മലയാള സിനിമയിൽ വിസ്മയ ചരിത്രമെഴുതാൻ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്: പ്രിയന്റെ നൂറാം ചിത്രത്തിലും നായകൻ ലാലേട്ടൻ

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു അപൂർവ്വ മുഹൂർത്തത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയ സംവിധായകൻ പ്രിയദർശന്റെ നൂറാമത് സിനിമയിൽ മോഹൻലാൽ നായകനാകുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. നാല് പതിറ്റാണ്ട് മുൻപ് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഈ ഐതിഹാസിക കൂട്ടുകെട്ട്, പ്രിയദർശന്റെ നൂറാം മൈൽസ്റ്റോണിലും ഒന്നിക്കുമ്പോൾ അത് ലോക സിനിമയിൽ തന്നെ അപൂർവ്വമായ ഒന്നായി മാറുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സഹനിർമ്മാതാവ്

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക്; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബ്ബില്‍ നിന്ന് പുരാതനമായ ആനക്കൊമ്പുകള്‍ മോഷ്ടിച്ച കേസില്‍ അന്വേഷണം ക്യാമ്പിനുള്ളിലെ ഉന്നത കേന്ദ്രങ്ങളിലേക്ക് നീളുന്നു. ഒരു ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പങ്കിനെക്കുറിച്ച് സൂചന നല്‍കുന്ന നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. അതീവ സുരക്ഷാ വലയത്തിലുള്ള സൈനിക കേന്ദ്രത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് കടന്നുകയറി ഇത്തരമൊരു മോഷണം നടത്തുക അസാധ്യമാണെന്ന നിഗമനത്തിലാണ് പോലീസ് തുടക്കം മുതലേ എത്തിയത്. ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. മോഷണം

മോദിയും ഇറാൻ പ്രസിഡന്റും ടെലിഫോണിൽ സംസാരിച്ചു; കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ.

ന്യൂഡൽഹി: ഈദ്, പേർഷ്യൻ പുതുവർഷമായ നൗറൂസ് എന്നിവയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെലിഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും സമുദ്ര വ്യാപാര മേഖലയിലെ തടസ്സങ്ങളും ചർച്ചയായ ടെലിഫോൺ സംഭാഷണത്തിൽ, ഹെർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യയിലേക്കുള്ള ഊർജ്ജ ഇറക്കുമതിയുടെ പ്രധാന പാതയായ ഹെർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളിൽ പ്രധാനമന്ത്രി മോദി തന്റെ ആശങ്ക അറിയിച്ചു. നിലവിൽ ഇരുപതിലധികം ഇന്ത്യൻ ചരക്ക് കപ്പലുകൾ പേർഷ്യൻ

സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്; ആത്മഹത്യ മാസങ്ങള്‍ക്കു മുന്‍പേ പ്ലാന്‍ ചെയ്തതോ? വടുതല കൂട്ടമരണത്തില്‍ അശ്വതിക്കെതിരെ ഭര്‍തൃമാതാവ്; വില്‍പ്പത്രം എഴുതി വെച്ചു, കുട്ടികളെ അണിയിച്ചൊരുക്കി; വടുതലയില്‍ നടന്നത് ആസൂത്രിത കൂട്ടമരണം; ദുരൂഹതകളുടെ ചുരുളഴിക്കാന്‍ പോലീസ്

കൊച്ചി വടുതലയില്‍ അശ്വതിയും മക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നതായി പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ തന്റെ സ്വത്തുക്കള്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന് വില്‍പ്പത്രം വഴി എഴുതിവെക്കാന്‍ അശ്വതി തീരുമാനിച്ചിരുന്നു. ഭര്‍ത്താവ് അക്ഷതിന്റെ മരണശേഷമുണ്ടായ കുടുംബതര്‍ക്കങ്ങളും ഒറ്റപ്പെടലുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഇവരെ എത്തിച്ചതെന്നാണ് കരുതുന്നത്. ഭര്‍ത്താവിന്റെ കുടുംബവുമായും സ്വന്തം സഹോദരന്മാരുമായും അശ്വതിയും മാതാവ് ശ്രീകുമാരിയും വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. അക്ഷതിന്റെ അമിതമായ മദ്യപാനമാണ് കുടുംബം തകരാന്‍ കാരണമായതെന്ന് അശ്വതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കൊടുവള്ളിയില്‍ ലീഗ് വിസ്മയം സി.പി.എമ്മിനെ വെട്ടി കാരാട്ട് റസാഖ് പാണക്കാട്ടേക്ക്; അന്‍വറിന് പിന്നാലെ ഇടതുപക്ഷത്തിന് കനത്ത പ്രഹരം; പികെ ഫിറോസിന് നല്ലകാലം

കോഴിക്കോട്: മലബാര്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി കൊടുവള്ളിയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി. ഇടത് സ്വതന്ത്രനായി ജയിച്ച് ലീഗിന്റെ ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാക്കിയ കാരാട്ട് റസാഖ് ഒടുവില്‍ മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചതോടെ കൊടുവള്ളിയിലെ ഇടത് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. പി.വി. അന്‍വര്‍ ഉയര്‍ത്തിയ പടയൊരുക്കത്തിന് പിന്നാലെ റസാഖും കൂടുമാറിയത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയാകും. 2016-ല്‍ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ലീഗ് വിട്ട റസാഖ്, അന്ന് ഇടത്

സിപിഎം കോട്ടയായ 51ല്‍ 20 പിടിക്കും; 26 ഉറച്ച സീറ്റുകള്‍ നിലനിര്‍ത്തും: 63ല്‍ 40ഉം നേടും; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ‘മാജിക്കല്‍ നമ്പറുകള്‍’, എല്‍ഡിഎഫ് കോട്ടകളില്‍ അട്ടിമറി ലക്ഷ്യം; യുഡിഎഫ് കണക്കുകൂട്ടല്‍ ഇങ്ങനെ

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ‘വിന്നിങ് ഫോര്‍മുല’യില്‍ നിറയുന്നത് പ്രതീക്ഷകള്‍. ഇടതുപക്ഷം തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച 51 മണ്ഡലങ്ങളില്‍ 20 എണ്ണം ഇത്തവണ പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. യുഡിഎഫിന്റെ ഉറച്ച 26 സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഈ അട്ടിമറി കൂടി സാധ്യമായാല്‍ ഭരണത്തിലേക്കുള്ള വഴി തെളിയുമെന്നാണ് ഹൈക്കമാന്‍ഡിന് ലഭിച്ച റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും (2011, 2016, 2021) എല്‍ഡിഎഫിനെ മാത്രം തുണച്ച 51 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇത്തവണ സര്‍വ്വ

അഞ്ചു പിടിക്കാന്‍ അമിത് ഷാ; പത്തു കടന്നാല്‍ ‘പടയോട്ടം’; കേരളത്തില്‍ താമര വിരിയുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുക എന്നതിനപ്പുറം, കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന നിര്‍ണ്ണായക ശക്തിയാകാന്‍ ഉറച്ച് ബിജെപി. ഡല്‍ഹിയിലെ രാഷ്ട്രീയ ചാണക്യന്‍ അമിത് ഷാ നേരിട്ട് വരച്ച വരയിലൂടെ നീങ്ങുന്ന പാര്‍ട്ടിക്ക് ഇത്തവണ ലക്ഷ്യം ഒന്നുമാത്രം-ഭരണസിരാകേന്ദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കുക. അഞ്ചിടത്ത് ജയിച്ചേ മതിയാകൂ എന്ന കര്‍ശന നിര്‍ദ്ദേശമാണ് അമിത് ഷാ കേരള ഘടകത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം, മോദി തരംഗം ആഞ്ഞടിച്ചാല്‍ വിജയം രണ്ടക്കത്തിലേക്ക് കടക്കുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. നേമം, കഴക്കൂട്ടം, പൂഞ്ഞാര്‍,

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ തകർക്കും; 48 മണിക്കൂർ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഉപരോധം പൂർണ്ണമായും നീക്കിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾക്ക് ‘ഉന്മൂലനാശം’ വരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനായി ഇറാന് 48 മണിക്കൂർ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഭീഷണി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ അവിടുത്തെ വിവിധ ഊർജ്ജ കേന്ദ്രങ്ങൾ അശേഷം തകർക്കുമെന്നും കനത്ത ആഘാതം ഇറാൻ നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇടതുബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലീം ലീഗിലേക്ക്; പാണക്കാട്ടെത്തി അംഗത്വമെടുത്തു; സി‌പി‌ഐ‌എമ്മിന് സഹയാത്രികരെ ചേർത്തുപിടിക്കാനാവുന്നില്ലെന്ന് വിമർശനം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടയിൽ  മുൻ എം‌എൽ‌എ കാരാട്ട് റസാഖ് സി‌പി‌ഐ‌എം ബന്ധം അവസാനിപ്പിച്ച് മാതൃസംഘടനയായ മുസ്ലീം ലീഗിലേക്ക് മടങ്ങി. പാണക്കാട്ടെത്തിയ അദ്ദേഹം ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പം പാർട്ടി അംഗത്വം സ്വീകരിച്ചു. കൂടെ നിൽക്കുന്ന സഹയാത്രികരെ അർഹമായ രീതിയിൽ ചേർത്തുപിടിക്കാൻ സി‌പി‌ഐ‌എമ്മിന് സാധിക്കുന്നില്ലെന്ന് കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സ്വന്തം തട്ടകമായ ലീഗിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തവണ കൊടുവള്ളിയിൽ എൽ‌ഡി‌എഫ് സ്ഥാനാർത്ഥിയായി കാരാട്ട് റസാഖ് എത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.

വി സുരേന്ദ്രൻ പിള്ള ആർ.ജെ.ഡിയിലേക്ക് മടങ്ങിയെത്തി; രാജി പിൻവലിച്ചു

തിരുവനന്തപുരം: ‘പോയ മച്ചാൻ തിരുമ്പി വന്താൻ’ എന്ന് പറഞ്ഞതുപോലെയായി വി സുരേന്ദ്രൻ പിള്ളയുടെ കാര്യം. ആർ ജെ ഡി യിൽനിന്നും വ്യാഴാഴ്ച രാജിവച്ച അദ്ദേഹം ഇന്നിതാ ആർജെഡിയിലേക്ക് തന്നെ തിരികെയെത്തി. ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ്  ആയിരുന്നു മുൻമന്ത്രി കൂടിയായ വി സുരേന്ദ്രൻ പിള്ള. ആർ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി സുരേന്ദ്രൻ പിള്ള അറിയിച്ചു. പാർട്ടിയുടെ തൊഴിലാളി സംഘടനയായ ജനത ലേബർ യൂണിയന്റെ