കോഴിക്കോട്: മുതിർന്ന മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വസതി ജപ്തി ഭീഷണിയിൽ. കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നടക്കാവിലെ ‘ക്രസന്റ് ഹൗസിന്’ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി. ഈ മാസം 31-നകം ബാധ്യത തീർത്തില്ലെങ്കിൽ വീട് ജപ്തി ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം. വീടിന്റെ നവീകരണ ആവശ്യങ്ങൾക്കായി പത്ത് വർഷം മുൻപാണ് എം.കെ. മുനീർ കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്.
ന്യൂഡൽഹി: തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ തന്റെ ശബ്ദം, ചിത്രങ്ങൾ, പേര് എന്നിവ പരസ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് നാളെ ഈ ഹർജി പരിഗണിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ് ഫേക്ക് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തന്റെ ശബ്ദവും രൂപവും അനുകരിക്കുന്നത് തടയണം. വ്യാജ വീഡിയോകൾ: സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും
ന്യൂഡല്‍ഹി: മലയാള സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മ്മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കനത്ത നിയമക്കുരുക്കിലേക്ക്. തങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ബാബു ഷാഹിര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ പ്രതികള്‍ ജയിലിലാകുമോ എന്ന ആശങ്ക ശക്തമായി. കേസില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയത് സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ്. ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാമ്പത്തിക ക്രമക്കേട് നടന്നോ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ അലി ശിഹാബ് തങ്ങൾക്കെതിരെ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പ്രചരണായുധമാക്കി മുസ്ലിംലീഗും യു ഡി എഫും. ആരോ പടച്ചുവിട്ട ഈ പോസ്റ്റിന്റെ ചൂടേൽക്കാതിരിക്കാൻ പരമാവധി ശ്രമം നടത്തുകയാണ് സിപിഎമ്മും എൽ ഡി എഫും. ‘ഷാനു ഷാനു’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായ തങ്ങൾക്കെതിരെയുള്ള അധിക്ഷേപകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തലയിൽ തട്ടമിട്ട് മുഖം കാണിക്കാതെ തിരിഞ്ഞുനിൽക്കുന്ന ഒരു പെൺകുട്ടിയുടെ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടൂരിൽ സി പി എമ്മിന് കഷ്ടകാലം. സി പി എം ഭരണത്തിലുള്ള അടൂർ സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേടെന്നു ആരോപിച്ചു ബാങ്ക് പ്രസിഡന്റ് രാജിവച്ചു. സി പി എമ്മിന്റെ വനിതാ വിഭാഗമായ മഹിളാ അസോസിയേഷന്റെ നേതാവ് കൂടിയായ പൊൻതാമര പിള്ളയാണ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. സി പി എം നേതാവും അടൂർ മുൻ എം എൽ എയുമായ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ് പൊൻതാമര. ബാങ്ക് ഭരണസമിതി അംഗങ്ങളും സി
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലർ ‘ദൃശ്യത്തിന്റെ’ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ദൃശ്യം 3’ മെയ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.”ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല, അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു.” – മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കേരളം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നു. അവസാന ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പത്തനംതിട്ടയിലെ പ്രചാരണത്തിനൊപ്പം തന്നെ സംസ്ഥാനത്തുടനീളം സ്ഥാനാർത്ഥികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വമ്പൻ പ്രകടനങ്ങളുമായാണ് പ്രമുഖ നേതാക്കൾ പത്രിക സമർപ്പിക്കാനെത്തിയത്. പ്രമുഖ സ്ഥാനാർത്ഥികളെ വോട്ട് വിഭജനത്തിലൂടെ കുടുക്കാൻ ലക്ഷ്യമിട്ട് അപരൻമാരും സജീവമായി രംഗത്തുണ്ട്.ഏറ്റവും കൂടുതൽ അപരൻമാരുള്ളത് അൻവറിനാണ്. നാല് അൻവർമാരാണ് ഇവിടെ പത്രിക നൽകിയിരിക്കുന്നത്. പാതിരപ്പിള്ളി സ്വദേശി സുധാകരൻ അപരനായി എത്തിയതോടെ പോരാട്ടം
തിരുവനന്തപുരം: കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് 2021-ല്‍ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് വിധി നിര്‍ണ്ണയിക്കപ്പെട്ട 26 മണ്ഡലങ്ങളിലേക്കാണ്. കഴിഞ്ഞ തവണ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായത് ഈ മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷമായിരുന്നു. 2026-ല്‍ ഭരണവിരുദ്ധ വികാരവും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ചര്‍ച്ചയാകുമ്പോള്‍ ഈ 26 ഇടങ്ങള്‍ ആരുടെ കൂടെ നില്‍ക്കും എന്നതാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 38 വോട്ടിന് നജീബ് കാന്തപുരം
തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയേക്കാൾ നല്ലത് ഭരണമാറ്റമാണെന്ന കവി സച്ചിദാനന്ദന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഭരണമാറ്റം അത്യാവശ്യമാണെന്നും ഇത് ഇടതുപക്ഷത്തിന് പോലും ദീർഘകാലാടിസ്ഥാനത്തിൽ ർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ശക്തമായ മതേതര ജനാധിപത്യ പാർട്ടി കോൺഗ്രസാണെന്ന് മാർ കൂറിലോസ് പറഞ്ഞു. ജനാധിപത്യം നിലനിൽക്കാൻ കോൺഗ്രസ് തകരാതിരിക്കേണ്ടത് അനിവാര്യമാണ്. കോൺഗ്രസിന്റെ തകർച്ച താൻ ഒരിക്കലും
തിരുവനന്തപുരം: ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് വേറിട്ട പ്രചാരണ പരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്പ്’ ക്യാമ്പയിന്റെ ഭാഗമായി വർക്കലയിൽ സംഘടിപ്പിച്ച സാഹസിക പരിപാടികൾ വൻ ജനശ്രദ്ധയാണ് ആകർഷിക്കുന്നത്. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണത്തിലൂടെ വോട്ടർമാരെ ബൂത്തിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗ് നടത്തിക്കൊണ്ടാണ് കളക്ടർ വോട്ടർമാർക്ക് സന്ദേശം നൽകിയത്. തുടർന്ന് പാപനാശം തീരത്ത് പാരാസെയിലിംഗും സംഘടിപ്പിച്ചു. അരമണിക്കൂറിലധികം ആകാശത്ത്










