കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന ‘വോട്ട് കച്ചവടം’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ പ്രയോഗങ്ങള്‍ക്ക് പിന്നാലെ ‘ഡീല്‍’ വിവാദവും കത്തുന്നു. പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം രഹസ്യ ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയ പോര്‍മുഖം തുറന്നിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള യു.ഡി.എഫ് തന്ത്രമാണിതെന്ന് സി.പി.എം ആരോപിക്കുമ്പോള്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബി.ജെ.പി ബന്ധം തുറന്നുകാട്ടാനാണ് തങ്ങളുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ സി.പി.എം ബോധപൂര്‍വം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ
ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട പത്തു വര്‍ഷത്തെ പിണക്കങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വിരാമമിട്ടാണ് ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചത്. പ്രിയദര്‍ശന്‍ തന്നെയാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ സന്തോഷവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സിനിമാ ലോകവും ആരാധകരും ഏറെ ആവേശത്തോടെയാണ് ഈ പുനസ്സമാഗമത്തെ വരവേല്‍ക്കുന്നത്. നടി കല്യാണി പ്രിയദര്‍ശന്റെയും സഹോദരന്‍ സിദ്ധാര്‍ത്ഥിന്റെയും നിരന്തരമായ ഇടപെടലുകളും ആഗ്രഹവുമാണ് മാതാപിതാക്കളെ വീണ്ടും അടുപ്പിച്ചത്. മക്കളുടെ സന്തോഷത്തിനായി
എറണാകുളം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, നിർണ്ണായക നിലപാടുകൾ വ്യക്തമാക്കി തന്ത്രിയും സംസ്ഥാന സർക്കാരും. ശബരിമലയിൽ യുവതികൾക്കുള്ള പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ച ദേവപ്രശ്നത്തിൽ യുവതി പ്രവേശനത്തിന് വിലക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി കോടതി അംഗീകരിക്കണം.പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം നിലനിർത്താൻ നിലവിലുള്ള ആചാരങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്നും തന്ത്രി കോടതിയിൽ ബോധിപ്പിച്ചു. വിഷയത്തിൽ
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യുന്നതിനായി ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നു. സ്ഥിരം ജീവനക്കാർക്ക് പുറമെ താൽക്കാലിക ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ട്
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയില്‍ നില്‍ക്കെ പത്തനംതിട്ടയിലെ ബിജെപി ക്യാമ്പുകളില്‍ വന്‍ പൊട്ടിത്തെറി. ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തോമസ് കെ. സാമുവല്‍ നടത്തിയ വിവാദ പരാമര്‍ശമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ഒരു പ്രചാരണ വിഷയമേ അല്ലെന്ന സ്ഥാനാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്‍ഡിഎയ്ക്ക് വേണ്ടി ട്വന്റി ട്വന്റി പാര്‍ട്ടി പ്രതിനിധിയായാണ് തോമസ് കെ സാമുവല്‍ മത്സരിക്കുന്നത്. ശബരിമല വിഷയത്തെ സര്‍ക്കാരിനെതിരെയുള്ള പ്രധാന ആയുധമാക്കാന്‍ ബിജെപിയും യുഡിഎഫും ഒരുപോലെ
തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. റഷ്യൻ യുവതിയെ ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനസിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ വർക്കല സൗത്ത് ക്ലിഫിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന റഷ്യൻ യുവതി കടൽത്തീരത്തേക്ക് ഇറങ്ങിപ്പോകുമ്പോഴാണ് പ്രതി അനസ് തടഞ്ഞുനിർത്തി നഗ്നതാ പ്രദർശനം നടത്തി കടന്നുപിടിക്കുകയായിരുന്നു പിടിയിലായ അനസ് മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. അടിയന്തരമായി പാചകവാതകം ലഭ്യമാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധനക്ഷാമം പരിഹരിക്കപ്പെടാത്ത പക്ഷം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും, വന്‍തോതിലുള്ള തൊഴില്‍നഷ്ടം ഉണ്ടാകുമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ആശങ്കപ്പെടുന്നു. ഗ്യാസ് കുറ്റികള്‍ കിട്ടാനില്ലാത്തതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. പലയിടങ്ങളിലും പണ്ടത്തെപ്പോലെ അറക്കപ്പൊടി നിറച്ച കുറ്റിയടുപ്പുകളിലേക്കും വിറകടുപ്പുകളിലേക്കും വഴിമാറിക്കഴിഞ്ഞു. ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിച്ചാണ് മറ്റു ചിലര്‍ പിടിച്ചുനില്‍ക്കുന്നത്. വെറും
തിരുവനന്തപുരം: സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് നീങ്ങുന്നു. ജി. സുധാകരന്റെ നടപടിയെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിന് പിന്നാലെ, ആ വിളിയിൽ താൻ അഭിമാനിക്കുന്നു എന്ന മറുപടിയുമായി സുധാകരൻ രംഗത്തെത്തി. യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും താൻ 18 വയസ്സ് വരെ ഓലമേഞ്ഞ അത്തരം വീട്ടിലാണ് വളർന്നതെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: ഗുരുവായൂരില്‍ മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മണ്ഡലത്തില്‍ ‘ഹിന്ദു എം.എല്‍.എ.’ വരണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സി.പി.എം. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ കമ്മീഷന്റെ മീഡിയ ടീം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍
കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു അപൂർവ്വ മുഹൂർത്തത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയ സംവിധായകൻ പ്രിയദർശന്റെ നൂറാമത് സിനിമയിൽ മോഹൻലാൽ നായകനാകുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. നാല് പതിറ്റാണ്ട് മുൻപ് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഈ ഐതിഹാസിക കൂട്ടുകെട്ട്, പ്രിയദർശന്റെ നൂറാം മൈൽസ്റ്റോണിലും ഒന്നിക്കുമ്പോൾ അത് ലോക സിനിമയിൽ തന്നെ അപൂർവ്വമായ ഒന്നായി മാറുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സഹനിർമ്മാതാവ്










