ്യക്തിയാണ് ആദിത്യ വര്‍മ്മ. തിരുവിതാംകൂര്‍ രാജാവിന് കൊമ്പുണ്ടോ എന്നുവരെയുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാറില്ലെന്നും കൊട്ടാരത്തെപ്പറ്റി അറിയാത്തവരാണ് ഇത്തരം പരിഹാസങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞത് വൈറലായിരുന്നു. ‘തമ്പുരാന് എന്നത് ഒരു ജാതിപ്പേരാണ്. രാജാവ് എന്നല്ല അതിനര്‍ത്ഥം. ആധാറില്‍ പ്രിന്‍സ് ആദിത്യ വര്‍മ്മ എന്നുണ്ട്. അത് മറ്റാര്‍ക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കുമോ എന്നറിയില്ല. കൊട്ടാരത്തിലെ പഴയകാല ഗാംഭീര്യമൊന്നും ഇന്നില്ല. മിക്ക സാധനങ്ങള്‍ക്കും 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഒരു സാധാരണ കുടുംബം പോലെയാണ് ഞങ്ങള്‍ കഴിയുന്നത്’- ഇതായിരുന്നു ആദിത്യ വര്‍മ്മയുടെ പഴയ പ്രതികരണം.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടപടികള്‍ വേഗത്തിലാക്കി. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉള്‍പ്പെടുന്ന സമിതി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. ബി.ജെ.പി. ആദിത്യ വര്‍മ്മയെ സമീപിക്കുമെന്ന ഉറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസും സമാനമായ ആലോചനകള്‍ നടത്തുന്നത്. പല പ്രമുഖരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാകും.
നിലവിലെ എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന വികാരമാണ് സമിതി യോഗത്തില്‍ ഉയര്‍ന്നുവന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അച്ഛനും മകളും അച്ഛനും കൗണ്‍സിലറായി…. അമ്മയുടെ ഉന്നത പദവിയില്‍! പാര്‍ട്ടിക്ക് വേണ്ടി അടിയും കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ട് അനുജന്മാരേയും അതേ വഴിയില്‍ നയിച്ച ചേട്ടന്; സ്പോര്‍ട്സ് കൗണ്‍സില്‍ പദവി മോഹിച്ചാലും അതിന് അര്‍ഹതയുള്ള വിവി വിനോദ്; വഞ്ചിയൂര്‍ ബാബുവിന്റെ ‘അര്‍ഹത’യില്ലാ പോസ്റ്റില്‍ ഞെട്ടി സഖാക്കളും





