വോട്ടിംഗ് ശതമാനം ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് ജില്ലാ കളക്ടറും സംഘവും; തിരുവനന്തപുരത്ത് ആവേശമായി സ്വീപ്പ് പ്രചാരണം

തിരുവനന്തപുരം: ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് വേറിട്ട പ്രചാരണ പരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്പ്’  ക്യാമ്പയിന്റെ ഭാഗമായി വർക്കലയിൽ സംഘടിപ്പിച്ച സാഹസിക പരിപാടികൾ വൻ ജനശ്രദ്ധയാണ് ആകർഷിക്കുന്നത്. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണത്തിലൂടെ വോട്ടർമാരെ ബൂത്തിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.
വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗ് നടത്തിക്കൊണ്ടാണ് കളക്ടർ വോട്ടർമാർക്ക് സന്ദേശം നൽകിയത്. തുടർന്ന് പാപനാശം തീരത്ത് പാരാസെയിലിംഗും സംഘടിപ്പിച്ചു. അരമണിക്കൂറിലധികം ആകാശത്ത് ചിലവഴിച്ച കളക്ടർ, കാഴ്ചയുടെ മാസ്മരികത എല്ലാവരും ആസ്വദിക്കണമെന്നും തിരുവനന്തപുരത്തിന്റെ തീരദേശ സൗന്ദര്യത്തിൽ അഭിമാനിക്കണമെന്നും പറഞ്ഞു.കഴിഞ്ഞ ദിവസം വിഴിഞ്ഞം കടലിനടിയിൽ നടത്തിയ സ്കൂബ ഡൈവിംഗും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. വോട്ടർമാരെ ആകർഷിക്കാൻ കടലിനടിയിലും ആകാശത്തും ഒരേപോലെ പ്രചാരണം നടത്തുന്ന ആദ്യ ജില്ലയായി തിരുവനന്തപുരം മാറി.
 വോട്ടിംഗിന്റെ ശക്തി ഓരോ പൗരനും തിരിച്ചറിയണമെന്നും ഏപ്രിൽ 9-ന് എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അനു കുമാരി അഭ്യർത്ഥിച്ചു.സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ. ശിവശക്തിവേൽ സി, വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സി, മറ്റ് സ്വീപ്പ് അംഗങ്ങൾ എന്നിവരും പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.