സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി മൊണാലിസ; സെറ്റിൽ വെച്ച് പല തവണ ശരീരത്തിൽ കയറി പിടിച്ചു; സത്യം മറച്ചുവെക്കാൻ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു

കൊച്ചി: സോഷ്യൽ മീഡിയ താരം മൊണാലിസ ഭോസ്ലെ സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ താരം വെളിപ്പെടുത്തിയത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സനോജ് മിശ്ര പലതവണ തന്നോട് മോശമായി പെരുമാറിയെന്നും ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു.  നേപ്പാളിലും ഡെറാഡൂണിലും വെച്ച് നടന്ന ഷൂട്ടിംഗിനിടെ സംവിധായകൻ മോശമായി പെരുമാറി. സത്യങ്ങൾ മൂടിവെക്കാനാണ് സനോജ് മിശ്ര ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും

ശബ്ദം മോഷ്ടിക്കുന്ന കള്ളന്മാര്‍ക്ക് പൂട്ടിടാന്‍ സൂപ്പര്‍ താരം; എഐ മാഫിയയ്‌ക്കെതിരെ മോഹന്‍ലാലിന്റെ തീപ്പൊരി പോരാട്ടം; ഇത് ‘റിയല്‍ ലൈഫ്’ പോരാട്ടം; മോഹന്‍ലാല്‍ രണ്ടും കല്‍പ്പിച്ച്

ന്യൂഡല്‍ഹി: ‘എന്റെ ശബ്ദം ക്ലോണ്‍ ചെയ്യാന്‍ പഠിപ്പിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്- ഇത് വെറുമൊരു സാങ്കേതിക വിദ്യയല്ല, ഒരാളുടെ വ്യക്തിത്വത്തിന്മേലുള്ള കടന്നുകയറ്റമാണ്!’ – മോഹന്‍ലാലിന്റെ ഈ നിയമപോരാട്ടം അവസാനിക്കുന്നത് വലിയൊരു മാറ്റത്തിനാകുമോ? വെള്ളിത്തിരയില്‍ അസാധ്യമായ വേഷപ്പകര്‍ച്ചകള്‍ കൊണ്ട് വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘റിയല്‍ ലൈഫ്’ പോരാട്ടത്തിലാണ്. തന്റെ ശബ്ദവും രൂപവും അനുവാദമില്ലാതെ എഐ ഉപയോഗിച്ച് മോഷ്ടിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ താരം നടത്തുന്ന നിയമയുദ്ധം ഇന്ത്യന്‍

കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം: യൂട്യൂബർ യാസർ എടപ്പാൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രമുഖ യൂട്യൂബർ യാസർ എടപ്പാളിനെ ആലുവ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  ഈ കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. കേസിലെ മറ്റ് പ്രതികളായ കെ.എം. ഷാജഹാൻ, പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക്

രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിന് അഘോരി സ്വാമിമാർ : ‘കുട്ടികൾ പേടിക്കുമെന്ന്’ വി. ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനായി അഘോരി സ്വാമിമാർ എത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം എത്തിയ സ്വാമിമാരെ പരിഹസിച്ചുകൊണ്ട് എൽഡിഎഫ് വി. യുഡിഎഫ് സ്ഥാനാർത്ഥികൾ “നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. പഠനസമയത്ത് നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കും. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” – മന്ത്രി പരിഹസിച്ചു. ബിജെപി സ്ഥാനാർത്ഥി കാണേണ്ടത് സാധാരണക്കാരായ മലയാളികളെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ

സതീശനും വേണുഗോപാലിനും സുധാകരന്റെ ‘എട്ടിന്റെ പണി’; ചെന്നിത്തലയെ വാഴിക്കാന്‍ കെ.എസ്; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്ക് യോഗ്യന്‍ ചെന്നിത്തലയോ? ഇതാ സുധാകരന്‍ വഴിയൊരു രാഷ്ട്രീയ മിസൈല്‍

കണ്ണൂര്‍: ‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം’ എന്ന് സുധാകരന്‍ പറയുമ്പോള്‍, അത് ഒരു ആഗ്രഹം മാത്രമല്ല, സതീശനും വേണുഗോപാലിനും നേരെ തൊടുത്തുവിട്ട രാഷ്ട്രീയ മിസൈല്‍ കൂടിയാണ്. കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങിയെങ്കിലും തന്റെ നാവിലെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കെ. സുധാകരന്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് തുറന്നടിച്ച സുധാകരന്‍, കോണ്‍ഗ്രസിലെ പ്രബലരായ വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും നല്‍കിയത് ഒന്നൊന്നര പണിയാണ്. വെറുമൊരു

ആരാധകന്റെ സ്‌നേഹത്തിന് സഞ്ജുവിന്റെ ‘സിക്‌സര്‍’ മറുപടി; കോട്ടയത്തെ സൂപ്പര്‍ ഫാനിനെ കാണാന്‍ സഞ്ജു നേരിട്ടെത്തി; പാമ്പാടിയില്‍ എന്തിന് സഞ്ജു എത്തി?

കോട്ടയം: സ്‌നേഹിച്ചാല്‍ ജീവന്‍ വരെ നല്‍കുന്ന ആരാധകരും, ആ സ്‌നേഹത്തിന് മുന്നില്‍ വിനയാന്വിതനാകുന്ന താരവും – കോട്ടയം പാമ്പാടി സ്വദേശി നിതിന്‍ ബാബുവും ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള കൂടിക്കാഴ്ച സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജുവിനോടുള്ള ആരാധന മൂത്ത് തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയ നിതിനെ തേടി സഞ്ജു സര്‍പ്രൈസ് സന്ദര്‍ശനം നടത്തുകയായിരുന്നു. അടുത്തിടെ നടന്ന ടി20 ലോകകപ്പില്‍ സഞ്ജു സാംസണിന്റെ പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു.

മഞ്ചേശ്വരത്ത് ‘അഷ്‌റഫ്’ പട; സുരേന്ദ്രന് കോളടിക്കുന്നു; എസ്ഡിപിഐ കളിക്കുന്നത് ബിജെപിക്ക് വേണ്ടിയോ? ‘ഒവൈസി മോഡല്‍’ തന്ത്രത്തില്‍ കുടുങ്ങി യുഡിഎഫ്

കാസര്‍കോട്: വടക്കന്‍ മലബാറിലെ രാഷ്ട്രീയ പരീക്ഷണശാലയായ മഞ്ചേശ്വരത്ത് ഇത്തവണ അങ്കം മുറുകുമ്പോള്‍ വിജയിയെ നിശ്ചയിക്കുന്നത് വോട്ടര്‍മാരല്ല, മറിച്ച് ‘അപരന്മാരും’ വോട്ട് ഭിന്നിപ്പിക്കാന്‍ എത്തിയവരുമാണോ? മഞ്ചേശ്വരത്ത് നിന്ന് പിന്മാറില്ലെന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.എം. അഷ്‌റഫ് ഉറപ്പിച്ചു പറയുമ്പോള്‍ ചിരിക്കുന്നത് ബിജെപി ക്യാമ്പാണ്. കേവലം 2000 വോട്ടുകള്‍ എസ്ഡിപിഐ പിടിച്ചാല്‍ പോലും കെ. സുരേന്ദ്രന്‍ നിയമസഭ കാണുമെന്ന കണക്കൂട്ടലില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ അങ്കലാപ്പിലായിക്കഴിഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ഭിന്നിപ്പിക്കല്‍ തന്ത്രമാണോ എന്ന ‘ഒവൈസി മോഡല്‍’ സംശയമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്

‘കടക്ക് പുറത്തി’നും ‘പരനാറി’ക്കും പിന്നാലെ ‘വീട്ടില്‍ പോയി ചോദിക്ക്’: പിണറായിക്ക് ശരിക്കും എന്തുപറ്റി? സമനില തെറ്റിയത് ആര്‍ക്ക്? ‘അറ്റാക്കിങ് സ്ട്രാറ്റജി’ വോട്ട് ചോര്‍ച്ചയാകുമോ?

തിരുവനന്തപുരം: പിണറായി വിജയന്‍ എന്ന കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ വിവാദ പദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹം പലപ്പോഴും പുറത്തെടുക്കുന്നത് അതിരൂക്ഷമായ പദപ്രയോഗങ്ങളാണ്. കോന്നിയിലെ വേദിയില്‍ ഉയര്‍ന്ന ചോദ്യത്തോട് ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന് ക്ഷുഭിതനായി പ്രതികരിച്ചതും, ‘ചെറ്റ’ എന്ന പദം ന്യായീകരിച്ചതും ഒക്കെ കൂട്ടിവായിക്കുമ്പോള്‍ കേരള രാഷ്ട്രീയം വീണ്ടും ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: മുഖ്യമന്ത്രിക്ക് ശരിക്കും എന്തുപറ്റി? ഈ പ്രയോഗങ്ങള്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമോ അതോ തിരിച്ചടിയാകുമോ? പിണറായി വിജയന്റെ

പോക്‌സോ കേസില്‍പ്പെട്ട പേസര്‍ യാഷ് ദയാലിനെ പുറത്താക്കി ആര്‍.സി.ബി

ബംഗളൂരു: ഐപിഎൽ സീസൺ ആവേശകരമായി പുരോഗമിക്കുന്നതിനിടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു  ടീമിൽ നിർണ്ണായക മാറ്റം. പോക്സോ (POCSO) കേസിൽ ഉൾപ്പെട്ട പേസർ യാഷ് ദയാലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു. നിലവിൽ ആർസിബിയുമായി കരാറുള്ള കളിക്കാരനാണെങ്കിലും, ഉടലെടുത്ത നിയമപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കേസ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ മാറ്റിനിർത്താൻ ടീം തീരുമാനിച്ചത്.ചില വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ ഇത്തവണ കളിക്കില്ലെന്നാണ് ടീം മാനേജ്‌മെന്റ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്.

ഇറാനിൽ റെക്കോർഡ് മൂല്യമുള്ള പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കി; പണപ്പെരുപ്പത്തിൽ തകർന്ന് റിയാൽ

ടെഹ്റാൻ: അതിരൂക്ഷമായ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാൻ, രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കി. ഒരു കോടി (10 മില്യൺ) റിയാൽ മൂല്യമുള്ള നോട്ടുകളാണ് സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ വിപണിയിലിറക്കിയത്. നോട്ടിലെ അക്കങ്ങൾ വലുതാണെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ഇതിന്റെ മൂല്യം കുറവാണെന്നതാണ് യാഥാർത്ഥ്യം. ഒരു കോടി റിയാൽ എന്നത് ഏകദേശം 650 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. നിലവിൽ യുഎസ്-ഇസ്രായേൽ തർക്കങ്ങളും ഉപരോധങ്ങളും കാരണം ഇറാന്റെ സാമ്പത്തിക മേഖല വൻ തകർച്ചയെയാണ്