2025 ജൂലൈയില്‍ ഇയാള്‍ വൈറ്റ് ഹൗസിനുള്ളിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അതേ വ്യക്തി; പിടികൂടി അയച്ചത് മാനസിക രോഗ കേന്ദ്രത്തില്‍; ഇത്തവണ വെടിയുതിര്‍ത്തത് 20 തവണ; തോക്ക് പുറത്തെടുത്തത് ബാഗില്‍ നിന്ന്; വൈറ്റ് ഹൗസിന് സമീപം സുരക്ഷാ സേന വെടിവച്ചു കൊന്നത് 21-കാരനായ നസീര്‍ ബെസ്റ്റിനെ; തോക്കുമായി വീണ്ടും എത്തിയത് നിരീക്ഷണത്തിലായിരുന്ന യുവാവ്; അക്രമണത്തിന് ഉപയോഗിച്ചത് റിവോള്‍വര്‍

വാഷിംഗ്ടണ്‍: യു.എസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിലെ പ്രതിയെ സുരക്ഷാ വിഭാഗം തിരിച്ചറിഞ്ഞു. രഹസ്യ അന്വേഷണ വിഭാഗമായ ‘സീക്രട്ട് സര്‍വീസിന്’ മുന്‍പേ പരിചയമുള്ള, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള 21-കാരനായ നസീര്‍ ബെസ്റ്റ് ആണ് വെടിയുതിര്‍ത്തതെന്ന് ബി.ബി.സിയുടെ യു.എസ്. മാധ്യമ പങ്കാളിയായ സി.ബി.എസ്. റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടിരുന്നു.
വെടിവെപ്പില്‍ വഴിയാത്രക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് സീക്രട്ട് സര്‍വീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 4.30) വൈറ്റ് ഹൗസിന് പുറത്തുള്ള 17-ാം സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലുമുള്ള ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്.
ബാഗില്‍ നിന്ന് പെട്ടെന്ന് റിവോള്‍വര്‍ പുറത്തെടുത്ത പ്രതി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പത്തിനും ഇരുപതിനും ഇടയില്‍ റൗണ്ട് വെടിവെപ്പ് നടന്നതായാണ് സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട നസീര്‍ ബെസ്റ്റിന് നേരത്തെ തന്നെ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്. കഴിഞ്ഞ പതിനെട്ട് മാസമായി വാഷിംഗ്ടണ്‍ ഡി.സിയിലാണ് ഇയാള്‍ താമസിക്കുന്നത്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും ഇയാളെക്കുറിച്ച് മുന്‍പ് തന്നെ കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.  2025 ജൂലൈയില്‍ ഇയാള്‍ വൈറ്റ് ഹൗസിനുള്ളിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിരുന്നു. അന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ സീക്രട്ട് സര്‍വീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സി.ബി.എസിനോട് വെളിപ്പെടുത്തി.
വൈറ്റ് ഹൗസിന് തൊട്ടടുത്ത് നടന്ന വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷ മുന്‍നിര്‍ത്തി വൈറ്റ് ഹൗസിന് ചുറ്റുമുള്ള റോഡുകളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വഴിതിരിച്ചുവി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.