കോഴിക്കോട്: മുതിർന്ന മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വസതി ജപ്തി ഭീഷണിയിൽ. കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നടക്കാവിലെ ‘ക്രസന്റ് ഹൗസിന്’ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി. ഈ മാസം 31-നകം ബാധ്യത തീർത്തില്ലെങ്കിൽ വീട് ജപ്തി ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം.
വീടിന്റെ നവീകരണ ആവശ്യങ്ങൾക്കായി പത്ത് വർഷം മുൻപാണ് എം.കെ. മുനീർ കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. പലതവണ വായ്പ പുതുക്കി നിശ്ചയിച്ചെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശിക 60 ലക്ഷം രൂപയോളമായി ഉയർന്നു. മുനീറിന്റെ അപേക്ഷ പരിഗണിച്ച് ബാങ്കും സംസ്ഥാന സഹകരണ വകുപ്പും ഇടപെട്ട് കുടിശ്ശിക തുകയിൽ ഇളവ് നൽകിയിരുന്നു. ഇത് പ്രകാരം 49 ലക്ഷം രൂപയായി തുക കുറച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ഈ തുകയും അടച്ചില്ല. ഇതോടെയാണ് ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ‘മലർ’ ചത്തു; അന്ത്യം പ്രായാധിക്യത്തെത്തുടർന്നുള്ള അവശത മൂലം.


രാഹുലിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ ‘രാഹുലിനെതിരെ പോക്സോ കേസും വരും!’ അര്‍ദ്ധരാത്രിയിലെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍





