തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയിൽ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകുകയും ബിഎഫ്എ ജയിപ്പിക്കുകയും ചെയ്ത വിഷയത്തിൽ കടുത്ത നടപടിയുമായി വൈസ് ചാൻസിലർ.
ക്രമക്കേടുമായിബന്ധപ്പെട്ട രേഖകൾ കൈമാറിക്കിട്ടിയതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. പരീക്ഷ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. ലിസി മാത്യുവിനെ തൽസ്ഥാനത്തുനിന്ന് നീക്കി വൈസ് ചാൻസിലർ ഡോ: സിസാ തോമസ് ഉത്തരവിട്ടു.
ഡോ. വി.കെ. ഭവാനിക്കാണ് പരീക്ഷ കൺട്രോളറുടെ ചുമതല നൽകിയിട്ടുള്ളത്. സംസ്കൃതവിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ഡോ. ഭവാനി. മുൻ വിസി ഡോ. കെ. കെ. ഗീതാകുമാരി ഓഫീസ് വിട്ടതിനു ശേഷവും പാസ്വേഡ് ഉപയോഗിച്ച് 40 ഓളം ഫയലുകൾ അംഗീകരിച്ചുവെന്ന സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റിയുടെ പരാതിയെത്തുടർന്ന്, ലോക് ഭവന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, വൈകുന്നേരം 4 മണിക്ക് ശേഷം മുൻ വിസി അംഗീകരിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കാനും വിസിയുടെ ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരെയും പൂർണ്ണമായും മാറ്റാനും പുതിയ വിസി ഉത്തരവിട്ടു. വി സി പദവി ഒഴിഞ്ഞ ശേഷവും ഡോ.ഗീതാ കുമാരി ഫയലുകളിൽ തീർപ്പ് കൽപ്പി ച്ചതായി രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സർവ്വകലാശാലയിലെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്ന ഏതാനും ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചിട്ടുണ്ട്. ഉത്തരവ് ഉടൻ നടപ്പാക്കാനും വി സി നിർദ്ദേശം നൽകിയിട്ടുണ്ട്. സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ ലിസി മാത്യു ഇപ്പോൾ പി വി സിയുടെ ചുമതല വഹിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ലാലേട്ടന്! പിണറായിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍
മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ലാലേട്ടന്! പിണറായിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍







