കൊച്ചി: സോഷ്യൽ മീഡിയ താരം മൊണാലിസ ഭോസ്ലെ സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ താരം വെളിപ്പെടുത്തിയത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സനോജ് മിശ്ര പലതവണ തന്നോട് മോശമായി പെരുമാറിയെന്നും ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു.
നേപ്പാളിലും ഡെറാഡൂണിലും വെച്ച് നടന്ന ഷൂട്ടിംഗിനിടെ സംവിധായകൻ മോശമായി പെരുമാറി. സത്യങ്ങൾ മൂടിവെക്കാനാണ് സനോജ് മിശ്ര ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും താരം പറഞ്ഞു. തനിക്ക് പ്രായപൂർത്തിയായില്ലെന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ 2015-ൽ എടുത്ത ആധാർ കാർഡ് മൊണാലിസ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. തന്റെ കുടുംബത്തിന് പണം മാത്രമാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
താൻ മുസ്ലിം ആയതിനാലാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നതെന്ന് മൊണാലിസയുടെ ഭർത്താവും നടനുമായ ഫർമാൻ ഖാൻ പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വിവാഹത്തിന് പിന്നാലെ ഉയർന്ന ലൗ ജിഹാദ് ആരോപണങ്ങളെയും പ്രായപൂർത്തിയായില്ലെന്ന പരാതികളെയും തള്ളാനാണ് ഇവർ ഇപ്പോൾ നിയമപരമായി രംഗത്തെത്തിയിരിക്കുന്നത്.
വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയിരുന്നു. ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് മൊണാലിസയെ വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ പദ്ധതിയെന്നും അവർ പറഞ്ഞു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ച; തിരുവനന്തപുരം നഗരസഭയിൽ 5 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം





