പാക്കറ്റ് ജ്യൂസുകൾ വെറും ‘പഞ്ചസാര വെള്ളം’; കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നു: രാഘവ് ഛദ്ദ

ന്യൂ ഡൽഹി: നമ്മൾ ആരോഗ്യപ്രദമെന്ന് കരുതി കുടിക്കുന്ന പാക്കറ്റ് ഫ്രൂട്ട് ജ്യൂസുകൾ യഥാർത്ഥത്തിൽ വെറും ‘പഞ്ചസാര വെള്ളം’ മാത്രമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദ. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് പ്രമുഖ ഭക്ഷ്യ ബ്രാൻഡുകൾ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചത്. വിപണിയിൽ ലഭിക്കുന്ന പല പാനീയങ്ങളും യഥാർത്ഥ പഴച്ചാറുകൾ എന്ന പേരിൽ വിൽക്കപ്പെടുമ്പോഴും അവയിൽ അടങ്ങിയിരിക്കുന്നത് അമിത അളവിലുള്ള പഞ്ചസാരയും രാസവസ്തുക്കളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കറ്റുകളുടെ മുൻവശത്ത് ആകർഷകമായ പഴങ്ങളുടെ

മാസ്റ്റേഴ്‌സ് ടൂർണമെന്റിന് മുൻപ് ടൈഗർ വുഡ്‌സ് കുരുക്കിൽ; വാഹനാപകടത്തെത്തുടർന്ന് അറസ്റ്റ്.

Tiger Wood arrested

ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്‌സിനെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും ഫ്ലോറിഡയിൽ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫ്ലോറിഡയിലെ ജൂപ്പിറ്റർ എന്ന സ്ഥാലത്തുവച്ചാണ് സംഭവം നടന്നത്. ടൈഗർ വുഡ്‌സ് ഓടിച്ചിരുന്ന ലാൻഡ് റോവർ വാഹനം മറ്റൊരു ട്രക്കിന്റെ ട്രെയിലറിൽ തട്ടുകയും നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയുമായിരുന്നു. മാർട്ടിൻ കൗണ്ടി ഷെരീഫ് ഓഫീസാണ് വുഡ്‌സിൻ്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിച്ചത്. അപകടസമയത്ത് വുഡ്‌സ് അമിതവേഗതയിലായിരുന്നുവെന്നും ഒരു ഇടുങ്ങിയ റോഡിൽ

ഡോളർ നോട്ടുകളിൽ ഇനി ട്രംപിന്റെ ഒപ്പും; അമേരിക്കൻ കറൻസി ചരിത്രത്തിൽ പുതിയ അധ്യായം

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നിലവിലുള്ള ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ പതിപ്പിക്കാനൊരുങ്ങി ട്രഷറി വകുപ്പ്. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് ഡോളർ നോട്ടുകളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. 1861-ൽ ഡോളർ ബില്ലുകൾ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ സ്ഥാനം പിടിക്കുന്നത്. യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ചാണ് ഈ ചരിത്രപരമായ മാറ്റം തന്റെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ചത്. രാജ്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ജെ.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. സുമേഷിന് വേണ്ടി പിആര്‍ഡിയുടെ പത്രക്കുറിപ്പ്; കണ്ണൂര്‍ പിആര്‍ഡിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ; ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തെറിച്ചു!

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നടപടി. സംഭവത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ് നൽകിയ പരാതി സർക്കാർ സംവിധാനമായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്) വഴി ഔദ്യോഗിക വാർത്താക്കുറിപ്പായി

ചാനല്‍ റേറ്റിങ്ങില്‍ ഇനി കളി മാറും! കൃത്രിമം തടയാന്‍ കേന്ദ്രത്തിന്റെ നടപടി, ലാന്‍ഡിങ് പേജ് വ്യൂവര്‍ഷിപ്പ് ഇനി റേറ്റിങ്ങില്‍ കണക്കാക്കില്ല; വിവരശേഖരണം 80,000 വീടുകളില്‍ കൂടി!

ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ റേറ്റിങ് സംവിധാനത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക പരിഷ്കാരങ്ങൾ ഏർപ്പെടുത്തി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. ചാനലുകൾ റേറ്റിങ് വർധിപ്പിക്കാനായി വ്യാപകമായി ഉപയോഗിച്ചിരുന്ന ‘ലാൻഡിങ് പേജ്’  വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിനായി പരിഗണിക്കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ലാൻഡിങ് പേജുകളെ കേവലം ഒരു മാർക്കറ്റിങ് ഉപകരണമായി മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ എന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. റേറ്റിങ് സംവിധാനത്തിലെ കൃത്രിമങ്ങൾ തടയുന്നതിനും കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ

സംസ്കൃത സർവ്വകലാശാലയിൽ ഫയൽ അട്ടിമറി; ഗീതാകുമാരി വിരമിച്ച ശേഷം 40 ഫയലുകളിൽ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ സ്ഥാനത്തുനിന്നും ഒഴിവാക്കിയശേഷവും പ്രൊഫ:കെ.കെ. ഗീതാകുമാരി നിരവധി ഫയലുകൾക്ക് അംഗീകാരം നൽകിയെന്ന പരാതി ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലോക് ഭവനിൽ നിന്നുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് അഞ്ചിന് വൈകിട്ട് നാലുമണിക്ക് ഗീതാകുമാരി വൈസ് ചാൻസിലർ പദവി ഒഴിഞ്ഞിരുന്നു. എന്നാൽ അന്ന് ഏറെ വൈകിയും നിരവധി ഫയലുകളിൽ വി സി തീർപ്പ്കൽപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഫയലുകളിൽ ആരാണ് തീർപ്പ് കല്പിച്ചതെന്നത് വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാവുകയുള്ളു. ഗീതാകുമാരി സ്ഥാനമൊഴിഞ്ഞശേഷം വി

മലപ്പുറം ശ്രീ തൃപുരാന്തക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പി.കെ. കുഞ്ഞാലിക്കുട്ടി; കണിക്കൊന്ന പൂക്കള്‍ നല്‍കി സ്വീകരിച്ച് ക്ഷേത്ര സമിതി

മലപ്പുറം: മലപ്പുറം നിയമസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയും  മുസ്ലീംലീഗ് നേതാവുമായ  പി കെ കുഞ്ഞാലിക്കുട്ടി ശ്രീ തൃപുരാന്തക ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്ര ഭരണസമിതി യുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ അദ്ദേഹത്തിന് സ്വീകരണം നൽകി. ക്ഷേത്രം  ഭരണസമിതി  ചെയർമാൻ മീമ്പാട്ട് വിജയന്റെ നേതൃത്വത്തിൽ കണിക്കൊന്ന പൂക്കൾ നൽകിയാണ് കുഞ്ഞാലിക്കു ട്ടിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി രാമൻ നമ്പൂതിരി സന്നിഹിതനായിരുന്നു. ക്ഷേത്രത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും മറ്റ് ആവശ്യങ്ങളിലും എക്കാലത്തും സജീവമായി ഇടപെടാറുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്ന് ക്ഷേത്ര

ഡിജിപി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെ; 38 പോലീസുകാരുടെ കഥകളുമായി ‘എബൗട്ട് ടേണ്‍’; ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം നിര്‍വഹിക്കും

തിരുവനന്തപുരം :പോലീസുദ്യോഗസ്ഥരുടെ കഥാസമാഹാരം ‘എബൗട്ട്ടേൺ’നാളെ പ്രകാശനം ചെയ്യും. സർവീസിലുള്ളവരും വിരമിച്ചവരുമായ സിവിൽ പോലീസ് ഓഫീസർ മുതൽ  സംസ്ഥാന പോലീസ് മേധാവി വരെയുള്ള വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച പോലീസ് സേനാംഗങ്ങളുടെ കൂട്ടായ്മയായ ‘പോലീസ് അക്ഷരദീപ’ത്തിൻ്റെ നേതൃത്വത്തിലാണ് പ്രകാശനം. നാളെ വൈകിട്ട് 3 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽലെ ചടങ്ങിൽ ഡോ. ജോർജ്  ഓണക്കൂർ പ്രകാശനം  നിർവഹിക്കും. വി.ജെ. ജെയിംസ് പുസ്തകം ഏറ്റുവാങ്ങും. സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥി ആയിരിക്കും. പോലീസുദ്യോഗസ്ഥർ രചിച്ച 38 കഥകളടങ്ങിയ എബൗട്ട് ടേണിൻ്റെ പ്രസാധകർ  കോഴിക്കോട് മാൻ

“സി.ഐ.എ വിവരം നൽകി, മുജ്തബ സ്വവർഗാനുരാഗി”; തെളിവുകളില്ലാതെ ട്രംപിന്റെ വെളിപ്പെടുത്തൽ, ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റം

വാഷിങ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിക്കെതിരെ വിവാദ പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുജ്തബ ഖമനേയി സ്വവർഗാനുരാഗിയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തനിക്ക് വിവരം നൽകിയതായി ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. എന്നാൽ തന്റെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. സി.ഐ.എയിൽ നിന്നുമാത്രമല്ല, മറ്റ് ചില സ്രോതസ്സുകളിൽനിന്നും തനിക്ക് ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാനിലെ കർക്കശമായ ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കെ പുതിയ നേതാവിന് ഈ

അലുവ അതുൽ കേസ്: ജെ.കെ. ദിനിലിന് അന്വേഷണ മേൽനോട്ട ചുമതല

കൊല്ലം: കരുനാഗപ്പള്ളി അലുവ അതുൽ കൊലക്കേസിന്റെ അന്വേഷണത്തിനു പ്രത്യേക  സംഘത്തെ രൂപീകരിച്ചു കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം ഹേമലത ഉത്തരവിട്ടു.  കൊല്ലം സിറ്റി ഡെപ്യൂട്ടി അഡീഷണൽ കമ്മിഷണർ ജെ കെ ദിനിലിനാണ് മേൽനോട്ട ചുമതല.  കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി ആർ രാജേഷ്,കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ സി ജോൺ,കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ എസ് എച്ച് ഒ പ്രവീൺ എസ് ബി, കരുനാഗപ്പള്ളിഎസ് ഐ ആഷിക്, ഡാൻസാഫ് എസ് ഐ കണ്ണൻ പി,കരുനാഗപ്പള്ളി ഗ്രേഡ് എസ് ഐ