അപ്രതീക്ഷിത മണ്ഡലങ്ങളിൽ ബിജെപി ജയിക്കും; ട്വന്റി 20 സഖ്യം ആലോചിച്ചെടുത്ത തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ബിജെപിക്ക് നിർണ്ണായകമായ തിരഞ്ഞെടുപ്പായിരിക്കുമെന്നും അപ്രതീക്ഷിത സീറ്റുകളിൽ പാർട്ടി വിജയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി ബിജെപി പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി 20യുമായുള്ള സഖ്യം കൃത്യമായ പ്ലാനിംഗോടെ എടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  സാബു ജേക്കബും താനും തമ്മിൽ നല്ല കെമിസ്ട്രിയാണ് ഉള്ളത്. ട്വന്റി 20ക്ക് കൂടുതൽ സീറ്റുകൾ നൽകിയത് വിജയസാധ്യത കൂടി കണക്കിലെടുത്താണ്. ഈ സഖ്യം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കും

ജി. സുധാകരന്‍ കാണിച്ച ‘ചെറ്റത്തരത്തെ’ അളക്കാന്‍ കെ. സുധാകരന്റെ ‘പാര്‍ട്ടി വിധേയത്വം’ അളവുകോല്‍! രണ്ട് സുധാകരന്മാര്‍; പിണറായിയുടെ പുതിയ ‘കണ്ണൂര്‍ മോഡല്‍’ രാഷ്ട്രീയം

തിരുവനന്തപുരം: ഇത് രാഷ്ട്രീയ വൈരം മാറ്റിവെച്ചുള്ള പുകഴ്ത്തല്‍. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് പിണറായി വിജയനും കെ. സുധാകരനും. പരസ്പരം ശാരീരികമായിപ്പോലും നേരിട്ടിട്ടുള്ള ചരിത്രമുള്ള ഈ പോരാട്ടത്തില്‍, ആദ്യമായാണ് പിണറായി വിജയന്‍ തന്റെ മുഖ്യ ശത്രുവിനെ ഒരു മാതൃകയായി അവതരിപ്പിക്കുന്നത്. ജി. സുധാകരന്‍ കാണിച്ച ‘ചെറ്റത്തരത്തെ’ അളക്കാന്‍ കെ. സുധാകരന്റെ ‘പാര്‍ട്ടി വിധേയത്വം’ അളവുകോലാക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ സി.പി.എമ്മിന്റെ കരുത്തനായ നേതാവായിരുന്ന ജി. സുധാകരന്‍ പാര്‍ട്ടി തീരുമാനങ്ങളെ ധിക്കരിച്ച് നടത്തിയ നീക്കങ്ങളെ ‘വഞ്ചന’ എന്നാണ്

‘ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നു’; വടുതലയിലെ കൂട്ടമരണത്തിന് പിന്നില്‍ ബന്ധുക്കളുടെ കുറ്റപ്പെടുത്തലെന്ന് ആത്മഹത്യാക്കുറിപ്പ്

കൊച്ചി: വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. മരിച്ച അശ്വതിയുടെ ഭര്‍ത്താവ് അര്‍ഷീദിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നടത്തിയ കുറ്റപ്പെടുത്തലുകളാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നു’ എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ ശ്രീകുമാരി (60), മകള്‍ അശ്വതി എസ്. നായര്‍ (34), അശ്വതിയുടെ മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (10), രണ്ട് വയസ്സുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്.

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് വിഷുക്കൈനീട്ടം; ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മാർച്ച് 31-ന് ആരംഭിക്കും; ഈ മാസം ലഭിക്കുക 4000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിന്റെ വിഷുക്കൈനീട്ടം. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ തുക ഈ മാസം 31-ന് വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വിഷു പ്രമാണിച്ച് പെൻഷൻ മുൻകൂട്ടി നൽകുന്നതിനായി ആവശ്യമായ തുക അനുവദിച്ച് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. മാർച്ച് മാസത്തെ പെൻഷൻ വിതരണം മാർച്ച് 25-ന് ആരംഭിക്കും. ഏപ്രിൽ മാസത്തെ പെൻഷൻ തുക മാർച്ച് 31 മുതൽ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.രണ്ട് മാസത്തെ പെൻഷൻ തുക ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിന്റെയും

ടയറൂരി മാറ്റി ജപ്തി തടയാൻ നോക്കി; സോബി ജോർജിന് ‘എട്ടിന്റെ പണി’ നൽകി അധികൃതർ!

കൊച്ചി: കോടതി ജപ്തി ഒഴിവാക്കാൻ പുതിയ തന്ത്രംപയറ്റിയ കലാകാരന് എട്ടിന്റെ പണികൊടുത്തു അധികൃതർ. വിവാദ വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ ശ്രദ്ധേയനായ കലാഭവൻ സോബി ജോർജ് ആണ് ജപ്തി ഒഴിവാക്കാൻ പുതിയ തന്ത്രം ആവിഷ്കരിച്ചത്. എന്നാൽഈ തന്ത്രം ജപ്തി നടത്താനെ ത്തിയ  അധികൃതരുടെ മറു തന്ത്രത്തിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു.  സോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള ബസ് ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ്. ഇത് ഒഴിവാക്കാനായി ബസ്സിന്റെ ടയറുകളെല്ലാം ഊരി മാറ്റി വെക്കുക എന്ന തന്ത്രമാണ് സോബി സ്വീകരിച്ചത്.  ജോലി തട്ടിപ്പ് കേസിൽ

ഭാര്യയുടെ മൊഴിയും ഭര്‍ത്താവിന് എതിര്; മനോരോഗമെന്ന കള്ളക്കളി പൊളിഞ്ഞു; സന്ദീപിന് ജീവപര്യന്തം; വന്ദനയുടെ മാതാപിതാക്കള്‍ക്ക് തൃപ്തിയില്ല; വധശിക്ഷയ്ക്കായി ഹൈക്കോടതിയിലേക്ക്

കൊല്ലം: കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ വിധി പ്രസ്താവിച്ചത്. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് മനോവിഭ്രാന്തിയുണ്ടെന്ന സന്ദീപിന്റെ വന്‍ തന്ത്രമാണ് കോടതിയില്‍ ദയനീയമായി പൊളിഞ്ഞത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി പ്രതിയെ വിശദമായി പരിശോധിച്ചതോടെ സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം പച്ചക്കള്ളമാണെന്നും തെളിഞ്ഞു. സ്വന്തം ഭാര്യ പോലും പ്രതിക്കെതിരെ കോടതിയില്‍

സുധാകരനെ പൂട്ടിയത് അടൂര്‍ പ്രകാശ്! എംപിമാര്‍ നിയമസഭയിലേക്ക് വരേണ്ട; കോണ്‍ഗ്രസ് കോട്ടകളില്‍ ബിജെപി കണ്ണുവെച്ചോ? ഹൈക്കമാന്‍ഡ് വാതിലടച്ചു സാക്ഷയിട്ടു; അട്ടിമറി ഭയന്ന് കൈവിട്ട കളിക്ക് നില്‍ക്കാതെ തീരുമാനം

തിരുവനന്തപുരം: കേരള നിയമസഭ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ കെ. സുധാകരനും അടൂര്‍ പ്രകാശും അടക്കമുള്ള കരുത്തരായ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിയതിന് പിന്നില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള തന്ത്രം തന്നെ. സാമുദായിക സംഘടനകളുടെയും അണികളുടെയും അതിശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും, എംപിമാരെ നിയമസഭയിലേക്ക് ‘കെട്ടിയിറക്കിയാല്‍’ ഉണ്ടാകാന്‍ പോകുന്ന വന്‍ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഹൈക്കമാന്‍ഡ് ഈ കടുത്ത തീരുമാനമെടുത്തത്. ഇതില്‍ പ്രധാനമായും വില്ലനായത് അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നേടിയ ചെറിയ ഭൂരിപക്ഷമാണെന്ന ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ ജീവന്‍

ബിജെപി മൂന്നാം പട്ടിക പുറത്ത്; കരമന ജയൻ തിരുവനന്തപുരത്ത്; വിവേക് ഗോപൻ അരുവിക്കരയിൽ; കോൺഗ്രസ് വിട്ടെത്തിയവർക്ക് സീറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ നിർണ്ണായകമായ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഒടുവിലായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രലിൽ പ്രമുഖ നേതാവ് കരമന ജയനും അരുവിക്കരയിൽ നടൻ വിവേക് ഗോപനും ജനവിധി തേടും. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ യുവനേതാക്കൾക്ക് ഉടനടി സീറ്റ് നൽകിയെന്നതാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ കാര്യം.പ്രധാന സ്ഥാനാർത്ഥികൾ പീരുമേട് – വി. രതീഷ് പുതുപ്പള്ളി – രവീന്ദ്രനാഥ് വാകത്താനം മാവേലിക്കര – അജിമോൻ അടൂർ – പന്തളം പ്രതാപൻ ചവറ

ഡോ. വന്ദന ദാസ് കൊലക്കേസ്:”എന്റെ മകൾ അനുഭവിച്ച വേദന അവനും അറിയണം” വന്ദനയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയിൽ തൃപ്തരല്ലെന്ന് പ്രോസിക്യൂഷനും കുടുംബവും. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ വ്യക്തമാക്കി. കോടതി വിധിച്ച ശിക്ഷാ നടപടികൾ സങ്കീർണ്ണവും കടുത്തതുമാണ്. വധശ്രമം (വകുപ്പ് 307), ഗുരുതരമായ പരിക്കേൽപ്പിക്കൽ (വകുപ്പ് 326), ആശുപത്രി അതിക്രമം (5 വർഷം) തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ

ജേക്കബ് തോമസിന് തിരിച്ചടി; ബി.എം. ജമാലിന്റെ പരാതിയിൽ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നടപ്പിൽ വരുന്നതിന് മുൻ മുൻ ഡിജിപി ജേക്കബ് തോമസിന് ‘പണി’ നൽകി സംസ്ഥാന സർക്കാർ. വിജിലൻസ് ഡയറക്ടറായിരിക്കെ അധികാര ദുർവിനിയോഗം നടത്തി വ്യാജ തെളിവുകളുണ്ടാക്കി കള്ളക്കേസിൽ കൊടുക്കാൻ ശ്രമിച്ചെന്ന കേരള വക്കഫ് ബോർഡ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി എം ജമാൽന്റെ പരാതിയിലാണ് സർക്കാർ നടപടി. വിജിലൻസ് ഇൻസ്‌പെക്ടർ ആയിരുന്ന വി സുരേഷിനെതിരെയും പ്രോസിക്യുഷന് അനുമതിയുണ്ട്. ഇപ്പോൾ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണറാണ് സുരേഷ്. അഭിഭാഷകൻ കൂടിയായ ജമാൽ 2024 ഏപ്രിലിൽ