തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് മുന്നിൽ ‘അപകടക്കെണി’; വഴിവിളക്കുകൾ യാത്രക്കാർക്ക് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ അപകടകെണി ഒരുക്കി വഴിവിളക്കുകൾ. നിയമസഭാ മന്ദിരത്തിന് തൊട്ടുമുന്നിലായി പുതുതായി സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകളാണ് വാഹന യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയിരിക്കുന്നത്. അശാസ്ത്രീയമായാണ് വിളക്കുകാലുകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.താരതമ്യേനെ വീതി കുറഞ്ഞ ഈ റോഡിൽ ഡിവൈഡറിന് മുകളിൽ വിളക്ക് കാലുകൾ സ്ഥാപിക്കുന്നതിന് പകരം റോഡിലേക്ക് ഇറക്കി സിമന്റ് തറ കെട്ടിയാണ് കാലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരുവശത്തേയ്ക്കും വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്. വിളക്ക് കാല് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് തറ ഒരു അടിയോളം റോഡിലേക്ക് ഇറങ്ങിയാണ് ഇപ്പോഴുള്ളത്. വാഹനങ്ങൾ, പ്രത്യേകിച്ച്

ഭക്തര്‍ നല്‍കിയ 412 ഗ്രാം സ്വര്‍ണ്ണം കൊണ്ട് വാജിവാഹനവും അഷ്ടദിക് പാലകരും; ശബരിമല കേസുകളില്‍ നിര്‍ണ്ണായക നീക്കം; കൊടിമര നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് വിജിലന്‍സ്; സ്വര്‍ണ്ണക്കൊള്ളക്കേസ് കുറ്റപത്രം വൈകും

കൊച്ചി: ശബരിമല അയ്യപ്പന്റെ സന്നിധിയിലെ രണ്ട് പ്രധാന വിവാദ കേസുകളില്‍ നിര്‍ണ്ണായകമായ റിപ്പോര്‍ട്ടുകള്‍ ഇന്ന് ഹൈക്കോടതിക്ക് മുന്‍പാകെ എത്തും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ യാതൊരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് വരെ സാവകാശം തേടിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം ദേവസ്വം ബോര്‍ഡിന് വലിയ ആശ്വാസം നല്‍കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ സ്വര്‍ണ്ണം വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച

‘ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിക്കുന്നു’; ടോമിന്‍ തച്ചങ്കേരിയോട് പരസ്യമായി ക്ഷമ ചോദിച്ച് ആര്‍. ശ്രീലേഖ; വൈറലായി ഐപിഎസ് മാപ്പുപറച്ചില്‍

കൊച്ചി: കേരള പോലീസ് സേനയിലെ ഏറ്റവും കരുത്തുറ്റ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ശീതയുദ്ധത്തിന് നാടകീയമായ അന്ത്യം. മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കേരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിച്ചുകൊണ്ട് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ രംഗത്തെത്തി. ചാനല്‍ അഭിമുഖത്തില്‍ തച്ചങ്കേരിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമായതിന് പിന്നാലെയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അപ്രതീക്ഷിതമായ ഈ മാപ്പുപറച്ചില്‍ വീഡിയോ അവര്‍ പുറത്തുവിട്ടത്. ‘ഞാന്‍ മാപ്പ് ചോദിക്കുന്നു.

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം കൊല്ലത്തെ വസതിയിൽ; സംസ്കാരം നാളെ തൃശൂരിൽ

കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ വ്യക്തിത്വവും നടൻ എം. മുകേഷ് എംഎൽഎയുടെ സഹോദരീ ഭർത്താവുമായ ഇ.എ.രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ ജന്മനാടായ തൃശൂരിൽ നടക്കും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (NSD) നിന്ന് അഭിനയത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ, നാടകവേദിയിലൂടെയാണ് കലാരംഗത്ത് സജീവമായത്.  കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ സ്വഭാവ നടനായും വില്ലനായും

തിരുവനന്തപുരം മെഡിക്കൽ കോളേജ് തീപിടുത്തം: 5 രോഗികളുടെ മരണം, മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യുവിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ  ഐ.സി.യുവിൽ നിന്നും മാറ്റിയ 5 രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്.  ഐ.സി.യുവിൽ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ,

സിപിഎം അന്ത്യശാസനം; ആന്റണി രാജു മുട്ടുമടക്കുന്നു; പുറത്താക്കല്‍ ഭീഷണിക്ക് പിന്നാലെ പ്രചാരണ വീഡിയോ; ഉടന്‍ സ്ഥാനാര്‍ത്ഥിയെ കാണും; സുധീര്‍ കരമന കൂടുതല്‍ സജീവമാകും

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കരമന സുധീറിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ച മുന്‍ മന്ത്രി ആന്റണി രാജുവിനെതിരെ കര്‍ശന നിലപാടുമായി സിപിഎം. പ്രചാരണത്തില്‍ ഉടന്‍ സജീവമായില്ലെങ്കില്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന കടുത്ത താക്കീതാണ് സിപിഎം നേതൃത്വം ആന്റണി രാജുവിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും നല്‍കിയിരിക്കുന്നത്. ഇതോടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായ ആന്റണി രാജു അയയുന്നതായാണ് സൂചനകള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരം മുറുകുമ്പോഴും സിറ്റിംഗ് എംഎല്‍എയായ ആന്റണി രാജു വിട്ടുനില്‍ക്കുന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ

ജെന്‍സി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ റാപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ഒരു വോട്ട് മതി കളി മാറി മറിയാന്‍ റാപ്പ് സോഷ്യല്‍ മീഡീയയില്‍ വൈറല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കാൻ പുത്തൻ ശൈലിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പരമ്പരാഗത ബോധവൽക്കരണ രീതികൾ മാറ്റിനിർത്തി, യുവാക്കളുടെ പ്രിയപ്പെട്ട റാപ്പ് സംഗീതത്തിലൂടെ വോട്ടിന്റെ പ്രാധാന്യം വിളിച്ചോതുന്ന ‘ജെൻ സി  വോട്ട് പാട്ട്’ കമ്മീഷൻ പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഗാനം വൈറലായിക്കഴിഞ്ഞു. <iframe width=”560″ height=”315″ src=”https://www.youtube.com/embed/lRQIMZLnzus?si=wUUEm9M0EErbdieR” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe> പ്രശസ്ത ഗായിക സയനോര

സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയില്‍ ആശങ്ക; രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കിയത് അമ്മയെ പരിചരിക്കാന്‍; സോണിയ ഡോക്ടര്‍മാരുടെ സമ്പൂര്‍ണ്ണ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: എഐസിസി മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ആശങ്ക. ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായ സാഹചര്യത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം അടിയന്തരമായി റദ്ദാക്കി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ എത്താനിരുന്ന രാഹുല്‍, ഡല്‍ഹിയിലെ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ പ്രശസ്തമായ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അവരെ നിരീക്ഷിച്ചുവരികയാണ്.

യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം: പൊട്ടിക്കരഞ്ഞ് യു. പ്രതിഭ; തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകും

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ  യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതിഭ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി .ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്ത വാക്കുകളാണ് ലീഗ് നേതാവ് ഉപയോഗിച്ചതെന്ന് പ്രതിഭ പറഞ്ഞു. തന്റെ ശരീരഭാഷയെപ്പോലും മോശമായി ചിത്രീകരിച്ചു. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർ വേദിയിലിരിക്കെയാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.

ബിടിഎസ് ഏജൻസി ഇന്ത്യയിലേക്ക്; കെ-പോപ്പ് താരമാകാൻ ‘ഹൈബ് ഇന്ത്യ’ ആദ്യ ഓഡിഷൻ

മുംബൈ: ലോകപ്രശസ്ത കെ-പോപ്പ് ബാൻഡായ ബിടിഎസിന്റെ  പിന്നിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര ഭീമൻ ഹൈബ് ഇന്ത്യയിൽ ആദ്യ ഓഡിഷൻ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രതിഭകളെ കെ-പോപ്പ് ശൈലിയിൽ പരിശീലിപ്പിച്ച് ആഗോള താരങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 2025 സെപ്റ്റംബറിൽ മുംബൈയിൽ ‘ഹൈബ് ഇന്ത്യ’ എന്ന പേരിൽ ഫ്രാഞ്ചൈസി ആരംഭിച്ച ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ വലിയ പ്രഖ്യാപനമാണിത്.  ഈ മാസം 31-ന് ഇന്ത്യയിലെ പത്ത് പ്രമുഖ നഗരങ്ങളിൽ നേരിട്ടുള്ള ഓഡിഷൻ നടക്കും.അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ,