യുഎസ് കറന്‍സികളില്‍ ഇനി പ്രസിഡന്റ് ട്രംപിന്റെ ഒപ്പും; ചരിത്രത്തിലാദ്യമായി സിറ്റിങ് പ്രസിഡന്റിന് ഒപ്പ് ഡോളറില്‍ പതിപ്പിക്കാന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ണായക തീരുമാനം

വാഷിങ്ടൻ: അമേരിക്കൻ സാമ്പത്തിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, രാജ്യത്ത് പുതുതായി അച്ചടിക്കുന്ന പേപ്പർ കറൻസികളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. സാധാരണയായി ട്രഷറി സെക്രട്ടറിയും ട്രഷററും മാത്രം ഒപ്പിടുന്ന കറൻസിയിൽ ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് രേഖപ്പെടുത്തുന്നത് അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായാണ്. അമേരിക്കയുടെ സാംസ്‌കാരികവും ഭരണപരവുമായ അടയാളങ്ങളിൽ ട്രംപിന്റെ പേരും രൂപവും ഉൾപ്പെടുത്തുന്ന വിപുലമായ നടപടികളുടെ തുടർച്ചയായാണ് ഈ നീക്കം. ഇതിനോടകം തന്നെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്,

‘ഇന്ത്യ സുഹൃത്ത്,ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാം’; ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾക്ക് ഇറാന്റെ യാത്രാനുമതി

ടെഹ്റാൻ: ഇസ്രയേൽ-യുഎസ് സഖ്യവുമായുള്ള സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കും ഈ ഇളവ് ബാധകമാണ്. ഇറാനെതിരായ ആക്രമണങ്ങളെ അനുകൂലിക്കാത്ത രാജ്യങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്ന കപ്പലുകൾക്ക് മാത്രമേ അനുമതി നൽകൂ. ശത്രുരാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ആക്രമിക്കൂ എന്ന് ഇറാൻ ആവർത്തിച്ചു. കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിന്

ശോഭാ സുരേന്ദ്രൻ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വയ്ക്കടോ സ്വർണം’ എന്ന് നിയമസഭയിൽ ചോദിക്കാൻ ഒരാളുണ്ടാകുമായിരുന്നു- കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപി ജയിക്കുമായിരുന്നുവെന്നും, ശബരിമല സ്വർണ്ണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ ചോദ്യം ചോദിക്കാൻ അവർക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വെക്കടോ സ്വർണ്ണം’ എന്ന് നിയമസഭയിൽ പറയാൻ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നു.” കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥികളായ വി.കെ. സജീവൻ, നവ്യ ഹരിദാസ്, പ്രകാശ്

അരുണ ഷാൻബാഗ് കേസ് മുതൽ ഹരീഷ് റാണ വരെ: ഇന്ത്യയിലെ നിഷ്ക്രിയ ദയാവധത്തിന്റെ ചരിത്രം

തിരുവനന്തപുരം: ഇൻഡ്യയുടെ നിയമചരിത്രത്തിലെ ഏറ്റവും വൈകാരികവും എന്നാൽ അത്യന്തം സങ്കീർണ്ണവുമായ ഒരു അധ്യായമാണ് ദയാവധം (Euthanasia). ഒരാൾക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശമുള്ളതുപോലെ തന്നെ, ദുസ്സഹമായ വേദനകളിൽ നിന്ന് മുക്തിനേടി അന്തസ്സോടെ മരിക്കാനും അവകാശമുണ്ടോ? പതിറ്റാണ്ടുകളായി ഇന്ത്യൻ കോടതിമുറികളിൽ മുഴങ്ങിക്കേൾക്കുന്ന ഈ ചോദ്യം, കേവലം ഒരു നിയമപ്രശ്നമല്ല; മറിച്ച് ധാർമ്മികതയും വൈദ്യശാസ്ത്രവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള വലിയൊരു പോരാട്ടമാണ്. പി. രത്തിനത്തിന്റെ കേസ് മുതൽ അരുണ ഷാൻബാഗിലൂടെ കടന്ന് ഹരീഷ് റാണയുടെ വിധി വരെ എത്തിനിൽക്കുന്ന ഇന്ത്യയിലെ നിഷ്ക്രിയ

ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല കേരളത്തിലേക്ക്‌; മാർച്ച് 28-ന് തിരുവനന്തപുരത്ത് വിദ്യാർത്ഥികളുമായി സംവദിക്കും; ലോക്ഭവനിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ  ചരിത്രപരമായ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല കേരളത്തിലെത്തുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറുടെ പ്രത്യേക അതിഥിയായി മാർച്ച് 28-ന് അദ്ദേഹം തലസ്ഥാനത്തെത്തും. ലോക്ഭവൻ ഒരുക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ സന്ദർശനം. മാർച്ച് 28 വൈകിട്ട് നാല് മണിക്ക് ലോക്ഭവനിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട 500-ഓളം വിദ്യാർത്ഥികളുമായി ശുഭാൻഷു ശുക്ല സംവദിക്കും. ‘ബഹിരാകാശത്തിൽ ഇന്ത്യ’, ‘സുശക്തം ഇന്ത്യ’, ‘വികസിത ഭാരത്തിനായുള്ള യുവജന വീക്ഷണം’ എന്നീ വിഷയങ്ങളിൽ

നാമനിര്‍ദ്ദേശക പത്രിക പിന്‍വലിക്കാനുളള സമയവും കഴിഞ്ഞു; കേരളത്തില്‍ മത്സരചിത്രം തെളിഞ്ഞു; സ്വതന്ത്രര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു; എ.കെ. ശശീന്ദ്രന് ‘ക്ലോക്ക്’ നഷ്ടമായി; അമ്പലപ്പുഴയില്‍ ജി. സുധാകരന് ‘തെങ്ങിന്‍ തോപ്പ്’; അന്‍വറിന് ഗ്യാസ് സിലിണ്ടര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന്  അവസാനിച്ചതോടെ കേരളത്തിലെ അന്തിമ മത്സരചിത്രം വ്യക്തമായി. ഇതോടെ പ്രധാന മുന്നണികൾ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും മറ്റ് വിമതർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു. ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ പതിവ് ചിഹ്നങ്ങൾ ലഭിക്കാതെ പോയത് പ്രചാരണരംഗത്ത് തിരിച്ചടിയായിട്ടുണ്ട്. എലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രന് തന്റെ സ്ഥിരം ചിഹ്നമായ ‘ക്ലോക്ക്’ നഷ്ടമായി. അജിത് പവാർ വിഭാഗം സ്ഥാനാർത്ഥി പി.കെ. ശശീന്ദ്രനാണ് ക്ലോക്ക് അനുവദിച്ചത്. ഇതിനെതിരെ നിയമനടപടി

റഷ്യന്‍ എണ്ണയ്ക്കും ഇനി ‘പ്രീമിയം’ വില; ഡിസ്‌കൗണ്ട് യുഗം കഴിഞ്ഞു, ഇന്ധനവിലയില്‍ ആശങ്കയേറുന്നു; ഹോര്‍മൂസിലെ ഇളവ് ഇന്ത്യയ്ക്ക് ആശ്വാസം

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധകാലത്ത് ഇന്ത്യയ്ക്ക് കൈത്താങ്ങായ റഷ്യന്‍ എണ്ണയിലെ വന്‍ ഇളവുകള്‍ക്ക് അന്ത്യമാകുന്നു. ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ലഭിച്ചിരുന്ന വന്‍ ഡിസ്‌കൗണ്ട് നിര്‍ത്തലാക്കിയതോടെ, ഇനി വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുക നല്‍കി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടി വരും. 60 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയുമായി പുതിയ കരാറിലെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ അഞ്ച് മുതല്‍ പത്ത് ഡോളര്‍ വരെ അധികം നല്‍കിയാണ് ഈ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഏപ്രില്‍

ഇരട്ടപ്രഹരത്തില്‍ കേരളം; ഗള്‍ഫില്‍ യുദ്ധഭീതി, നാട്ടില്‍ കടുത്ത ചൂട്: ഇന്ധനത്തിനൊപ്പം വൈദ്യുതി വിലയും പൊള്ളിച്ചേക്കും; വൈദ്യുതി ഉപയോഗം സര്‍വ്വകാല റിപ്പോര്‍ട്ടിലേക്ക്

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനൊപ്പം കേരളത്തില്‍ വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനം വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ഇന്ധന ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പിന്നാലെ വൈദ്യുതി നിരക്കും വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന ഇരട്ടപ്രഹരമാണ് വരാനിരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ബുധനാഴ്ച രാത്രിയിലെ കണക്കനുസരിച്ച് വൈദ്യുതി ആവശ്യകത എക്കാലത്തെയും ഉയര്‍ന്ന നിലയായ 5802 മെഗാവാട്ടിലെത്തി. 2024 മേയ്

വൈദ്യുതി ബില്ലിൽ സർക്കാർ പരസ്യം; കെഎസ്ഇബിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സർക്കാരിന് വേണ്ടി കെഎസ്ഇബിയും പ്രചരണ രംഗത്ത്. പെരുമാറ്റചട്ട ലംഘനമാണിതെന്ന് പരാതി ഉയർന്നിട്ടുണ്ട്. വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം നൽകിയ വൈദ്യുതി ബില്ലിലാണ് സർക്കാരിനു വേണ്ടിയുള്ള പരസ്യവാചകം ഉൾപ്പെടുത്തിയിട്ടുള്ളത്. അടയ്ക്കേണ്ട തുകയുടെ താഴെയായി ‘പവർകട്ടും ലോഡ് ഷെഡ്‌ഡിംഗും ഇല്ലാത്ത പത്തു വർഷങ്ങൾ’ എന്ന വാചകമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭരണ നേട്ടമായി സംസ്ഥാന സർക്കാർരും എൽ ഡി എഫും പ്രചരിപ്പിക്കുന്ന വാചകമാണിത്. ഇത് അതേപടി കെഎസ്ഇബി ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരെ നടപടി യെടുക്കണം

ഇലക്ഷന്‍ കഴിഞ്ഞാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ധന വില കൂട്ടിയേക്കും; ഇന്ധനവിലയില്‍ തീകൊളുത്തി സ്വകാര്യ കമ്പനികള്‍; നയാരയില്‍ പെട്രോളിന് 5.30 രൂപ കൂട്ടി; പ്രതിസന്ധി രൂക്ഷമാകും

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ ശൃംഖലയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിലവില്‍ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന സൂചനയാണ് സ്വകാര്യ കമ്പനികളുടെ ഈ നീക്കം നല്‍കുന്നത്. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് പെട്ടെന്നുള്ള ഈ വര്‍ധനവിന് കാരണം. വില വര്‍ധന: