തിരുവനന്തപുരം :പോലീസുദ്യോഗസ്ഥരുടെ കഥാസമാഹാരം ‘എബൗട്ട്ടേൺ’നാളെ പ്രകാശനം ചെയ്യും.
സർവീസിലുള്ളവരും വിരമിച്ചവരുമായ സിവിൽ പോലീസ് ഓഫീസർ മുതൽ സംസ്ഥാന പോലീസ് മേധാവി വരെയുള്ള വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച പോലീസ് സേനാംഗങ്ങളുടെ കൂട്ടായ്മയായ ‘പോലീസ് അക്ഷരദീപ’ത്തിൻ്റെ നേതൃത്വത്തിലാണ് പ്രകാശനം.
നാളെ വൈകിട്ട് 3 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽലെ ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ പ്രകാശനം നിർവഹിക്കും. വി.ജെ. ജെയിംസ് പുസ്തകം ഏറ്റുവാങ്ങും. സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥി ആയിരിക്കും. പോലീസുദ്യോഗസ്ഥർ രചിച്ച 38 കഥകളടങ്ങിയ എബൗട്ട് ടേണിൻ്റെ പ്രസാധകർ കോഴിക്കോട് മാൻ കൈൻഡ് പബ്ലിക്കേഷൻസാണ്.
ഡോ. ബി സന്ധ്യയുടെ കുറുങ്കവിതാ സമാഹാരം “സംയകം”, അക്ഷരദീപം അംഗങ്ങളുടെ കഥാസമാഹാരം ‘കഥാക്ഷരങ്ങൾ’ കാവ്യസമാഹാരം ‘കാവ്യാക്ഷരങ്ങൾ’ എന്നീ കൃതികളാണ് അക്ഷരദീപത്തിൻ്റെ നേതൃത്വത്തിൽ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിവിധ സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മുൻ ഡി ജി പി മാരായ സി.സുബ്രമണ്യം, എ. ഹേമചന്ദ്രൻ, ഡോ. ബി. സന്ധ്യ, ഐ ജി കെ. സേതുരാമൻ, അഭിനയരംഗത്തുള്ള പോലീസ് ഉദ്യോഗസ്ഥന്മാരായ
എ ടി ജോസ്, അബു സലിം, സിബി തോമസ്, അനന്തലാൽ,സംവിധായകരായ ഷാഹി കബീർ, ഷാജി മാറാട്, എ എം സിദ്ധിക്ക്, റഹിം ഖാദർ, അരുൺ വിശ്വം, സാലിഷ് കരിക്കൻ, എഴുത്തുകാരായ കെ യു ജോണി, എം. അബ്ദുൾ ഹമീദ്, സുരേന്ദ്രൻ മങ്ങാട്ട്, നിധീഷ് ജി,രതീഷ് ഇളമാട്, സാദിർ തലപ്പുഴ, രാജ്യാന്തര ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്, കഥാപ്രാസംഗികൻ വിനോദ് ചമ്പക്കര,ഗായകരായ ജ്യോതിക്കുട്ടൻ, മെഹബൂബ്, മഹേഷ് കുമാർ, മുഹമ്മദ് റാഫി, സാലി ബഷീർ, ആര്യാദേവി, ശില്പികളായ ഗുരുപ്രസാദ് അയ്യപ്പൻ, അജയകുമാർ പി ജി, ചിത്രകാരന്മാരായ രേഖ വെള്ളത്തൂവൽ, സുന്ദരേശൻ സി തുടങ്ങി ഇരുനൂറ്റിമുപ്പതോളം പ്രഗത്ഭർഇപ്പോൾ അക്ഷരദീപത്തിൻ്റെ ഭാഗമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പഴയ കണക്കുതീര്‍ക്കാന്‍ ആന്റോ ആന്റണി; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കരുനീക്കം സജീവം; പിന്നില്‍ ദേശീയ നേതാവിന്റെ പിന്തുണ; കൊടിക്കുന്നിലിനും ബെന്നിക്കും വെല്ലുവിളിയായി പത്തനംതിട്ട എംപി; ഇന്ദിരാ ഭവന് പിടിക്കാനും പോരു രൂക്ഷമാകും





