തിരുവനന്തപുരം: തിരുവനന്തപുരം മുൻ കളക്ടറും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകർ രചിച്ച ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ, മുൻ ഡിജിപി എസ്. അനന്തകൃഷ്ണന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. തന്റെ ഔദ്യോഗിക സർവീസ് കാലഘട്ടത്തിൽ കണ്ടതും അനുഭവിച്ചതുമായ തിക്താനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും തുറന്നെഴുത്താണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്.
അംഗനവാടികളുടെ പ്രവർത്തനം മുതൽ കോടതി കെട്ടിടങ്ങളുടെ നിർമ്മാണം വരെയുള്ള വിവിധ മേഖലകളിൽ പടർന്നുപന്തലിച്ചിരിക്കുന്ന അഴിമതിയുടെ ആഴത്തെക്കുറിച്ച് ഗ്രന്ഥകാരൻ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അധികാരത്തിന്റെ ഇടനാഴികളിലെ അവിശുദ്ധ കൂട്ടുകെട്ടുകളെയും ഭരണസംവിധാനത്തിലെ പാളിച്ചകളെയും ബിജു പ്രഭാകർ ഇതിൽ നിർഭയം വെളിപ്പെടുത്തുന്നു. പ്രകാശന ചടങ്ങിൽ എൻ. പ്രശാന്ത് ഐഎഎസ്, ആദിത്യവർമ്മ, തോമസ് ഡൊമനിക് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് 390 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നാം അറിയാതെ പോകുന്ന കൊള്ളരുതായ്മകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് തന്റെ കൃതിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.
തൃശൂരില്‍ നാടിനെ നടുക്കി അമ്മയുടെയും അഞ്ച് വയസ്സുകാരന്റെയും മരണം ; റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശം പുറത്ത്!


മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ





