തിരുവനന്തപുരം: ഗവർണർ പങ്കെടുത്ത വേദിയിൽ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി വെള്ളപേപ്പർ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സംസ്കൃത സർവ്വകലാശാലയില പരീക്ഷകൺട്രോളറുടെയും സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിക്കുന്ന ഡോ: ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി. നടപടികളുടെ ഭാഗമായി ലിസി മാത്യു വിന് ഇന്ന് കുറ്റപത്രം നൽകി.
ചട്ടവിരുദ്ധമായി എംഎഫ്എ യ്ക്ക് പ്രവേശനം നേടിയ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതിലും ലിസി മാത്യുവിന് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് ഇതും അച്ചടക്ക നടപടിക്ക് കാരണമാക്കിയിട്ടുണ്ട്.
മലയാളം വിഭാഗത്തിലെ പ്രൊഫസറായ ലിസി മാത്യുവിന് സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലറുടെ അധിക ചുമതല വഹിക്കുന്ന, സാങ്കേതിക സർവ്വകലാശാല വിസി ഡോ. സിസാ തോമസ് വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കുറ്റപത്രം നൽകിയത്. ചട്ടമ്പിസ്വാമിയുടെ മഹാസമാധിവാർഷികത്തോട് അനുബന്ധമായി ഡോ: എ.വി.ശങ്കരൻ രചിച്ച ‘തീർഥപാദപുരാണം’ എന്ന ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥം പന്മന ആശ്രമത്തിൽ ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാൻ തീരുമാനിച്ചതിന് തൊട്ടുമുമ്പ് താൻ കബളിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഗ്രന്ഥപ്രകാശനചടങ്ങ് വിസി സിസാ തോമസ് മാറ്റിവയ്ക്കു കയായിരുന്നു.
പ്രകാശനത്തിന് മുമ്പ് കവർ തുറന്നുനോക്കിയപ്പോഴാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പുറംചട്ടo മാത്രമുള്ള പ്രിൻറ് ചെയ്യാത്ത വെള്ളക്കടലാസാണെന്ന് കണ്ടത്. ആലുവയിലുള്ള ഒരു സ്വകാര്യ പ്രസ്സിലാണ് ഗ്രന്ഥം അച്ചടിച്ചത്. നാലു വല്യങ്ങൾക്കൊപ്പം ഏഴു ഡമ്മി കോപ്പികൾകൂടി പ്രകാശനത്തിന് എത്തിക്കുകയായിരുന്നു. സർവ്വകലാശാലയുടെ അനുമതിയോ ക്വട്ടേഷനുകളോ കൂടാതെ സ്വകാര്യ പ്രസ്സിനെ അച്ചടിജോലി ഏൽപ്പിച്ചതും പ്രസ്സുമായി കരാർ വയ്ക്കാത്തതും ഗ്രന്ഥത്തിന്റെ വില സ്വന്തമായി നിശ്ചയിച്ചതും ഗവർണർ പങ്കെടുക്കുന്ന പ്രകാശന ചടങ്ങ് സർവ്വകലാശായെ ഔദ്യോഗികമായി അറിയിക്കാത്ത തും ഡോ. ലിസി മാത്യുവിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ബിഎഫ്എ പരീക്ഷ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് ക്ക് പ്രവേശനം നൽകിയശേഷം സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി വിദ്യാർത്ഥിയെ ബിഎഫ്എ പരീക്ഷ വിജയിപ്പിച്ചതിൽ പരീക്ഷകളുടെ ചുമതല വഹിച്ചിരുന്ന ലിസിമാത്യു കൃത്യവിലോപം കാട്ടിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും





