കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ‘വിന്നിങ് ഫോര്‍മുല’യില്‍ നിറയുന്നത് പ്രതീക്ഷകള്‍. ഇടതുപക്ഷം തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച 51 മണ്ഡലങ്ങളില്‍ 20 എണ്ണം ഇത്തവണ പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. യുഡിഎഫിന്റെ ഉറച്ച 26 സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഈ അട്ടിമറി കൂടി സാധ്യമായാല്‍ ഭരണത്തിലേക്കുള്ള വഴി തെളിയുമെന്നാണ് ഹൈക്കമാന്‍ഡിന് ലഭിച്ച റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും (2011, 2016, 2021) എല്‍ഡിഎഫിനെ മാത്രം തുണച്ച 51 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇത്തവണ സര്‍വ്വ സന്നാഹങ്ങളുമായി ഇറങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മുന്‍പ് നെയ്യാറ്റിന്‍കരയിലും അരൂരിലും ഉപതിരഞ്ഞെടുപ്പുകളില്‍ കാട്ടിയ അട്ടിമറി വീര്യം ഇത്തവണ പൊതുതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് നീക്കം. മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ സിപിഎമ്മിന്റെയും സിപിഐയുടെയും കുത്തക സീറ്റുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന 26 സീറ്റുകള്‍ (ലീഗ്-14, കോണ്‍ഗ്രസ്-12) ഇത്തവണയും സുരക്ഷിതമായിരിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇതും ഇടതുപക്ഷത്തുനിന്ന് പിടിച്ചെടുക്കുന്ന 20 സീറ്റുകളും ചേരുമ്പോള്‍ യുഡിഎഫ് പക്ഷത്ത് 46 സീറ്റുകള്‍ ഉറപ്പാകും. അതായത് 77 സീറ്റുകളില്‍ നിന്നും 46 വിജയം. ബാക്കിയുള്ള 63 മണ്ഡലങ്ങളില്അതായത് ഒരു മുന്നണിക്കും വ്യക്തമായ മേധാവിത്വം ഇല്ലാത്ത സീറ്റുകളില്കുറഞ്ഞത് 40 എണ്ണം എങ്കിലും നേടിയെടുക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഇത് സാധ്യമായാല്‍ സീറ്റുകളുടെ എണ്ണം 86 കടക്കും.
എല്ലാ ജില്ലകളിലും മുന്‍തൂക്കം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ വിജയം നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്: എറണാകുളം: ജില്ലയിലെ യുഡിഎഫ് സ്വാധീനം പരമാവധി വോട്ടാക്കി മാറ്റും. മലപ്പുറം: മുസ്ലീം ലീഗിന്റെ കരുത്തില്‍ ജില്ല പിടിച്ചെടുക്കും. കോഴിക്കോട്, വയനാട്: രാഹുല്‍ ഗാന്ധിയുടെ സ്വാധീനവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. കൊല്ലത്തും വലിയ പ്രതീക്ഷകളുണ്ട്. കൊല്ലം കോര്‍പ്പറേഷനിലെ വിജയമാണ് ഇതിന് കാരണം.
ചുരുക്കത്തില്‍, എല്‍ഡിഎഫിന്റെ 51 ഉറച്ച സീറ്റുകളില്‍ 20 എണ്ണം അട്ടിമറിക്കുകയും 63 പൊതുസീറ്റുകളില്‍ 40 എണ്ണം സ്വന്തമാക്കുകയും ചെയ്താല്‍ കേരളത്തില്‍ ഭരണമാറ്റം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് കണക്കുകള്‍ പറയുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എക്സിറ്റ് പോളുകളെ തള്ളി സിപിഎം; 73 സീറ്റുകളുമായി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറച്ച വിശ്വാസത്തില്‍ ഇടതുനേതൃത്വം





